ഫോഡ് എന്‍ഡവര്‍ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

ഫോഡ് എന്‍ഡവര്‍ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 28.19 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത ഫോഡ് എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 28.19 ലക്ഷം മുതല്‍ 32.97 ലക്ഷം രൂപ വരെയാണ് പ്രീമിയം എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. സണ്‍സെറ്റ് റെഡ്, ഡയമണ്ട് വൈറ്റ്, അബ്‌സൊലൂട്ട് ബ്ലാക്ക്, മൂണ്‍ഡസ്റ്റ് സില്‍വര്‍ എന്നീ നിറങ്ങള്‍ കൂടാതെ ഡിഫ്യൂസ്ഡ് സില്‍വര്‍ പുതിയ കളര്‍ ഓപ്ഷനാണ്. മാന്വല്‍ ട്രാന്‍സ്മിഷന്‍ 2.2 ലിറ്റര്‍ എന്‍ജിന്‍ 14.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് എന്‍ഡവര്‍ 12.62 കിലോമീറ്റര്‍ ഇന്ധനക്ഷമതയും സമ്മാനിക്കും. എതിരാളി മോഡലുകളേക്കാള്‍ വളരെ കൂടുതലാണ് ഫോഡ് എന്‍ഡവറിന്റെ വീല്‍ബേസ്, നീളം എന്നിവ. അതുകൊണ്ടുതന്നെ കാബിന്‍ കൂടുതല്‍ വിശാലമാണ്.

വലിയ, മസ്‌കുലര്‍ കാറിന്റെ റഗ്ഗഡ് ലുക്ക് വര്‍ധിപ്പിക്കുന്നതാണ് മുന്‍ ബംപറിലെ പുതിയ ഡിസൈന്‍. ക്രോം പ്ലേറ്റഡ് ബോള്‍ഡ് ഗ്രില്‍ മറ്റ് എസ്‌യുവികള്‍ക്കിടയില്‍ ഫോഡ് എന്‍ഡവറിന് സ്വന്തം വ്യക്തിത്വം സമ്മാനിക്കും. മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിരിക്കുന്നു. പുതിയ ഡിസൈനിലുള്ളതാണ് 18 ഇഞ്ച് അലോയ് വീലുകള്‍. പുറം കണ്ണാടികളില്‍ പഡല്‍ ലാംപുകള്‍ നല്‍കി. എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന (പവര്‍ അഡ്ജസ്റ്റബിള്‍) ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍ സീറ്റുകള്‍ പുതിയ എന്‍ഡവറിന്റെ സവിശേഷതയാണ്.

പുഷ് ബട്ടണ്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ പുതുതായി നല്‍കിയിരിക്കുന്നു. ടോപ് വേരിയന്റില്‍ പനോരമിക് സണ്‍റൂഫ് ലഭിക്കും. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡാണ്. ടൈറ്റാനിയം പ്ലസ് വേരിയന്റില്‍ ഡ്രൈവര്‍സൈഡ് നീ (കാല്‍മുട്ട്) എയര്‍ബാഗ് അധികമായി ലഭിക്കും. ഹാന്‍ഡ്‌സ് ഫ്രീ പവര്‍ ലിഫ്റ്റ് ഗേറ്റ് ലഭിക്കുന്ന സെഗ്‌മെന്റിലെ ഒരേയൊരു എസ്‌യുവിയായിരിക്കും ഫോഡ് എന്‍ഡവര്‍. 8 ഇഞ്ച് സിങ്ക് 3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സാധ്യമാണ്.

വേരിയന്റ് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ ഡ്രൈവ്‌ലൈന്‍ വില

ടൈറ്റാനിയം 2.2 ലിറ്റര്‍ ഡീസല്‍ 6 സ്പീഡ് എംടി 2 വീല്‍ ഡ്രൈവ് 28.19 ലക്ഷം രൂപ

ടൈറ്റാനിയം പ്ലസ് 2.2 ലിറ്റര്‍ ഡീസല്‍ 6 സ്പീഡ് എടി 2 വീല്‍ ഡ്രൈവ് 30.60 ലക്ഷം രൂപ

ടൈറ്റാനിയം പ്ലസ് 3.2 ലിറ്റര്‍ ഡീസല്‍ 6 സ്പീഡ് എടി 4 വീല്‍ ഡ്രൈവ് 32.97 ലക്ഷം രൂപ

Comments

comments

Categories: Auto