ഗ്യാസ് ഗ്രിഡുകളുമായി ബന്ധിപ്പിക്കുന്നതിന് നിരോധനം വരും

ഗ്യാസ് ഗ്രിഡുകളുമായി ബന്ധിപ്പിക്കുന്നതിന് നിരോധനം വരും

ആറു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് ഗ്രിഡുമായി ഭവനങ്ങളെ ബന്ധിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ബ്രിട്ടണ്‍ ഒരുങ്ങുന്നു. കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനാണിത്. ഗ്യാസ് ബോയിലറുകള്‍ക്കും അടുപ്പുകള്‍ക്കും പകരം ഹീറ്റ് പമ്പുകളും ഇന്‍ഡക്ഷന്‍ഹീറ്ററുകളും ഉപയോഗിക്കാനാണ് നിര്‍ദേശം. നഗരങ്ങളില്‍, പുതിയ എസ്റ്റേറ്റുകളും ഫഌറ്റും ചൂടുവെള്ളം വിതരണം ചെയ്യുന്ന പൈപ്പുകളുടെ ശൃംഖലകളാല്‍ ബന്ധിപ്പിക്കും.
വ്യവസായങ്ങളില്‍ നിന്നു കൂടുതലായി വരുന്ന ഊര്‍ജം കൊണ്ടാണ് വെള്ളം ചൂടാക്കുക. മാലിന്യത്തില്‍ നിന്ന് ഉണ്ടാക്കുന്ന വാതകം ഉപയോഗിച്ചോ കടലിലോ തടാകങ്ങളിലോ നിന്നു ലഭിക്കുന്ന എടുക്കുന്ന ഊര്‍ജ്ജമുപയോഗിച്ചാണ് വെള്ളം ചൂടാക്കേണ്ടത്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സ്വതന്ത്ര സമിതിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് ഈ മാറ്റങ്ങള്‍ വരുത്താനുള്ള ശുപാര്‍ശനിര്‍ദേശം. പുതുതായി നിര്‍മിക്കുന്ന വീടുകളില്‍ പുതുമയുള്ള മാറ്റങ്ങളുണ്ടാക്കാനാണ് ആഹ്വാനം. ഒരു പുതിയ വീട്ടില്‍ ചെറിയൊരു താപനസംവിധാനം സ്ഥാപിക്കാന്‍ 4,800 പൗണ്ട് ചെലവാകുമ്പോള്‍ നിലവിലുള്ള ഒരു വീട്ടില്‍ 26,300 പൗണ്ട് ചെലവാകും. ഉന്നതിലവാരത്തില്‍ പണി കഴിക്കുന്ന വീടുകളില്‍ മാത്രമേ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. കാര്‍ബണന്‍ പുറംതള്ളല്‍ 2050 ഓടെ 80% ആക്കി കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണിത്. കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കുന്നതു സംബന്ധിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ കാര്‍ബണ്‍ പുറംതള്ളലിന് അറുതി വരുത്തേണ്ടതുണ്ട്

ഒരു ദശാബ്ദത്തിനകം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കു ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് 6 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബ്രട്ടണിലെ കാര്‍ബണ്‍ പുറംതള്ളലിന്റെ 14 ശതമാനവും വീടുകളില്‍ നിന്നാണ് വരുന്നത്. ഇക്കാലത്തെ വീട്ടുടമസ്ഥര്‍ കുട്ടികളെ സത്യത്തില്‍ വഞ്ചിക്കുകയാണെന്ന് സമിതിയംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അത് കാലാവസ്ഥാമാറ്റത്തിന് തികച്ചും അപര്യാപ്തവുമാണ്. ശൈത്യകാലത്ത് അകിശൈത്യവും വേനല്‍ക്കാലത്ത് അതിഭീകരമായ ചൂടുമാണ് ഭാവിയില്‍ വരാന്‍ പോകുന്നത്.

പല പുതിയ കെട്ടിടങ്ങളും മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ല, അവര്‍ മോശമായാണു നിര്‍മ്മാണം നടത്തുന്നത്. മോശമായി നിര്‍മിക്കപ്പെട്ട ഈ പുതിയ വീടുകള്‍ 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ വീണ്ടും പുതുക്കിപ്പണിയേണ്ടി വരും. ഇതിന് ഇപ്പോഴത്തേതിന്റെ നാലോ അഞ്ചോ ഇരട്ടി ചെവു വരുമെന്നതിനാല്‍ ഇത് തികച്ചും അനാവശ്യജോലിയാണ്. തങ്ങളുടെ പുതിയ വീടുകള്‍ നിലവാരമില്ലാതെ പണിയുന്നതിനാല്‍ ആവശ്യത്തില്‍ കൂടുതല്‍ തുക വാതക ബില്ലായി അടയ്‌ക്കേണ്ടി വരുന്നുവെന്നതാണ് വാസ്തവം.

ദീര്‍ഘകാല ഗ്യാസ് ബില്ലുകള്‍ ലാഭിക്കാനായാല്‍ നിലവിലുള്ള ഹൗസിങ് സ്റ്റോക്ക് ഹ്രസ്വകാലഘട്ടത്തില്‍ പ്രയാസകരവും ചെലവേറിയതുമായി അനുഭവപ്പെടും. ബ്രിട്ടണില്‍ ഹൗസിങ് സ്റ്റോക്കിനെ ദേശീയ അടിസ്ഥാനസൗകര്യവികസനമായി പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാക്കണമെന്ന് കമ്മിറ്റി ആഗ്രഹിക്കുന്നു. നിലവിലുള്ള വീടുകളുടെ പരിഷ്‌കരണവും അറ്റകുറ്റപ്പണിയും ഭാവിയില്‍ പ്രതീക്ഷിക്കുന്ന തീവ്രമായ പ്രതിസന്ധിയില്‍ പോരാടുന്നതിന് വെള്ളവും വെളിച്ചവും നല്‍കണം. ഗാര്‍ഹികാവശ്യത്തില്‍ ഇന്ധനം കുറയ്ക്കല്‍, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, കുടിവെള്ള പ്രശ്‌നം, പ്രളയത്തിന് സാധ്യതയുള്ള വീടുകളിലെ സംരക്ഷണം എന്നിവയും ചെയ്യണം.

Comments

comments

Categories: FK News
Tags: Gas grid