3,000 കോടി പിന്‍വലിച്ച് വിദേശികള്‍; 4,354 കോടി നിക്ഷേപിച്ച് സ്വദേശികള്‍

3,000 കോടി പിന്‍വലിച്ച് വിദേശികള്‍; 4,354 കോടി നിക്ഷേപിച്ച് സ്വദേശികള്‍

മുംബൈ: പുല്‍വാമ ഭീകരാക്രമണം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചതായി കണക്കുകള്‍. ആക്രമണത്തിനുശേഷമുള്ള മൂന്നു ദിവസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്, എഫ്‌ഐഐ) 3,000 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ 4,353.84 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് ആഭ്യന്തര നിക്ഷേപകര്‍ രാജ്യത്തിന് താങ്ങായിട്ടുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം എപ്പോഴും വിപണിയിലെ വ്യതിയാനങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും തങ്ങളുടെ ബിസിനസ് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് എഫ്‌ഐഐകള്‍ നിക്ഷേപം പിന്‍വലിക്കുന്നതെന്നും ഗവേഷണ സ്ഥാപനമായ കാപ്പിറ്റല്‍എയ്മിന്റെ തലവന്‍ ദേബബ്രത ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. ഇന്ത്യ-പാക്കിസ്ഥാന്‍ രാഷ്ട്രീയ ബന്ധം ഇരു രാജ്യങ്ങളുടെയും വാണിജ്യ ബന്ധത്തെ ബാധിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് അഭിപ്രായപ്പെടുകയുണ്ടായി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്റെ അഭിമത രാഷ്ട്രപദവി എടുത്തു കളഞ്ഞ ഇന്ത്യ പാക് ഉല്‍പ്പന്നങ്ങള്‍ക്ക് 200 % ഇറക്കുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു.

Comments

comments

Categories: Business & Economy
Tags: investment