2020 ഓടെ യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക്

2020 ഓടെ യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക്

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം അവസാനത്തോടെ യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും 2021 അവസാനത്തോടെ ബിസിനസ് രംഗത്തും സാമ്പത്തിക രംഗത്തും അധഃപതനം ആരംഭിക്കുമെന്നും നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്‌സ് (എന്‍എബിഇ) സംഘടിപ്പിച്ച സര്‍വേ. കണക്കെടുപ്പില്‍ പങ്കെടുത്ത പകുതിയോളം സാമ്പത്തിക വിദഗ്ധരും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയത്. പത്ത് ശതമാനം വിദഗ്ധര്‍ മാന്ദ്യം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് അഭിപ്രായപ്പെട്ടു. അതേ സമയം 11 ശതമാനം പേര്‍ 2021 ഓടെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തെ മറികടക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.

വമ്പന്‍ സാമ്പത്തിക മാന്ദ്യത്തിന് ശേഷം 2009 ജൂണ്‍ മാസത്തിലാരംഭിച്ച പുരോഗതി ഈ വര്‍ഷം ജൂണിനുശേഷവും നിലനിന്നിരുന്നു. ഏറ്റവും കൂടുതല്‍ കാലം നീണ്ടു നിന്ന സാമ്പത്തിക വികസനമായിരുന്നു ഇത്. എന്നാല്‍ വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയില്‍ രണ്ട് ശതമാനം മാത്രം പുരോഗതിയുള്ള ഇപ്പോഴത്തെ നില നിരുല്‍സാഹപരമാണ്.

നികുതി നിരക്ക് ഉയര്‍ത്തിയാകും സര്‍ക്കാര്‍ ബജറ്റ് കമ്മി കുറയ്ക്കുകയെന്നാണ് പകുതി പേരും അഭിപ്രായപ്പെട്ടത്. ചെലവ് കുറച്ചാകും കമ്മി ബജറ്റിന് പരിഹാരം കാണുകയെന്ന് ശേഷിച്ചവര്‍ അനുമാനിക്കുന്നു. ചൈനയടക്കമുള്ള രാജ്യങ്ങളുമായുള്ള വാണിജ്യ യുദ്ധത്തിന്റെ ഭാഗമായി തീരുവ വര്‍ധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി ഈ വര്‍ഷം വളര്‍ച്ച കുറയാന്‍ കാരണമായതായി സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy
Tags: US Inflation