ബ്രംബ്ലെസിലെ പ്ലാസ്റ്റിക് കുപ്പി യൂണിറ്റിനെ ട്രിട്ടോണ്‍ ഏറ്റെടുത്തു

ബ്രംബ്ലെസിലെ പ്ലാസ്റ്റിക് കുപ്പി യൂണിറ്റിനെ ട്രിട്ടോണ്‍ ഏറ്റെടുത്തു

നിക്ഷേപകരില്‍ നിന്നും ഓഹരികള്‍ തിരികെ വാങ്ങും

അബുദബി ഓസ്‌ട്രേലിയന്‍ കമ്പനിയായ ബ്രംബ്ലെസിന്റെ ഐഎഫ്‌സിഒ യൂണിറ്റ് ട്രിറ്റോണ്‍, ലുക്‌സിന്‍വ തുടങ്ങിയ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ധാരണ. 2.5 ബില്യണ്‍ ഡോളറിനാണ് ഇടപാട് നടക്കുക. ഐഎഫ്‌സിഒയിലെ ഓഹരിയുടമകളില്‍ നിന്ന് ഭൂരിഭാഗം ഓഹരികള്‍ തിരികെ നല്‍കാനും ധാരണയായിട്ടുണ്ട്.

ബ്രംബ്ലെസിന്റെ പുനരുപയോഗ പ്ലാസ്റ്റിക് കുപ്പി നിര്‍മ്മാണ യൂണിറ്റാണ് ഐഎഫ്‌സിഒ. അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയുടെ ഉപവിഭാഗങ്ങളാണ് ട്രിറ്റോണ്‍, ലുക്‌സിന്‍വ തുടങ്ങിയ കമ്പനികള്‍. ചരുക്കുകള്‍ കയറ്റി അയക്കുന്ന കമ്പനികള്‍ക്ക് മരത്തട്ടുകള്‍ വില്‍പ്പന ചെയ്യുന്ന സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബ്രംബ്ലെസ്.

1.65 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ ബ്രംബ്ലെസ് നിക്ഷേപകരില്‍ നിന്നും തിരികെവാങ്ങും. ഇത് കൂടാതെ 300 മില്യണ്‍ ഡോളര്‍ നിക്ഷേപകര്‍ക്ക് പണമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രധാന വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തന്ത്രപ്രധാന വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാനും വളര്‍ന്നു വരുന്ന വിപണികളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ഇടപാട് സഹായകമാകുമെന്ന് ബ്രംബ്ലെസ് സിഇഒ ഗ്രഫാം ചിപ്‌ചേസ് പറഞ്ഞു. 2019 രണ്ടാംപാദത്തോടെ ഇടപാട് പൂര്‍ത്തിയാകും.

Comments

comments

Categories: Arabia
Tags: Brambles