പ്ലാസ്റ്റിക്കിനു ബദല്‍ കണവയുടെ കൊഴുപ്പ്

പ്ലാസ്റ്റിക്കിനു ബദല്‍ കണവയുടെ കൊഴുപ്പ്

പ്ലാസ്റ്റിക്ക് മാലിന്യപ്രശ്‌നത്തിന് കണവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കൊഴുപ്പ് നല്ലരു ബദല്‍ ആയേക്കാമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓരോ വര്‍ഷവും എട്ടു മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് കടലില്‍ നിക്ഷേപിക്കപ്പെടുന്നുവെന്നാണു കണക്ക്. ഇത് സമുദ്ര ആവാസവ്യവസ്ഥിതിയെ നശിപ്പിര്രുന്നുൂ. ഇത് പിടിച്ചു നിര്‍ത്താന്‍ സമുദ്ര ജീവികളെ തന്നെ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

കണവകളില്‍ കാണപ്പെടുന്ന മാംസ്യങ്ങള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക്കിനു സുസ്ഥിരമായ ബദലുകളുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഫ്രോണ്ടിയേഴ്‌സില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണിതു പറയുന്നത്. കണവ ഇര പിടിക്കുന്നത് വായില്‍ നിന്നു പുറപ്പെടുവിക്കുന്ന ശ്രവങ്ങള്‍ തുപ്പിയാണ്. അതു കൊണ്ടാണിവയെ കടലിലെ മഷിക്കുപ്പിയന്നു വിളിക്കുന്നത്. അവയുടെ മൂര്‍ച്ചയുള്ള പല്ലുകളിലടങ്ങിയ പ്രോട്ടീനുകള്‍ പട്ടുനൂല്‍പലെ സുദൃഢമാണ്. ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ശാസ്ത്രീയമായ പല ഗവേഷണങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

ശക്തമായ നൂലുകളും ആവരണങ്ങളും ഈ പ്രോട്ടീനുകളില്‍ നിന്നുല്‍പ്പാദിക്കാനാകുമെന്നാണ് നിലവിലുള്ള ഗവേഷണ അവലോകനങ്ങള്‍. പ്രകൃതിദത്തമായ ഈ ഉല്‍പ്പന്നങ്ങള്‍ ജൈവമാലിന്യമാകുന്നവയാണ്. അങ്ങനെ ഇവ പ്ലാസ്റ്റിക്കിന് ഒരു മികച്ച ബദല്‍ നല്‍കാനും കഴിയും. ജനിതക എന്‍ജിനീയറിംഗ് ചെയ്ക ബാക്റ്റീരിയകളെ ഉപയോഗിച്ച് ഈ മാംസ്യങ്ങള്‍ കൃത്രിമമായി ഉല്‍പാദിപ്പിക്കാന്‍ കഴിയും. അതായത് കണവകളെ ഉപയോഗിക്കാതെ തന്നെ കൃത്രിമപ്ലാസ്റ്റിക്ക ഉണ്ടാക്കാനാകുമെന്നര്‍ത്ഥം. പഞ്ചസാര, ജലം, ഓക്‌സിജന്‍ എന്നിവ ഉപയോഗിച്ച് വാറ്റിയെടുത്ത് ഇത് വലിയ അളവില്‍ വിഘടപ്പിച്ചെടുക്കാനാകുമോയെന്നാണ് ഗവേഷണം നടത്തുന്നത്.

ഈ ഉല്‍പ്പന്നത്തില്‍ നിന്നുണ്ടാക്കിയ വസ്തുക്കള്‍ ദൃഢമെന്നതുപോലെ അയവുള്ളതുമാണ്, അവയ്ക്കു താപ, വൈദ്യുത ചാലകശേഷിയുണ്ട്. സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് അറുതി വരുത്താന്‍ ഈ ഉല്‍പ്പന്നത്തിനു കഴിയും. ഇവ കൊണ്ട് വസ്ത്രങ്ങളുണ്ടാക്കാനും മികച്ച ആവരണങ്ങള്‍ സൃഷ്ടിക്കാനുമാകുമെന്ന പ്രത്യേകതയുമുണ്ട്. സൂക്ഷ്മമായ പ്ലാസ്റ്റിക്ക് നാരുകളാണ് ദീര്‍ഘകാലം മണ്ണില്‍ അലിയാതെ കിടന്ന് വലിയ മാലിന്യപ്രശ്‌നമുണ്ടാക്കുന്നത്. ഇത്തരം മൈക്രോഫൈബറുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും.

Categories: FK News