ഔഡി എ6, എ7, എ8, ക്യു5 പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ ജനീവയിലേക്ക്

ഔഡി എ6, എ7, എ8, ക്യു5 പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ ജനീവയിലേക്ക്

യൂറോപ്യന്‍ വിപണികളില്‍ ഈ വര്‍ഷം ബുക്കിംഗ് സ്വീകരിച്ചുതുടങ്ങും

ജനീവ : ഔഡി എ8, എ7 സ്‌പോര്‍ട്ബാക്ക്, എ6, ക്യു5 മോഡലുകളുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കും. ഡബ്ല്യുഎല്‍ടിപി (വേള്‍ഡ്‌വൈഡ് ഹാര്‍മണൈസ്ഡ് ലൈറ്റ് വെഹിക്കിള്‍സ് ടെസ്റ്റ് പ്രൊസീജര്‍) അനുസരിച്ച് നാല്‍പ്പത് കിലോമീറ്ററിലധികമാണ് ഈ എല്ലാ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകളുടെയും ഇലക്ട്രിക് റേഞ്ച്. യൂറോപ്യന്‍ വിപണികളില്‍ പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകളുടെ ബുക്കിംഗ് ഈ വര്‍ഷം സ്വീകരിച്ചുതുടങ്ങും.

ഔഡിയുടെ മീഡിയം സൈസ് എസ്‌യുവി മുതല്‍ ആഡംബര സെഡാന്‍ വരെയുള്ള മോഡലുകളുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ ഇനി ലഭിക്കും. പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകളില്‍ ‘ടിഎഫ്എസ്‌ഐ ഇ’ ബാഡ്ജ് കാണാന്‍ കഴിയും. ഭാവിയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമായി ‘ഇ-ട്രോണ്‍’ ലേബല്‍ ഉപയോഗിക്കും.

ഔഡിയുടെ എല്ലാ പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളും ടര്‍ബോ-ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഉപയോഗിക്കുന്നത്. ഡയറക്റ്റ് ഇന്‍ജെക്ഷന്‍ എന്‍ജിന്റെ കൂടെ ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കും. ലഗേജ് കംപാര്‍ട്ട്‌മെന്റിന് അടിയിലായിരിക്കും ലിഥിയം അയണ്‍ ബാറ്ററി. ബ്രേക്കിംഗ് സന്ദര്‍ഭങ്ങളില്‍ പുതിയ ഔഡി പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകള്‍ക്ക് 80 കിലോവാട്ട് വരെ ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയും. 14.1 കിലോവാട്ട്അവര്‍ ശേഷിയുള്ളതാണ് ഔഡി എ6, എ7, എ8, ക്യു5 പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകളിലെ ലിഥിയം അയണ്‍ ബാറ്ററി. ഇവി, ഓട്ടോ, ഹോള്‍ഡ് എന്നിവയായിരിക്കും ഡ്രൈവ് മോഡുകള്‍.

Comments

comments

Categories: Auto