ഭാഷ ബുദ്ധിയെ രൂപപ്പെടുത്തും വിധം

ഭാഷ ബുദ്ധിയെ രൂപപ്പെടുത്തും വിധം

ഭാഷയും വിനിമയവും മനുഷ്യന് ഭക്ഷണവും കുടിവെള്ളവും പോലെയാണ്

വിവരങ്ങള്‍ കൈമാറാനും ആശയവിനിമയം നടത്താനും കലാപ്രവര്‍ത്തനങ്ങള്‍ നടത്താനും മനുഷ്യന്‍ ആശയവിനിമയം നടത്തുന്നു. ഭാഷയില്ലായിരുന്നെങ്കില്‍ മനുഷ്യന്‍ മൂകന്‍ മാത്രമല്ല, ഭ്രാന്തന്‍ കൂടിയായി മാറുമായിരുന്നുവെന്ന മഹദ്‌വാക്യം ഭാഷയുടെ മനിഷ്യജീവിതത്തിലെ പ്രാധാന്യം എടുത്തു കാട്ടുന്നു. ഭാഷ മനുഷ്യമസ്തിഷ്‌കത്തെയും ദൈനംദിന ജീവിതത്തെയും എങ്ങനെ രൂപകല്‍പ്പന ചെയ്യുന്നുവെന്നു നോക്കാം.

ഭാഷയുടെ പ്രത്യേകത

മനുഷ്യന് ഇതര ജീവികളില്‍ നിന്ന് ലഭിച്ച സവിശേഷമായ കഴിവാണ് സംസാരശേഷി.
ഭാഷ ആദ്യം ഒരു ആശയവിനിമയ ഉപകരണമായി മാറി. മൃഗങ്ങള്‍ക്ക് ആശയവിനിമയത്തിനു സ്വന്തം കോഡുകള്‍ ഉണ്ട്. ഉദാഹരണമായി, അപകടസാധ്യത, ഇണയെ ആകര്‍ഷിക്കല്‍, ഇര തേടല്‍ എന്നിങ്ങനെയുള്ള വിനിമയത്തിന് പ്രത്യേക കോഡുകള്‍ അവ ഉപയോഗിക്കുന്നു. അത്തരം ആശയവിനിമയങ്ങള്‍ സാധാരണയായി ആവര്‍ത്തിക്കുന്ന ഉപകരണപ്രവര്‍ത്തനങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യര്‍ വാക്കുകള്‍ ഉച്ചരിക്കുന്നതു പോലെയാണ് അവ ശബ്ദങ്ങളിലൂടെയും മറ്റും ഇത്തരം ആശയവിനിമയം നടത്തുന്നത്.

മനുഷ്യന്റെ ഭാഷയ്ക്ക് രണ്ട് പ്രത്യേകതകളാണുള്ളത്. അതിനൊരു രചനാസ്വഭാവമുണ്ടെന്നതാണ് ആദ്യത്തേത്. അതായത് പറയുന്നവന് പദങ്ങള്‍, വാക്കുകള്‍ വാചകങ്ങള്‍ എന്നിവയിലൂടെ തങ്ങളുടെ ചിന്തകള്‍ പ്രകടിപ്പിക്കാന്‍ പറ്റുന്നു. രണ്ടാമത്തേത് അത് ദ്യോതകമാണ്. പറയുന്നയാള്‍ക്ക് സംസാരിക്കുന്ന വിഷയം അവരുടെ ഇടങ്ങളോ പ്രത്യേക വിവരങ്ങളോ പ്രവര്‍ത്തനങ്ങളോ ഉപയോഗിച്ച് കൈമാറാന്‍ കഴിയുമെന്നര്‍ത്ഥം.

ഭാഷയുടെ ഉത്ഭവവും പ്രാധാന്യവും

ആദിമ മനുഷ്യരുടെ പൂര്‍വ്വികരായ ഹോമോ സാപ്പിയന്‍സിനെപ്പോലെ പോലെ ഭാഷയും വളരെ പഴയതാണ്. സങ്കീര്‍ണമായ ഭാഷാരൂപത്തെ ശബ്ദ ഉപകരണം, സങ്കീര്‍ണ്ണമായ നിര്‍മ്മാണ ശൈലി, അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന് വിവിധ പദസങ്കേതങ്ങളും കര്‍ശനമായ നിയമങ്ങളുമുണ്ട്.

ഹോമോ സാപ്പിയന്‍സ് ആദ്യം സംസാര ഭാഷ വികസിപ്പിക്കാന്‍ തുടങ്ങിയത് 150,000 മുതല്‍ 200,000 വര്‍ഷം മുമ്പായിരിക്കാം. നമ്മുടെ പൂര്‍വികരെ അതിജീവനത്തിനു പ്രാപ്തരാക്കാനും പുഷ്ടിപ്പെടുത്താനും ഭാഷയ്ക്കു കഴിഞ്ഞു. സങ്കീര്‍ണ്ണ ആശയങ്ങള്‍ ആശയവിനിമയം ചെയ്യാനുള്ള അവരുടെ പ്രാപ്തിക്ക് നന്ദി പറയേണ്ടതുണ്ട്. മനുഷ്യര്‍ക്ക് സാംസ്‌കാരിക തലത്തില്‍ പൊരുത്തപ്പെടുത്താനും അറിവ് നേടിയെടുക്കാനും ഉപകരണങ്ങള്‍ പ്രയോഗിക്കാനും മറ്റ് ജീവജാലങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ അതിജൂവിക്കാനുമെല്ലാം ഭാഷയാണ് സഹായിച്ചത്.

