പകലുറക്കം ഹൃദയാഘാത സാധ്യത കൂട്ടും

പകലുറക്കം ഹൃദയാഘാത സാധ്യത കൂട്ടും

പകല്‍ സമയത്തുള്ള ഉറക്കവും ഹൃദ്രോഗവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് അടുത്തിടെയുള്ള ഒരു പഠനം കണ്ടെത്തി. ശ്വാസതടസത്തിനു കാരണമായ കൂര്‍ക്കംവലി (ഒഎസ്എ) ഉറക്കത്തിനിടയില്‍ ശ്വാസതടസത്തിനു കാരണമാകുമെന്നാണ് കണ്ടെത്തല്‍. പകലുറക്കത്തിലെ അനിയന്ത്രിതമായ കൂര്‍ക്കം വലിയാണ് ഇവിടെ വില്ലനാകുന്നത്. വായുപ്രവാഹം കൂട്ടും വിധം തൊണ്ടയിലെ മസിലുകള്‍ കൂടുതലായി അയയുന്നതാണ് ഒഎസ്എ സംഭവിക്കാന്‍ കാരണം. എന്നാല്‍ ഇതു വെച്ച് ഹൃദയാഘാത പ്രവചനമടക്കമുള്ളവ നടത്താമെന്നത് വലിയൊരു സാധ്യതയായി മാറുന്നു. കൂര്‍ക്കംവലി, ഉറക്കം തൂങ്ങല്‍, കാഗ്രതക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയാണ് പ്രധാന ഹൃദ്രോഗലക്ഷണങ്ങള്‍.

യുഎസ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പ്രകാരം 18 മില്യന്‍ പേര്‍ ഒഎസ്എ പ്രശ്‌നം അനുഭവിക്കുന്നു. ചികിത്സ തേടുന്നില്ലെങ്കില്‍, അത് ഹൃദയാഘാതമടക്കമുള്ള പല സങ്കീര്‍ണതകളിലേക്കും നയിക്കും.
അമേരിക്കന്‍ തോറാസിക് സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം, 30% ഉയര്‍ന്ന രക്തസമ്മര്‍ദ്ദരോഗികള്‍ക്ക് ഒഎസ്എ ഉണ്ട്. ഒഎസ് ഉള്ള വ്യക്തികളില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള 50 ശതമാനം സാധ്യതയുണ്ട്.

ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, രക്തത്തിലെ ഓക്‌സിജന്‍ നില കുറയുകയും, ഇത് രക്തധമനികള്‍ക്കു കേടുപാടുണ്ടാക്കുകയും ചെയ്യുന്നു. ഇത് ഉറക്കത്തിലുള്ള ഹൃദയാഘാതത്തിനു വരെ കാരണമാകാം.

ഒഎസ്എ ഘട്ടത്തില്‍ ഹൃദയം വേഗത്തില്‍ മിടിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഗുരുതരമായ ഒഎസ്എ ഹൃദയത്തെ വീര്‍പ്പുമുട്ടിക്കുന്നു. ഈ സമയത്ത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ല, ഇത് ഹൃയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്നു. തില്‍ മുന്‍കാല പഠനങ്ങള്‍ ഒഎസ്എയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇവ തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാകാന്‍ ഗവേഷകര്‍ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഒഎസ്എയെ തരം തിരിക്കുകയും പുതിയ പഠനം നടത്തുകയും ചെയ്തതാമ് പുതിയ കണ്ടെത്തലുകള്‍ക്കു നിദാനം.

Comments

comments

Categories: Health