2018 അവസാനം വളര്‍ച്ചാ നിരക്ക് കുറഞ്ഞു

2018 അവസാനം വളര്‍ച്ചാ നിരക്ക് കുറഞ്ഞു

ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായെന്ന് വിദഗ്ധര്‍

ബെംഗളൂരു: കഴിഞ്ഞ ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതായി റോയ്‌റ്റേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ കുറഞ്ഞ വരുമാനവും നഗരമേഖലയിലെ ഉപഭോഗം വര്‍ധിച്ചതുമാണ് ഇതിനു കാരണമായി സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരില്‍ 55 ലധികം പേരും ഈ മാസങ്ങളില്‍ ശരാശരി വളര്‍ച്ചയാണ് പ്രവചിക്കുന്നത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 7.1 ശതമാനം വളര്‍ച്ച ്അവസാന പാദത്തില്‍ 6.9 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രവചനം. ആ മാസം 19 മുതല്‍ 25 വരെയാണ് സര്‍വേ നടന്നത്.

മേയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ അസ്ഥിരതക്ക് സാധ്യത കല്‍പ്പിക്കപ്പെടുകയും ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍വേ പ്രതികൂല സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഭൂരിഭാഗം പാദങ്ങളിലും ശക്തമായ പണ ലഭ്യതയുണ്ടായതായും അതിനാല്‍ ഉപഭോഗം ശരാശരിയായി നിലനില്‍ക്കുമെന്നും കാര്‍ഷിക പ്രതിസന്ധി മൂലമുണ്ടായ ഗ്രാമീണ മേഖലയിലെ ഉപഭോഗം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്നും കോണ്ടിനം ഇക്കണോമിക്‌സിലെ സാമ്പത്തിക വിദഗ്ധനായ ചാരു ചനാന പറയുന്നു.

ഈ മാസം അവസാനത്തോടെ ജിഡിപി നിരക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ 8.2 ശതമാനം എന്ന രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 6.3 ശതമാനം മുതല്‍ 7.9 ശതമാനം എന്ന നിരക്കിലേക്ക് ഇടിയുമെന്നാണ് പ്രവചനം. വാണിജ്യ യുദ്ധങ്ങളെ തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ അസിഥരത, ബ്രക്‌സിറ്റ്, എണ്ണ വില വര്‍ദ്ധന എന്നിവയും ഇന്ത്യന്‍ സമ്പദ് ഘടനയുടെ വളര്‍ച്ചാ നിരക്കിനെ സ്വാധീനിക്കുമെന്ന് ആര്‍ബിഐ ധനനയ സമിതി അഭിപ്രായപ്പെടുന്നുണ്ട്. പലിശ നിരക്ക് കുറച്ച റിസര്‍വ് ബാങ്ക് നടപടി ഇനി പുറത്തുവരാനിരിക്കുന്ന ജിഡിപി നിരക്കില്‍ അനുകൂലമായി പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

Comments

comments

Categories: Business & Economy, Slider