400-ാളം ചാനലുകള്‍ യൂ ട്യൂബ് നിരോധിച്ചു

400-ാളം ചാനലുകള്‍ യൂ ട്യൂബ് നിരോധിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം യൂസര്‍മാര്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള 400-ാളം ചാനല്‍ യൂ ട്യൂബ് നിരോധിച്ചതായും കമന്റ് രേഖപ്പെടുത്താനുള്ള സംവിധാനം അസാധുവാക്കുകയും ചെയ്തതായും റിപ്പോര്‍ട്ട്. യൂ ട്യൂബില്‍ പരസ്യം ചെയ്യുന്നത് താത്കാലികമായി നിറുത്തിവയ്ക്കാന്‍ നെസ്‌ലേയും, ഡിസ്‌നിയും, മക്‌ഡൊണാള്‍ഡും, എപിക്കും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു യു ട്യൂബിന്റെ നടപടി. കുട്ടികളോട് ലൈംഗികമായ ആകര്‍ഷണമുള്ളവര്‍ക്കു പരസ്പരം ബന്ധപ്പെടാനും, അവരുടെ വ്യാപാരം വിപുലപ്പെടുത്താനും, യൂ ട്യൂബിന്റെ കമന്റ് വിഭാഗത്തില്‍ പോസ്റ്റ് ചെയ്യുന്ന ലിങ്കിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം, സാഹിത്യത്തിലേക്ക് (പോര്‍ണോഗ്രാഫി) പ്രവേശിക്കാനും സൗകര്യമൊരുക്കുന്നതാണു യൂ ട്യൂബിന്റെ അല്‍ഗോരിതമെന്ന് റെഡ്ഢിറ്റ് എന്ന നവമാധ്യമം ഉപയോഗിക്കുന്ന മാറ്റ് വാട്‌സന്‍ കഴിഞ്ഞയാഴ്ച റെഡ്ഢിറ്റില്‍ ഒരു പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ പോസ്റ്റിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള യൂ ട്യൂബിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി. ഇതാണു 400-ാളം ചാനല്‍ നിരോധിക്കുന്ന തലത്തിലേക്ക് നീങ്ങാന്‍ യൂ ട്യൂബിനെ പ്രേരിപ്പിച്ച ഘടകം.

Comments

comments

Categories: Tech