വൈദ്യുത, ജലശുദ്ധീകരണ മേഖലകളില്‍ കൂടുതല്‍ ബന്ധത്തിനൊരുങ്ങി ചൈനയും സൗദിയും

വൈദ്യുത, ജലശുദ്ധീകരണ മേഖലകളില്‍ കൂടുതല്‍ ബന്ധത്തിനൊരുങ്ങി ചൈനയും സൗദിയും

സൗദി കമ്പനിയായ എസിഡബ്ല്യൂഎ വാവേ, സില്‍ക്ക് റോഡ് ഫണ്ട് തുടങ്ങിയ ചൈനീസ് കമ്പനികളുമായി കരാറിലൊപ്പുവെച്ചു

ലണ്ടന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ചൈനീസ് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി-ചൈന ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കുന്നു. സൗദി അറേബ്യന്‍ ഊര്‍ജ്ജക്കമ്പനിയായ എസിഡബ്ല്യൂഎ പവര്‍ വാവേ, സില്‍ക്ക് റോഡ് ഫണ്ട് എന്നീ ചൈനീസ് കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെച്ചു. വൈദ്യുതോല്‍പാദന, ജലശുദ്ധീകരണ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തവും സാങ്കേതികത പരിഷ്‌കാരങ്ങളും ലക്ഷ്യമിടുന്നതാണ് കരാര്‍.

സില്‍ക്ക് റോഡ് ഫണ്ടുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്ക, യുഎഇ, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലെ എസിഡബ്ല്യൂഎ പവര്‍ റിന്യൂവബിള്‍ എനര്‍ജി ഹോള്‍ഡിംഗ് പദ്ധതികളില്‍ എസിഡബ്ല്യൂഎ നിക്ഷേപം നടത്തും.മേഖലയിലെ വൈദ്യുത, ജല സമ്പത്തുകളുടെ മുഖ്യ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട നിരവധി രാഷ്ട്രങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനും ചിലവ് കുറയ്ക്കാനും എസിഡബ്ല്യൂഎ ബാധ്യസ്ഥരാണെന്ന് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുള്ള അബുനയ്യാന്‍ പറഞ്ഞു.

യൂട്ടിലിറ്റി സ്‌കെയിലിലുള്ള സൗദിയിലെ ആദ്യ സോളാര്‍ പ്ലാന്റ് ആയ സകാക പിവി ഐപിപി ഉള്‍പ്പടെ എസിഡബ്ല്യൂഎ ഉടമസ്ഥതയിലുള്ള ഫോട്ടോവോള്‍ട്ടയെക്(പിവി) പദ്ധതികളുടെ പ്രവര്‍ത്തനശേഷിയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി വിവര ആശയവിനിമ സങ്കേതിക വിദ്യ(ഐസിടി) ഉപയോഗപ്പെടുത്തുകയെന്നതില്‍ പങ്കാളിത്തം ലക്ഷ്യമിട്ടു കൊണ്ടാണ് ചൈനീസ് ടെക്‌നോളജി ഭീമന്മാരായ വാവേയുമായി എസിഡബ്ല്യൂഎ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

വൈദ്യുത പ്ലാന്റുകളെ ഡിജിറ്റല്‍വത്കരിക്കുന്നതിനും ഈ കൂട്ടുകെട്ട് ഉപയോഗപ്പെടുത്തുമെന്ന് എസിഡബ്ല്യൂഎ പറഞ്ഞു.

Categories: Arabia
Tags: China-Soudhi