ബ്രിട്ടീഷ് യുവാക്കള്‍ക്കിടയില്‍ ആസ്ത്മാമരണം പെരുകുന്നു

ബ്രിട്ടീഷ് യുവാക്കള്‍ക്കിടയില്‍ ആസ്ത്മാമരണം പെരുകുന്നു

ബ്രിട്ടണിലെ യുവാക്കള്‍ക്കിടയില്‍ മറ്റ് അസുഖങ്ങളേക്കാള്‍ ആസ്ത്മ മരണകാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇതര യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു 10- 24 പ്രായപരിധിയില്‍ പെട്ടവരില്‍ ഏറ്റവും വലിയ ആസ്ത്മ മരണനിരക്കാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊണ്ണത്തകടി, പുകവലി, മലിനീകരണം എന്നിവയാണ് ഇചിലേക്കു നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ 15-19 വരെ പ്രായമുള്ളവരില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ളവര്‍ ഇവിടെയാണെന്നാണു കണക്ക്. മൊത്തത്തില്‍, പല ആരോഗ്യ സൂചകങ്ങളിലും മറ്റു രാജ്യങ്ങള്‍ക്ക് പിന്നിലാണിന്ന ബ്രിട്ടണ്‍.

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കള്‍ മദ്യപാനവും പുകവലിയും കുറയ്ക്കുന്നതില്‍ അല്‍പ്പം ശ്രദ്ധ കാട്ടുന്ന പ്രവണത കാണാമെങ്കിലും കൗമാരക്കാരില്‍ ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ടൈപ്പ് 2 പ്രമേഹം പോലുള്ള ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ രാജ്യത്തെ അഞ്ചു ചെറുപ്പക്കാരില്‍ ഒരാള്‍ക്കുണ്ടെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവരുടെ നിരക്ക് 2008 ല്‍ 13.5 ശതമാനമായിരുന്നത് 2016 ല്‍ 18 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.

യുവാക്കളിലെ അനാരോഗ്യവും രോഗബോധയും ഏറ്റവും വഷളായിക്കൊണ്ടിരിക്കുന്ന ലോകരാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടണ്‍. ഇവിടെ ദരിദ്ര- ധനിക അസമത്വം വര്‍ധിച്ചതിനൊപ്പം പാവപ്പെട്ട യുവാക്കളിലെ പൊണ്ണത്തടി കൂടിയിട്ടുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിട്ടും യുകെയിലെ 20 -24 പ്രായപരിധിയിലുള്ളവരാണ് ഇന്ന് അന്താരാഷ്ട്രതലത്തില്‍ ഏറ്റവും കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്നത്. 1980- 1990 കാലഘട്ടത്തില്‍ ജനിച്ചവര്‍ക്കിടയിലാണ് ആസ്ത്മ കൂടുതല്‍ കാണപ്പെടുന്നത്.

Comments

comments

Categories: Health
Tags: Asthma