ആസ്സാം-തമിഴ്നാട് ട്രെയിന്‍ : പുതിയ സര്‍വീസുമായി ഇന്ത്യന്‍ റെയില്‍വേ

ആസ്സാം-തമിഴ്നാട് ട്രെയിന്‍ : പുതിയ സര്‍വീസുമായി ഇന്ത്യന്‍ റെയില്‍വേ

കാസിരംഗ ദേശീയോദ്യാനത്തില്‍ പോകേണ്ട സഞ്ചാരികള്‍ക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ഉപകാരപ്പെടും

ഗുവാഹത്തി : ആസാമില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ശിലഘട്-തമ്പാരം വീക്ലി എക്സ്പ്രസ് ട്രെയിന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉത്ഘാടനം ചെയ്തു. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെയിന്‍ നാഗാവോ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തമ്പാരം റെയില്‍വേ സ്റ്റേഷനിലേക്ക് ഫ്ളാഗ് ഓഫ് ചെയ്തു. ആസാമിലെ നാഗാവോ ജില്ലയിലെ ശിലഘട് മുതല്‍ ചെന്നൈയിലെ തമ്പാരം വരെ എല്ലാ ആഴ്ചയും ട്രെയിന്‍ സേവനം നടത്തും. സെന്‍ട്രെല്‍ ആസാമിലെ ജനങ്ങളുടെ ആവശ്യ പ്രകാരമാണ് ഗുവാഹത്തി-തമ്പാരം എക്സ്പ്രസ് ശിലഘട് ടൗണ്‍ വരെ നീട്ടിയത്.

എല്ലാ വെള്ളിയാഴ്ചയും രാവിലെ 8.30-ന് ശിലഘട് ടൗണില്‍ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ ഞാറാഴ്ച രാത്രി 8.50-ന് തമ്പാരം എത്തും. തിരിച്ച് തിങ്കളാഴ്ച രാത്രി 9:45ന് തമ്പാരം സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങുന്ന ട്രെയിന്‍ വ്യഴാഴ്ച രാവിലെ 9:45 ന് ശിലഘട് ടൗണില്‍ എത്തിച്ചേരും. ആസാമിലെ ഗോലാഘട്, നാഗാവോ, കര്‍ബി ആംഗ്ലോങ്, സോണിത്പൂര്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇനി ട്രെയിന്‍ കയറാന്‍ ഗുവാഹത്തിയില്‍ എത്തേണ്ട. കാസിരംഗ ദേശീയോദ്യാനത്തില്‍ പോകേണ്ട സഞ്ചാരികള്‍ക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ഉപകാരപ്പെടും. കാസിരംഗയ്ക്ക് അടുത്തുള്ള ജഘാലാബന്ധാ സ്റ്റേഷനില്‍ ഇറങ്ങാവുന്നതാണ്.

നാഗാവോയില്‍ നിന്ന് ഡല്‍ഹി, മുംബൈ പോലുള്ള പ്രമുഖ നഗരങ്ങളിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ശിലഘട് ടൗണിലെ അറ്റകുറ്റ പണികള്‍ കഴിയുമ്പോള്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ആരംഭിക്കുമെന്നും രാജന്‍ ഗോഹെയിന്‍ പറഞ്ഞു.

Comments

comments

Categories: FK News