ക്രിപ്‌റ്റോ തൊഴിലവസരങ്ങളില്‍ മുന്നില്‍ ബെംഗളൂരു

ക്രിപ്‌റ്റോ തൊഴിലവസരങ്ങളില്‍ മുന്നില്‍ ബെംഗളൂരു

ഇന്‍ഡീഡ് തയാറാക്കിയ പട്ടികയില്‍ രണ്ടാതുള്ളത് പൂനെയാണ്

ന്യൂഡെല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള നഗരം എന്ന ഖ്യാതി നിലനിര്‍ത്തി ബെംഗളൂരു. പട്ടികയില്‍ രണ്ടാമതുള്ളത് പൂനെയാണ്. ജോബ് പോര്‍ട്ടലായ ഇന്‍ഡീഡിന്റേതാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്.

ക്രിപ്‌റ്റോകറന്‍സി തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഹൈദരാബാദ് ആണ് ഇത്തവണ മൂന്നാമതുള്ളത്. നോയിഡ, ഗുരുഗ്രാം എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റ് നഗരങ്ങള്‍. ചെന്നൈയാണ് പട്ടികയില്‍ ആറാമതുള്ളത്. കഴിഞ്ഞവര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന മുംബൈ ഈ വര്‍ഷം ഏഴാം സ്ഥാനത്തേക്ക് പോയി. അഹമ്മദാബാദ്, ന്യൂഡെല്‍ഹി, തിരുവനന്തപുരം എന്നിവയാണ് യഥാക്രമം എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളിലുള്ളത്.

അഹമ്മദാബാദും, തിരുവനന്തപുരവുമാണ് ഈ വര്‍ഷം പട്ടികയില്‍ പുതുതായി എത്തിയ നഗരങ്ങള്‍. മുംബൈ അടക്കം ഈ മൂന്ന് നഗരങ്ങളിലും ക്രിപ്‌റ്റോ കറന്‍സി തൊഴിലുകള്‍ക്ക് ആവശ്യകത കുറവാണെങ്കില്‍ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടാന്‍ ഈ നഗരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, വടക്കന്‍ വിപണികളില്‍ ഇപ്പോഴും ആവശ്യകത സുസ്ഥിരമാണെന്ന് ഇന്‍ഡീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയുടെ വിശാലമായ സാധ്യതകള്‍ പരിഗണിച്ച് ക്രിപ്‌റ്റോ തൊഴില്‍ദാതാക്കള്‍ പുതിയ തൊഴിലവസരങ്ങള്‍ തുറന്നിടുന്നതായി ഇന്‍ഡീഡ് ഇന്ത്യ സൈറ്റ് ഡയറക്റ്റര്‍ വെങ്കട മച്ചവരപ്പു പറഞ്ഞു. ഈ രംഗത്ത് വൈവിധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ആവശ്യകത വര്‍ധിച്ചുവരുന്നതായി കഴിഞ്ഞ വര്‍ഷം നിരീക്ഷിച്ചിരുന്നു. ബെംഗളൂരുവും ഹൈദരാബാദും പോലുള്ള ടെക് ഹബ്ബുകള്‍ ഈ മേഖലയില്‍ പരമാവധി തൊഴിലവസരങ്ങള്‍ തുടര്‍ന്നും സൃഷ്ടിക്കുമെന്ന് വെങ്കട വ്യക്തമാക്കി. ക്രിപ്‌റ്റോയുടെ മൊത്തം വിപണി മൂല്യം 211 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ തൊഴിലവസരങ്ങളുടെ ഭാവി പോസിറ്റീവ് തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy

Related Articles