ഇന്ത്യ, ചൈന, യുകെ രാഷ്ട്രങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ട് ബഹ്‌റൈന്‍

ഇന്ത്യ, ചൈന, യുകെ രാഷ്ട്രങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ട് ബഹ്‌റൈന്‍

എഫ്ഡിഐ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് നിയമങ്ങള്‍ ബഹ്‌റൈനില്‍ പ്രാബല്യത്തില്‍ വരും

ബഹ്‌റൈന്‍ ഈ വര്‍ഷം ഇന്ത്യ, ചൈന, യുകെ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് കൂടുതല്‍ എഫ്ഡിഐ നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് ബഹ്‌റൈന്‍. വരുംമാസങ്ങളില്‍ ഈ മൂന്ന് രാജ്യങ്ങളുമായുള്ള കരാറുകളില്‍ ബഹ്‌റൈന്‍ ഒപ്പിട്ടേക്കും. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഏറ്റവും ചെറിയ രാജ്യമായ ബഹ്‌റൈന്‍ എണ്ണവിപണിക്ക് പുറത്തുള്ള വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ചൈനയിലെ രണ്ട് ടെക് കമ്പനികള്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിക്ഷേപ ഏജന്‍സിയായ ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും പ്രസ്തുത ചൈനീസ് കമ്പനികളും തമ്മിലുള്ള പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ കമ്പനികളുടെ പശ്ചിമേഷ്യയിലെ ആദ്യത്തെ ഓഫീസാണ് ബഹ്‌റൈനില്‍ ആരംഭിക്കാനിരിക്കുന്നത്. ലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപമാണ് ബഹ്‌റൈനില്‍ ഇരുകമ്പനികളും നടത്തുകയെന്ന് സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഖാലിദ് അല്‍ റുമൈഹി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോട് ഇടപാട് പൂര്‍ത്തിയാകും. ബഹ്‌റൈന്റെ മുഖ്യ എഫ്ഡിഐ നിക്ഷേപകരാണ് ചൈന എന്നും റുമൈഹി കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ കമ്പനിയുമായും സാമ്പത്തിക വികസന ബോര്‍ഡ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഡല്‍ഹിയിലും മുംബൈയിലും സാമ്പത്തിക വികസന ബോര്‍ഡിന് ഓഫീസുകളുണ്ട്. അടുത്ത വര്‍ഷം ഇന്ത്യയില്‍ മൂന്നാമത്തെ ഓഫീസ് തുറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ടൂറിസം, ടെക്‌നോളജി മേഖലകളിള്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ ബഹ്‌റൈനിലേക്ക് ആകര്‍ഷിക്കാനാണ് ഏജന്‍സി ശ്രമിക്കുന്നത്.

ചൈനീസ് ടെക്‌നോളജി ഭീമന്‍ വാവേ, ട്രാഗണ്‍ മാള്‍ ഉടമയായ റീട്ടെയ്‌ലര്‍ ചൈനമെക്‌സ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, അജ്‌മേറ, മെഫെയര്‍ ഗ്ലോബല്‍ റിയല്‍റ്റി തുടങ്ങിയ ഇന്ത്യന്‍ ചൈനീസ് കമ്പനികള്‍ ഇതിനോടകം തന്നെ ബഹ്‌റൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ബഹ്‌റൈന്റെ അയല്‍രാജ്യങ്ങളായ യുഎഇയും സൗദി അറേബ്യയും എഫ്ഡിഐ മേഖലയില്‍ ബഹറൈന്റെ കരുത്താണെന്ന് റുമൈഹി പറഞ്ഞു. യുകെയുമായും ചില കരാറുകളില്‍ ബഹ്‌റൈന്‍ ഒപ്പുവെച്ചിട്ടുണ്ട്.

എഫ്ഡിഐ നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്ന രണ്ട് നിയമങ്ങളാണ് ബഹ്‌റൈനില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്നത്. ബഹ്‌റൈനില്‍ ഡിജിറ്റല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന കമ്പനികളെ അവരുടെ വിവരങ്ങളും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും അവരുടെ രാജ്യത്തെ നിയമസംവിധാനത്തിനനുസരിച്ച് കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്ന ഡാറ്റ അധികാരപരിധി നിയമമാണ് അതിലൊന്ന്. വലിയതോതിലുള്ള വിവരശേഖരണം ലക്ഷ്യമിട്ട് കൊണ്ടുള്ള ഡാറ്റാസെന്റര്‍ ബഹ്‌റൈനില്‍ ആരംഭിക്കുമെന്ന് 2017ല്‍ ആമസോണ്‍ വെബ് സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം തന്നെ ആ പദ്ധതി ആരംഭിക്കുമെന്ന് റുമൈഹി പറഞ്ഞു.

ജംഗമ വസ്തുക്കളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് മറ്റൊരു നിയമം. ബഹ്‌റൈനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്ന ബാങ്കുകള്‍ക്ക് പിന്തുണ നല്‍കുന്ന നിയമമാണിത്.

Comments

comments

Categories: Arabia