മാരുതി സുസുകി ബലേനോ തിരിച്ചുവിളിച്ചു

മാരുതി സുസുകി ബലേനോ തിരിച്ചുവിളിച്ചു

എബിഎസ് ആക്‌ച്വേറ്റര്‍ അസംബ്ലിയിലെ സോഫ്റ്റ്‌വെയര്‍ പരിശോധിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി 3,757 യൂണിറ്റ് ബലേനോ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് മാരുതി സുസുകി ഇന്ത്യ സര്‍വീസ് കാംപെയ്ന്‍ പ്രഖ്യാപിച്ചു. 3,757 യൂണിറ്റ് ബലേനോയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബ്രേക്കിംഗ് സംവിധാനത്തിന്റെ പ്രധാന ഭാഗമായ എബിഎസ് ആക്‌ച്വേറ്റര്‍ അസംബ്ലിയിലെ സോഫ്റ്റ്‌വെയര്‍ പരിശോധിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമാണ് തിരിച്ചുവിളി. 2018 ഡിസംബര്‍ 6 നും 2019 ഫെബ്രുവരി 4 നുമിടയില്‍ നിര്‍മ്മിച്ച ബലേനോ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സുരക്ഷാ സംബന്ധമായ ആശങ്കകള്‍ വേണ്ടെന്ന് മാരുതി സുസുകി ഇന്ത്യ അറിയിച്ചു.

ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ബലേനോ ഈ വര്‍ഷം ജനുവരി 28 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിവിധ ഡിസൈന്‍ പരിഷ്‌കാരങ്ങളും പുതിയ 16 ഇഞ്ച് അലോയ് വീലുകളും പുതിയ ബലേനോയില്‍ നല്‍കി. ബ്ലാക്ക്, ബ്ലൂ ഇന്‍സര്‍ട്ടുകള്‍, എസി വെന്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും ചുറ്റും ക്രോം ഇന്‍സര്‍ട്ടുകള്‍ തുടങ്ങിയവ കാബിന്‍ പ്രത്യേകതകളാണ്. പുതിയ വാഗണ്‍ആര്‍ ഹാച്ച്ബാക്കില്‍ അരങ്ങേറ്റം നടത്തിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റവും ഫേസ്‌ലിഫ്റ്റ് ചെയ്ത ബലേനോയില്‍ കാണാം. ഫ്രണ്ട് പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍.

നിലവിലെ അതേ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ തുടര്‍ന്നും ലഭിക്കും. ഡീസല്‍ എന്‍ജിനുമായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രം ചേര്‍ത്തുവെച്ചപ്പോള്‍ 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവയാണ് പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പെട്രോള്‍ മോട്ടോര്‍ 84 പിഎസ് കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 75 പിഎസ് കരുത്തും 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

Comments

comments

Categories: Auto, Slider