നിര്‍ദേശം ഒട്ടേറെ ജീവന്‍ നഷ്ടപ്പെടാന്‍ അവസരമൊരുക്കുമെന്ന് വിമര്‍ശനം

നിര്‍ദേശം ഒട്ടേറെ ജീവന്‍ നഷ്ടപ്പെടാന്‍ അവസരമൊരുക്കുമെന്ന് വിമര്‍ശനം

സ്ത്രീകളിലെ വിവിധ അര്‍ബുദരോഗങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ മനസിലാക്കി പ്രതിരോധമൊരുക്കാന്‍ പലവിധ പരിശോധനകള്‍ ഇന്നു ലഭ്യമാണെന്നു മാത്രമല്ല അതിനെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണവും നടന്നു വരുന്നു. ജനിതകപരിശോധനകളിലൂടെ സ്തനാര്‍ബുദ സാധ്യത കൂടുതലുള്ള സ്ത്രീകളെ തിരിച്ചറിയാനും അപകടസാധ്യത കുറയ്ക്കാന്‍ നടപടികള്‍ കൈക്കൊള്ളാനും കഴിയുന്നു. എന്നാല്‍, സ്തനാര്‍ബുദപരിശോധനയും പ്രതിരോധവും സാധ്യമാക്കുന്ന ബിആര്‍സിഎ ഒന്ന്, രണ്ട് മ്യൂട്ടേഷന്‍ ചികില്‍സആര്‍ക്കൊക്കെയാകാമെന്നതു സംബന്ധിച്ച് യുഎസ് രോഗപ്രതിരോധ ദൗത്യസംഘം പുറപ്പെടുവിച്ച പുതിയ നിര്‍ദേശം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

ബിആര്‍സിഎ മ്യൂട്ടേഷനുകള്‍ക്കായി സ്ത്രീകളെ സ്‌ക്രീനിംഗ് നടത്തുമ്പോള്‍ എത്രമാത്രം ജനിതകപരിശോധനകളാകാം എന്നതിനെക്കുറിച്ചുള്ള ഒരു തുറന്ന കരട് മാര്‍ഗനിര്‍ദ്ദേശമാണ് സംഘം പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയതലത്തിലുള്ള വിദഗ്ധരുടെ ഒരു സമിതിയാണ് തെളിവ് സഹിതമുള്ള ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്. ഒരു ജനിതക പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്യണമോ എന്ന് തീരുമാനിക്കുമ്പോള്‍, പ്രാഥമിക പരിചരണ ദാതാക്കള്‍ കാന്‍സര്‍ രോഗിയുടെ വ്യക്തിപരവും കുടുംബപരവുമായ ചരിത്രം കണക്കിലെടുക്കും. എന്നാല്‍ പലപ്പോഴും നിലവിലുള്ള ചോദ്യാവലികള്‍ ഒരു സ്ത്രീയില്‍ സ്തന, ഗര്‍ഭാശയ, ട്യൂബല്‍, ആന്ത്രസ്തര അര്‍ബുദങ്ങള്‍ക്കു സാധ്യതയുള്ളവരെ അഭിമുഖീകരിക്കാന്‍ തക്കതല്ല.

പുതിയ നിര്‍ദേശത്തില്‍ ജനിതകപരിശോധനയ്ക്കു വിധേയമാക്കേണ്ടവര്‍ ആരൊക്കെയെന്നതു സംബന്ധിച്ച് നാലിന പ്രക്രിയകള്‍ അവതരിപ്പിക്കുന്നു. കുടുംബചരിത്രം, പാരമ്പര്യം, തുടങ്ങി എല്ലാത്തരം കാന്‍സര്‍ സാധ്യതകളും ഇതില്‍ ഉള്‍പ്പെടും. അമേരിക്കക്കാര്‍ക്കിടയില്‍ ബിആര്‍സിഎ 1, 2 മ്യൂട്ടേഷനുകള്‍ 0.2% മുതല്‍ 0.3% വരെയാണ്. എന്നാല്‍, ചില പ്രത്യേക വംശജര്‍ക്കിടയില്‍ ഇത് രണ്ട് ശതമാനം വരെയാണ്. കാന്‍സര്‍ സാധ്യത നിര്‍ണയിക്കുന്നത് നിരവധി ഘടകങ്ങളുടെ സംയോജനമാണ്. കൂടാതെ സ്‌ക്രീനിംഗില്‍ ഓരോ സ്ത്രീക്കും നിശ്ചിത സ്‌കോര്‍ നല്‍കുന്നു. ഇതുവെച്ചാണ് അവരുടെ പ്രാഥമിക പരിശോധകന്‍ ഇവരെ ജനിതക കൗണ്‍സലിംഗിനായി നിര്‍ദ്ദേശിക്കണോ എന്ന് തീരുമാനിക്കുന്നത്.

