ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയില്‍ ആപ്പിളിന് വീഴ്ച 

ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയില്‍ ആപ്പിളിന് വീഴ്ച 

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും മികച്ച 50 ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയില്‍ വന്‍ പരാജയം ഏറ്റുവാങ്ങി ആപ്പിള്‍. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ച്ച കുറഞ്ഞതും ഐഫോണ്‍ വില്‍പ്പനയിലുണ്ടായ ഇടിവുമാണ് പട്ടികയില്‍ കമ്പനിക്ക് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഐഫോണ്‍ വില്‍പ്പനയില്‍ 64.5 മില്യണ്‍ യൂണിറ്റിന്റെ ഇടിവാണുണ്ടായത്. ഏറ്റവും മോശം പ്രകടനം രേഖപ്പെടുത്തിയ പാദമാണിതെന്നും ഗാര്‍ട്ണറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മൊത്തം ഐഫോണ്‍ വില്‍പ്പനയില്‍ 2.7 ശതമാനം ഇടിവാണ് ഉണ്ടായത്.

എയര്‍പോഡ്, ഒഗുമെന്റഡ് റിയാലിറ്റി, ഐഫോണ്‍ എക്‌സ് തുടങ്ങിയവയുടെ ഇന്നൊവേഷനിലൂടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കമ്പനി ഈ വര്‍ഷം 17-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഈ വര്‍ഷം കമ്പനിക്ക് അവകാശപ്പെടാനാകുന്ന ഏക കണ്ടുപിടുത്തം എ12 ബയോണിക് പ്രോസസര്‍ മാത്രമാണ്. ഐഫോണ്‍ എക്‌സ്എസ് ഐഫോണ്‍ എക്‌സ്ആര്‍ മോഡലുകളിലാണ് ഈ പ്രോസസര്‍ ഉപയോഗിക്കുന്നത്. 2018ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച പ്രൊഡക്റ്റ് എ12 ബയോണിക് ചിപ്പ് ആയിരുന്നു.

മികച്ച ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ചൈനീസ് ഓണ്‍ ഡിമാന്‍ഡ് പ്ലാറ്റ്‌ഫോമായ മിടുവാന്‍ ഡയനാപിംഗ് ആണ്. സിംഗപ്പൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോം ഗ്രാബ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സ്‌ക്വയര്‍, ട്വിച്ച്, ഷോപ്പിഫൈ, പെലോടണ്‍, ആലിബാബ, ട്രുഎപിക് എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള മറ്റ് കമ്പനികള്‍.

Comments

comments

Categories: FK News

Related Articles