’75 ബില്യണ്‍ ഡോളറിന്റെ രത്‌നാഭരണ കയറ്റുമതി സാധ്യമാകും’

’75 ബില്യണ്‍ ഡോളറിന്റെ രത്‌നാഭരണ കയറ്റുമതി സാധ്യമാകും’

രത്‌ന, ആഭരണ കയറ്റുമതിക്കാര്‍ക്കായുള്ള പൊതു സൗകര്യ കേന്ദ്രത്തിനു കോയമ്പത്തൂരില്‍ ശിലാസ്ഥാപനം നടത്തി

കോയമ്പത്തൂര്‍: രത്‌ന, ആഭരണ കയറ്റുമതിക്കാര്‍ക്ക് പൊതുവായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ജെം ആന്റ് ജുവല്ലറി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍വ്വഹിച്ചു. ഇത്തരം കേന്ദ്രം ചെറിയ തോതില്‍ മാത്രം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങളുടെ വന്‍ വളര്‍ച്ചയ്ക്ക് ഈ കേന്ദ്രം സഹായകമാകും.

വന്‍ തുക ചെലവിട്ട് അത്യാധുനിക യന്ത്ര സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ക്കും പുതിയ കേന്ദ്രം വരുന്നതോടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനാവും. തങ്ങള്‍ക്കു ലഭിക്കുന്ന ഓര്‍ഡറുകള്‍ കൃത്യ സമയത്തു നല്‍കാനും ഈ കേന്ദ്രത്തിന്റെ സേവനങ്ങള്‍ സഹായകമാകും. 75 ബില്യണ്‍ ഡോളറിന്റെ രത്‌നാഭരണ കയറ്റുമതി എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ കേന്ദ്രം വഴിയൊരുക്കുമെന്ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച മന്ത്രി സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി.

ജെം ആന്റ് ജുവല്ലറി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ ചെയര്‍മാന്‍ പ്രമോദ് കുമാര്‍ അഗ്രവാള്‍, ജെം ആന്റ് ജുവല്ലറി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ ദക്ഷിണ മേഖലാ ഡയറക്ടര്‍ സൂര്യ നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments

comments

Categories: Business & Economy
Tags: Gems export