രണ്ടാം ഘട്ടം കൗണ്‍സിലിംഗായിരിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ ശുപാര്‍ശ നല്‍കുന്നതു സംബന്ധിച്ച് സ്ത്രീയും ഡോക്റ്ററും തമ്മിലുള്ള ഒരു ചര്‍ച്ച ആണ് നടക്കുന്നത്. ഇതെല്ലാം കഴിഞ്ഞ് നാലാം ഘട്ടത്തില്‍ മാത്രമാണ് പരിശോധന തുടങ്ങുന്നത് തന്നെ. പുതിയ നിര്‍ദേശങ്ങളിലെ മറ്റൊരു സുപ്രധാന ഭാഗം പതിവു പരിശോധനകളെ നിരുല്‍സാഹപ്പെടുത്തുന്നതാണ്. കുടുംബ ചരിത്രമോ വംശീയമോ പാരമ്പര്യമോ ഇല്ലാത്ത കുറഞ്ഞ അപകടസാധ്യതയുള്ള സ്ത്രീകളില്‍ മ്യൂട്ടേഷന്‍ പരീക്ഷണം ദോഷകരമായി ബാധിക്കുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പല കാന്‍സര്‍പരിശോധനകളും അവ്യക്തമായ ഫലങ്ങള്‍ തരികയും ഇത് വിധേയരാവരില്‍ കടുത്ത ഉല്‍ക്കണ്ഠയും മാനസികസമ്മര്‍ദ്ദവും വരുത്തുകയും ചെയ്യുന്നു.

ഇന്ന് അനാവശ്യ തുടര്‍പരിശോധനകള്‍ക്കും ചികില്‍സകള്‍ക്കും ചെലവുകള്‍ക്കും വഴിവെക്കുകയും ചെയ്യുന്നു. കാര്യമായ ബോധവല്‍ക്കരണപ്രക്രിയകളുടെ ഫലമായി നിരവധി സ്ത്രീകള്‍ സ്വന്തം നിലയില്‍ അര്‍ബുദപരിശോധനയ്ക്കു തയാറാകുന്നുണ്ട്. എന്നാല്‍ ഇത്തരം നടപടികളെ പുതിയ നിര്‍ദേശം പിന്തുണയ്ക്കുന്നില്ല. ഇത്തരം പരിശോധനകളെക്കുറിച്ച് ശാസ്ത്രീയ വിശകലനം നടന്നിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണിത്. ശ്രദ്ധാപൂര്‍വ്വമായല്ല കൗണ്‍സിലിംഗ് നടത്തിയിട്ടുള്ളതെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്താന്‍ സാധ്യതയുണ്ടെന്ന് അവര്‍ വാദമുയര്‍ത്തുന്നു.

1990 ല്‍ ബിആര്‍സിഎ മ്യൂട്ടേഷന്റെ പ്രാധാന്യം സ്തനാര്‍ബുദ പ്രതിരോധത്തില്‍ നിര്‍ണായകമാണെന്നു മനസിലാക്കിയ ജനിതകശാസ്ത്രജ്ഞ മേരി ക്ലയര്‍ കിംഗ്, പുതിയ ശുപാര്‍ശയെ രൂക്ഷമായി വിമര്‍ശിക്കുന്നു. ഒട്ടും ദീര്‍ഘദൃഷ്ടിയോടു കൂടിയല്ലാത്തതും അത്യന്തം അപമാനകരവുമായ നിര്‍ദേശമാണിതെന്ന് അവര്‍ പറയുന്നു. എല്ലാ സ്ത്രീകളും സ്ഥിരമായ വൈദ്യപരിശോധനയ്‌ക്കൊപ്പം ബിആര്‍സിഎ ടെസ്റ്റുകളുടെ ക്രമം ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പുതിയ നിര്‍ദ്ദേശങ്ങള്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒരു സ്ത്രീയെ സ്‌ക്രീനിംഗിനു വിധേയയാക്കുന്നതിനു മുമ്പ്, ഇവര്‍ കാന്‍സര്‍ സാധ്യത കൂടിയ അളവിലാണോയെന്നു ഡോക്റ്റര്‍ കൃത്യമായി മനസിലാക്കിയിരിക്കണമെന്ന് പുതിയ നിര്‍ദേശം പറയുന്നു. കൂടുതല്‍ പരിശോധനകള്‍ ഇതിന് ആവശ്യമാണ്.

ജനിതക പരിശോധനകളുടെ വലിയൊരു പ്രവാഹം തന്നെയാണ് പിന്നാലെ വരുന്നത്. പ്രാഥമികപരിശോധകര്‍ കുടുംബ, വ്യക്തിഗത ചരിത്രങ്ങളെല്ലാം വിലയിരുത്തുകയും ബിആര്‍സിഎ പരിശോധനയുടെ ഗുണദോഷവിചാരം നടത്തിയ ശേഷം ചികില്‍സ വേണോ വേണ്ടയോ എന്നു ശുപാര്‍ശ ചെയ്യുകയുമാണ് വേണ്ടത്. ബിആര്‍സിഎ മ്യൂട്ടേഷനുകള്‍ക്കുള്ള ജനിതക കൗണ്‍സിലിംഗും പരിശോധനയും ചില സ്ത്രീകള്‍ക്ക് ഗുണകരമാണ്, കാരണം അവര്‍ ഗുണഭോക്താക്കളാകാന്‍ സാധ്യതയുണ്ട്, എന്നാല്‍ എല്ലാവരിലും അതാവശ്യമില്ലെന്നാണ് സമിതിയുടെ നിര്‍ദേശം.

Comments

comments

Categories: Health