ഭാഷയും ബുദ്ധിശക്തിയും

ബുദ്ധിയെ പരിപോഷിപ്പിക്കുന്നതില്‍ ഭാഷയ്ക്കു വലിയ പങ്കുണ്ട്. തലച്ചോറിന്റെ ഇടതുവശത്താണ് രണ്ട് പ്രാഥമിക ഭാഷ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നാണ് ഗവേഷകര്‍ ശാസ്ത്രീയമായി കണ്ടെത്തിയിരിക്കുന്നത്. സംസാരത്തിനും ഉച്ഛാരണത്തിനും സാധ്യമാക്കുന്ന ബ്രോക്കാസ് ഏരിയയും സംസാരത്തെ ഡീകോക്ഡ് ചെയ്തു മനസിലാക്കാനുള്ള വെര്‍ണിക്ക്‌സ് ഏരിയയുമാണിത്. മസ്തിഷ്‌കാഘാതം അനുഭവിക്കുന്ന ഒരാള്‍ക്ക് ഇതിലേതെങ്കിലും നാശമുണ്ടായാല്‍, സംസാരിക്കാനും പറയുന്നതെന്താണെന്ന് മനസ്സിലാക്കാനുമുള്ള കഴിവിനെ ഇത് ബാധിക്കും. മറ്റു ഭാഷകള്‍ പഠിക്കുന്നതും അവ നന്നായി കൈകാര്യം ചെയ്യുന്നതിനും ഈ രണ്ടു പരമ്പരാഗത ഭാഷാ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മറ്റു ചില മസ്തിഷ്‌ക മേഖലകളുടെ വലിപ്പവും പ്രവര്‍ത്തനവും സഹായിത്തുമെന്നും അധിക ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ദ്വിഭാഷാ പ്രാവീണ്യം

ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്നതില്‍ പ്രാവീണ്യം നേടിയെടുക്കുന്നത് മസ്തിഷ്‌കാരോഗ്യത്തിന് ഏറെ നല്ലതാണെന്നു ഗവേഷങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സ്മൃതിഭ്രംശ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇതിനാകും. രണ്ടു സ്ത്രീകള്‍ ഒരു സംഭാഷണം നടത്തുന്നു. ഒന്നിലധികം ഭാഷ സംസാരിക്കാന്‍ കഴിവുള്ളതിനാല്‍ ഇത്തരം പലരോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും. അല്‍സ്‌ഹൈമേഴ്‌സ്, ഡിമന്‍ഷ്യ തുടങ്ങിയവയില്‍ നിന്ന് മസ്തിഷ്‌കത്തെ സംരക്ഷിക്കാന്‍ ദ്വിഭാഷണം സഹായിക്കുമെന്ന് പല പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കോഗ്നറ്റീവ് പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ദ്വിഭാഷണം ക്രിയാത്മകപങ്കു വഹിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടു ഭാഷകളിലുമുള്ള സംഭാഷണങ്ങള്‍ തലച്ചോറിന്റെ ഇടവക ലോബുകള്‍ വികസിപ്പിക്കുന്നതില്‍ സഹായിക്കുന്നു, ഇത് പുതിയ ഓര്‍മ്മകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. തലച്ചോറിന് ആവശ്യമായ വിഭവങ്ങള്‍ മാത്രം ലഭിക്കുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായി വിവരങ്ങള്‍ മനനം ചെയ്‌തെടുക്കുന്നതില്‍ മസ്്തിഷ്‌കത്തെ മറ്റ് ഘടകങ്ങളും സഹായിക്കുന്നുവെന്നതിനു തെളിവുകളുണ്ട്.

ഭാഷ കാഴ്ചപ്പാട് മാറ്റിമറിക്കുന്നു

വിവിധ ഭാഷകളിലേക്ക് മാറുന്നത് നമ്മെ ചുറ്റിപ്പറ്റിയുള്ള ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റുന്നു. ആളുകള്‍ ചിന്തിക്കുന്നതും, അവര്‍ സംസാരിക്കുന്ന രീതിയും, ഒരു വീക്ഷണകോണ്‍ പരുവപ്പെടുത്തുന്നതുമെല്ലാം ഭാഷയാണ്. അത് മനോഭാവം വെളിപ്പെടുത്തുന്നു. ഒന്നില്‍ കൂടുതല്‍ ഭാഷ ഉപയോഗിക്കുന്ന ആളുകള്‍ പലപ്പോഴും വ്യത്യസ്തമായ ചിന്താഗതികളിലേക്കും പ്രതികരണങ്ങളിലേക്കും മാറിമറിയുന്നു.

ഈ വിലയിരുത്തല്‍ തികച്ചും ശരിയാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു – നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ നമ്മള്‍ ചിന്തിക്കുന്ന രീതിയെയും നമ്മെ വെളിപ്പെടുത്തുന്നതിലും മാത്രമല്ല, ലോകത്തെ നാം എങ്ങനെ കാണുന്നുവെന്നും അവരുമായി ഇടപഴകുന്നതെങ്ങനെയെന്നും വ്യക്തിമാക്കിക്കൊടുക്കുന്നു.

Comments

comments

Categories: FK Special