ബിഇഎംഎല്ലിന് 400 കോടി രൂപയുടെ മെട്രോ കരാര്‍

ബിഇഎംഎല്ലിന് 400 കോടി രൂപയുടെ മെട്രോ കരാര്‍

ആറ് മെട്രോ ട്രെയ്ന്‍ സെറ്റുകളുടെ നിര്‍മാണ രാറാണ് ലഭിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് (ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ബെംഗളൂരു മെട്രോയുടെ 400 കോടി രൂപയുടെ കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ മെട്രോ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള കരാറാണ് കമ്പനി സ്വന്തമാക്കിയിട്ടുള്ളത്.

ആറ് മെട്രോ ട്രെയ്ന്‍ സെറ്റുകളുടെ നിര്‍മാണത്തിനുവേണ്ടിയുള്ള കരാറാണ് ലഭിച്ചിട്ടുള്ളതെന്ന് കമ്പനി റെഗുലേറ്ററി രേഖയില്‍ പറയുന്നു. റെയ്ല്‍ കോച്ചുകളും സ്‌പെയര്‍ പാര്‍ട്‌സുകളും ഖനന ഉപകരണങ്ങളുടെയും നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്. ബെംഗളൂരുവിലുള്ള തങ്ങളുടെ മാനുഫാക്ച്ചറിംഗ് യൂണിറ്റിലാണ് കമ്പനി ഇവ നിര്‍മിക്കുന്നത്.

ഖനനം-നിര്‍മാണം, പ്രതിരോധം, റെയ്ല്‍-മെട്രോ എന്നീ മൂന്ന് മേഖലകളിലാണ് പ്രധാനമായും ബിഇഎംഎല്ലിന്റെ പ്രവര്‍ത്തനം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ഈ മേഖലകളിലായി ഒന്‍പത് മാനുഫാക്ച്ചറിംഗ് യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. ബെംഗളൂരു, കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്), മൈസൂര്‍, പാലക്കാട്, ചിക്മഗല്ലൂര്‍ എന്നിവിടങ്ങളിലാണ് ഈ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്നത്.

Comments

comments

Categories: FK News