മുഖക്കുരുവിനു കാരണം ചോക്കലേറ്റോ?

മുഖക്കുരുവിനു കാരണം ചോക്കലേറ്റോ?

പ്രണയം പറയാനും പ്രകടിപ്പിക്കാനും ചോക്കലേറ്റ് ഏറ്റവും അധികം ഉപയോഗിക്കുന്നത് കൗമാരക്കാരായിരിക്കും. എന്നാല്‍, മുഖക്കുരു പോലെ കൂടുതല്‍ സൗന്ദര്യപ്രശ്‌നങ്ങള്‍ അലട്ടുന്നതും അവരെത്തന്നെ. ചോക്കലേറ്റുകള്‍ അമിതമായി കഴിക്കുന്നത് കൊഴുപ്പും മുഖക്കുരുവും വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇവയ്ക്കു രണ്ടിനുമിടയിലൂടെയുള്ള സങ്കീര്‍ണ യാത്രയാണു കൗമാരക്കാരുടേതെന്നു പറഞ്ഞാലും തെറ്റില്ല.

കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും ഉയര്‍ന്ന അളവിലടങ്ങിയ ചോക്കലേറ്റുകളും ശീതളപാനീയങ്ങളും സംസ്‌കരിച്ച ലഘുഭക്ഷണങ്ങളും ഇന്‍സുലിന്‍, സ്റ്റിറോയ്ഡ് ഹോര്‍മോണുകള്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ രക്തചംക്രമണത്തിന് കാരണമാകുകയും ചെയ്യുന്നു. ചര്‍മ്മത്തെ എണ്ണമയമാക്കി നിലനിര്‍ത്തുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ പുറത്തുവിടുന്ന ഒരു എണ്ണമയമായ വസ്തുവാണ് സീബം. അമിതമായി സീബം ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍, മൃതമായ ചര്‍മ്മകോശങ്ങളുമായി ചേര്‍ന്ന്, ചര്‍മ്മസുഷിരങ്ങള്‍ മൂടിപ്പോകുന്നു. ഇത് മുഖത്തെ കലകള്‍ക്കും മുഖക്കുരുവിനും കാരണമാകുന്നു.

സത്യത്തില്‍, അമിതമായി ചോക്കലേറ്റ് കഴിക്കുന്ന കുട്ടികള്‍ക്കു മുഖക്കുരു ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ഇവരുടെ മുഖക്കുരു പെരുകാന്‍ കാരണം ജങ്ക് ഫുഡുകളിലെ പഞ്ചസാരയും കൊഴുപ്പുമാണ്. മുഖക്കുരുവിനേക്കാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാകാനും ഇതു കാരണമാകുന്നു. സത്യത്തില്‍ ചോക്കലേറ്റിന്റെ ഒരു കഷണം കഴിക്കുന്നതിനേക്കാള്‍ അവര്‍ കഴിക്കുന്ന അമിത കൊഴുപ്പും എണ്ണയുമടങ്ങിയ മറ്റു ജങ്ക് ഫുഡുകള്‍ ആണ് അപകടകരം.

ചോക്കലേറ്റിലെ കൊഴുപ്പ് കൂടാതെ, മുഖത്തെ പാടുകള്‍ക്കു കാരണമായി ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് അവ ചര്‍മ്മത്തിന് കേടുവരുത്തുന്ന ചില ബാക്ടീരിയകളുണ്ടാക്കുമെന്നാണ്. മുടിയുടെ വേരുകള്‍ പൊട്ടുന്ന ചര്‍മ്മകോശങ്ങളുടെ തുടക്കത്തില്‍ തന്നെ സീബം മൃതമായ ചര്‍മ്മകോശങ്ങളുമായി ചേര്‍ന്ന് മൂടിപ്പകാന്‍ ഇടയാകും. അമിത കൊഴുപ്പ് ഇതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ചോക്കലേറ്റ് ഒഴിവാക്കുന്നതു കൊണ്ട് വിശാലമായ ഒരു പ്രശ്‌നത്തിന്റെ ഒരു കാക്കപ്പുള്ളിയോളം പോന്ന പ്രശ്‌നം മാത്രമേ പരിഹൃതമാകൂവെന്നു വിദഗ്ധര്‍ പറയുന്നു.

Categories: Health
Tags: Chocolate