ആനന്ദമാര്‍ഗങ്ങള്‍

ആനന്ദമാര്‍ഗങ്ങള്‍

ആനന്ദം കണ്ടെത്താനുള്ള മാര്‍ഗങ്ങളാണ് എല്ലാ മനുഷ്യരും അന്വേഷിക്കുന്നത്. എന്നാല്‍ അതു നമ്മുടെ പക്കല്‍ തന്നെയുണ്ട്, സ്വയം കണ്ടെത്താനുള്ള ശ്രമം വേണമെന്നു മാത്രം

എപ്പോഴും ആനന്ദചിത്തരായ ചിലയാളുകളെ കണ്ടിട്ടില്ലേ; അവര്‍ എല്ലായ്‌പ്പോഴും പുഞ്ചിരിതൂകി  രസകരമായി എല്ലാവരെയും അഭിമുഖീകരിക്കുന്നു. ജീവിതത്തോട് വല്ലാത്ത അഭിനിവേശമുള്ളവരായി കാണപ്പെടും.  നിഷേധാത്മകവികാരങ്ങളെയും അത്തരം അനുഭവങ്ങളെയും അവര്‍ പ്രോല്‍സാഹിപ്പിക്കാറില്ല. നിരാശാഭരിതമായി ജീവിതത്തെ കാണുന്നതും മറ്റൊരു ഗത്യന്തരവുമില്ലെന്നു വിചാരിക്കുന്നതും വളരെ  തെറ്റാണ്. സ്വന്തം  ജീവിതവീക്ഷണം മാറ്റാനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്. ശാസ്ത്ര സത്യമതാണ്. അതെ, ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല അത്. സന്തോഷചിത്തരായിരിക്കാന്‍ ചുരുക്കം കാര്യങ്ങള്‍ ചെയ്താല്‍ മതി

വ്യായാമം

വ്യായാമത്തിലൂടെ രക്തചംക്രമണം വര്‍ധിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഉന്മേഷത്തിനു കാരണം ആനന്ദദായകമായ ഹോര്‍മോണ്‍ സഞ്ചയമായ എന്‍ഡോര്‍ഫിനുകളുടെ ഉല്‍പ്പാദനമാണ്. നിങ്ങളുടെ ശരീരം മുഴുവന്‍ ഇവയുടെ ചാലനമുണ്ടാകുമ്പോള്‍ വൈഷമ്യങ്ങളകലുകയും സന്തോഷം വന്നു നിറയുകയും ചെയ്യുന്നു. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ വ്യായാമം സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓട്ടം, സൈക്കിള്‍ ചവിട്ടല്‍, യോഗ, നൃത്തം തുടങ്ങി എന്തെങ്കിലും കായികവ്യായാമങ്ങളില്‍ വ്യാപൃതരാകുന്നത് ആകുലതകളകറ്റും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു നടത്തം പോലുമിതിനു സഹായിക്കും.

യോഗ

വിഷാദം, ഉല്‍ക്കണ്ഠ എന്നിവയെ ലഘൂകരിക്കാന്‍ യോഗ സഹായിക്കും. നിങ്ങളുടെ ആശങ്ക, നിരാശ, പ്രശ്‌നങ്ങള്‍ എന്നിവയെ വേഗത്തില്‍ മന്ദീഭവിപ്പിക്കും. വിഷാദരോഗവും ആശങ്കയും കുറയ്ക്കാനും യോഗ സഹായിക്കും. ശ്വസനക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നിങ്ങളുടെ വേദന, നിരാശ, അസ്വസ്ഥതകള്‍ എന്നിവ മറക്കാന്‍ അത് പ്രാപ്തരാക്കുന്നു.

ഇലക്കറികളടങ്ങിയ ആഹാരക്രമം

ചീര, കാബേജ് മുതലായ ഇലക്കറികള്‍ ഫോളിക് ആസിഡിന്റെ കലവറയാണ്. ഈ പോഷണം നിരാശയെയും വിഷാദത്തെയും കുറയ്ക്കുന്നു. കൂടുതല്‍ ഫോളിക് ആസിഡ് ഉപയോഗിക്കുന്ന മധ്യവയസ്‌കരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ക്ക് സാധ്യത കുറവാണ് എന്ന് 2012 ല്‍ കണ്ടെത്തി.

കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി

കഠിനമായ വിഷാദ രോഗത്തിനും മാനസിക പ്രശ്‌നങ്ങള്‍ക്കും കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിടി)  ഒരു മികച്ച ചികിത്സയാണ്. നിഷേധാത്മകചിന്തകളെ എങ്ങനെ പൊരുതി വരുതിയിലാക്കണമെന്ന് ഇതു നമ്മളെ പഠിപ്പിക്കുന്നു. ദോഷകരമായ ചിന്താ വ്യതിയാനങ്ങളെ തിരിച്ചറിഞ്ഞ് പിന്‍വലിക്കാന്‍  സിബിടി പരിശീലനം സഹായിക്കുന്നു. തുടര്‍ന്ന് ഇത് അവരില്‍ ശുഭപ്രതീക്ഷനിറയ്ക്കുകയും സന്തുഷ്ടവും ആരോഗ്യകരവും മെച്ചപ്പെട്ടതുമായ മാനസികാവസ്ഥയും പ്രദാനം ചെയ്യുന്നു.

പുഷ്പാലങ്കാരം

പൂക്കള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും അടയാളങ്ങളാണ്. ഉല്‍കണ്ഠകളും ദോഷൈക ചിന്തകളും  ഒഴിവാക്കുന്നതില്‍ അവയ്ക്ക് അല്‍ഭുതകരമായ പങ്കുണ്ട്. ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ ഗൃഹങ്ങളില്‍ നറുപുഷ്പങ്ങള്‍ സൂക്ഷിച്ചവര്‍ കൂടുതല്‍ അനുകമ്പയുള്ളവരായി തോന്നുകയും മറ്റുള്ളവര്‍ക്ക്  അവര്‍ ഊര്‍ജവും ഉത്തേജനവും ആകുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.

പുഞ്ചിരി

പുഞ്ചിരി സന്തോഷത്തിന്റെ പ്രതികരണമാണെന്നാണു പറയാറുണ്ട്. എന്നാല്‍ പുഞ്ചിരിക്കുന്നതിലൂടെ തന്നെ സന്തോഷം കൈവരുമെന്ന് ചില ഗവേഷകര്‍ പറയുന്നു. ലളിതമായ ഒരു പുഞ്ചിരി, അത് നിര്‍ബന്ധപൂര്‍വ്വം ചുണ്ടില്‍ വരുത്തിയതാകട്ടെ നിങ്ങളുടെ തലച്ചോറിലെ സന്തോഷകേന്ദ്രങ്ങള്‍ സജീവമാക്കാന്‍ നിങ്ങളെ സഹായിച്ചേക്കാം.

നിഴലുകള്‍ മാറ്റുക

സുതാര്യവും  ലളിതവുമായ പ്രവൃത്തി നിങ്ങളുടെ മാനസികാവസ്ഥയെ ഉണര്‍ത്തുന്നു. നിങ്ങളുടെ തൊഴിലടത്തിലും വീട്ടിലും നിങ്ങളുടെ അവസ്ഥ പ്രകാശമാനമാക്കാന്‍ ജീവിതത്തിന് തിളക്കമേറ്റാന്‍ അത്തരം പ്രവൃത്തികള്‍ക്കാകുന്നു, നിങ്ങള്‍ക്ക് അതില്‍ സന്തോഷം തോന്നുന്നു.

ചുറ്റിക്കറക്കം

മുറിയില്‍ കുറ്റിയടച്ചിരിക്കാതെ പുറത്തൊക്കെ ഒന്നു ചുറ്റിയടിച്ചു വരൂ, കാറ്റും വെളിച്ചവും കൊള്ളട്ടെ. സറീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉല്‍പാദനം കുറയുന്നവരില്‍ വിഷാദരോഗവും, ഉത്കണ്ഠയും, ക്ഷീണവുമുണ്ടാരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യശരീരത്തില്‍് സൂര്യന്‍ കിരണങ്ങള്‍ ഏല്‍ക്കുമ്പോഴാണ്  വിറ്റാമിന്‍ ഡിയുടെ ഉല്‍പാദനം കൂടുന്നത്.  സ്വാഭാവികമായും നിങ്ങളുടെ മാനസികാവസ്ഥയെ ലഘൂകരിക്കാനായി 20-25 മിനുറ്റ് സൂര്യപ്രകാശം കൊള്ളണം.

കൂണുകള്‍ കഴിക്കുക

വിറ്റാമിന്‍ ഡി യുടെ നല്ല സ്രോതസ്സാണ് കൂണ്‍. പ്രകൃതിയിലെ വിറ്റാമിന്‍ ഡി യുടെ ഏക ഉറവിടം.  വിറ്റാമിന്‍ ഡി മസ്തിഷ്‌കത്തെ ആനന്ദത്തിലേക്ക് നയിക്കുന്ന സെറോടോണിന്റെ ഉല്‍പ്പാദനത്തിനു കാരണമാകുന്നു. വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണ ക്രമത്തില്‍ ചില കൂണ്‍ ഉള്‍പ്പെടുത്തുക.

Comments

comments

Categories: Health
Tags: happiness