വൈകിയുറങ്ങുന്നവര്‍ ജാഗ്രതൈ! ശീലം തലവേദനയാകും

വൈകിയുറങ്ങുന്നവര്‍ ജാഗ്രതൈ! ശീലം തലവേദനയാകും

വൈകിയുറങ്ങി വൈകിയെഴുന്നേല്‍ക്കുന്നവരിലും നേരത്തേ എഴുന്നേറ്റ് നേരത്തേ ഉറങ്ങുന്നവരിലും മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ വിരുദ്ധരീതിയിലായിരിക്കും നടക്കുക. അവരുടെ ജോലിയിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ഇത് പ്രതിഫലിക്കുമെന്ന് ശാസ്ത്രലോകം. പുലര്‍ച്ചെ 2.30ന് ഉറങ്ങി പകല്‍ 10.15ന് എഴുന്നേല്‍ക്കുന്നവരുടെ മസ്തിഷ്‌കപ്രതികരണം നേരത്തേ എഴുന്നേല്‍ക്കുന്നവരുമായി താരതമ്യപഠനം നടത്തിയാണ് നിഗമനത്തിലെത്തിയത്. രാത്രി 11 മണിക്ക് മുമ്പു കിടന്നുറങ്ങുകയും, 06:30 ന് ഉണങ്ങിവരുകയും ചെയ്യുന്നവരെയാണ് അതിരാവിലെ എഴുന്നേല്‍ക്കുന്നവരായി പരിഗണിക്കുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയുള്ള പ്രവര്‍ത്തനമാണ് നിരീക്ഷിച്ചത്. വൈകി ഉറങ്ങുന്നവരുടെ മസ്തിഷ്‌കത്തില്‍ പ്രജ്ഞയെ പരസ്പരം ബന്ധപ്പെടുത്തുന്ന പ്രക്രിയയില്‍ പ്രശ്‌നങ്ങളുള്ളതായി കാണപ്പെടുന്നു. ഇതുമൂലം അവരില്‍ ശ്രദ്ധക്കുറവ്, പ്രതികരണമാന്ദ്യം, ഉറക്കംതൂങ്ങല്‍ എന്നിവ പ്രകടമാണ്. ഓഫിസ് പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏറെ ബുദ്ധിമുട്ടുന്നതായി കാണപ്പെടുന്നു.

പഠനത്തിനായി തെരഞ്ഞെടുത്ത 38 പേരില്‍ രണ്ടു വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയിരുന്നു. ഇവരുടെ എംആര്‍ഐ സ്്കാനുകള്‍ ഉപയോഗിച്ചാണ് മസ്തിഷ്‌ക പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. പകല്‍സമയത്തെ ഇവരുടെ പല ജോലികള്‍നിരീക്ഷിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയുള്ള വിവിധ സമയക്രമത്തിനുള്ളിലെ ജോലികളാണ് പരിഗണിച്ചത്. അവരുടെ ഉറക്കനിലയെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. നേരത്തേ എഴുന്നേല്‍ക്കുന്നവരില്‍ ഉറക്കം തൂങ്ങുന്ന സ്വഭാവം തീരെ കുറവായിരുന്നുവെന്നു മാത്രമല്ല അതിവേഗ പ്രതികരണവും അവരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. രാത്രിവൈകിക്കിടക്കുന്നവരില്‍ ഉറക്കം കുറവായിരുന്നു എന്നാല്‍ അവരുടെ വേഗത്തിലുള്ള പ്രതിപ്രവര്‍ത്തന സമയം രാത്രി എട്ടിനായിരുന്നു. മികച്ച പ്രകടനവും താഴ്ന്ന ഉറക്കവും പ്രവചിക്കാനാകുന്ന പ്രദേശങ്ങളില്‍ മസ്തിഷ്‌ക ബന്ധം എല്ലാ കാലഘട്ടങ്ങളിലും നേരത്തേ ഉണരുന്നവരില്‍ ഗണ്യമായി ഉയര്‍ന്നതാണ്. എന്നാല്‍ മസ്തിഷ്‌ക പ്രജ്ഞയെ പരസ്പരം ബന്ധപ്പെടുത്തുന്ന പ്രക്രിയയില്‍ ഇവരില്‍ പ്രശ്‌നം കണ്ടെത്തി.

സ്‌കൂളില്‍ വൈകിക്കിടന്ന് ഉണരുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുന്നു. അവര്‍ക്ക് സ്‌കൂളിലും ഓഫിസിലുമെല്ലാം നേരത്തേ എഴുന്നേറ്റ് പോകേണ്ടി വരുന്നത് വലിയ അലോസരമുണ്ടാക്കും. എപ്പോഴും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാല്‍ അവര്‍ക്ക് ഒരു കാര്യവും പൂര്‍ണതാല്‍പര്യത്തോടെ ചെയ്യാനാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അവരുടെ ആരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയും ബാധിച്ചേക്കാം.

Comments

comments

Categories: Health