വര്‍ണവിവേചനമില്ലാത്ത രോഗം

വര്‍ണവിവേചനമില്ലാത്ത രോഗം

ശ്വാസകോശ, പ്രോസ്‌റ്റേറ്റ്, കുടല്‍ അര്‍ബുദബാധയുടെ കാര്യത്തില്‍ വെളുത്തവരും കറുത്തവരും തമ്മിലുള്ള വിടവ് കുറഞ്ഞതായി റിപ്പോര്‍ട്ട്

ദശകങ്ങളായി കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ വെള്ളക്കാരെയപേക്ഷിച്ച് അര്‍ബുദരോഗനിരക്ക് കൂടുതല്‍ കാണാമായിരുന്നു. എന്നാള്‍ ഈ വിടവ് കുറഞ്ഞതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി. മൂന്നു ദശകം മുമ്പ് വെള്ളക്കാരെയപേക്ഷിച്ച് കറുത്ത വര്‍ഗക്കാരില്‍ കാന്‍സര്‍ മരണനിരക്ക് 47 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 19% കൂടുതലാണ്. കറുത്തവര്‍ഗക്കാരായ സ്ത്രീകളില്‍ വെള്ളക്കാരായ സ്ത്രീകളേക്കാള്‍ 19% കാന്‍സര്‍ മരണനിരക്ക് കണ്ടിരുന്നു. ഇപ്പോഴത് 13 ശതമാനം കണ്ട് വര്‍ധിച്ചിരിക്കുന്നു.

യുഎസ് പൗരന്‍മാര്‍ക്കിടയിലെ കാന്‍സര്‍ മരണങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും വെള്ളക്കാരേക്കാള്‍ കറുത്തവര്‍ഗക്കാര്‍ക്കിടയിലാണ് ഇടിവു സംഭവിച്ചിരിക്കുന്നത്. ശ്വാസകോശ, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ കാന്‍സര്‍ എന്നിവയിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു കാണാം. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ കറുത്തവര്‍ഗ്ഗക്കാരില്‍ പുകവലി ഗണ്യമായി കുറഞ്ഞതാകാം ഇതിന് ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്ന്, കൂടുതല്‍ കറുത്തവര്‍ഗ്ഗക്കാര്‍ കാന്‍സര്‍ നേരത്തേ കണ്ടെത്തുന്ന സ്‌ക്രീനിംഗിന് വിധേയരാകുന്നതാണ്.

അര്‍ബുദബാധ സംബന്ധിച്ച വിടവ് കറുത്തവര്‍ക്കും വെള്ളക്കാര്‍ക്കുമിടയില്‍ കുറയുന്നത് ചില പ്രായക്കാരില്‍ വളരെ സുവിദിതമാണ്. 1990- 91 വര്‍ഷത്തില്‍ 40- 49 വയസ് വരെ കറുത്തവര്‍ഗക്കാരായ പുരുഷന്മാര്‍ക്കിടയിലെ കാന്‍സര്‍ മരണനിരക്ക് വെള്ളക്കാരേക്കാള്‍ 102% ഉയര്‍ന്നിരുന്നുവെങ്കിലും 2015-16 ആയപ്പഴേക്കും ഇത് 17% ആയി കുറഞ്ഞു. അതേസമയം ഈ പ്രായക്കാരായ സ്ത്രീകളുടെ കാര്യത്തില്‍ 1990-91 കാലഘട്ടത്തിലുണ്ടായ മരണനിരക്ക് 44 ശതമാനത്തില്‍ നിന്ന് 2015-16 കാലയളവില്‍ 30 ശതമാനമായി കുറഞ്ഞു. 2002- 03 കാലഘട്ടത്തില്‍ 80-89 പ്രായപരിധിയിലുള്ള കറുത്തവര്‍ഗക്കാരായ സ്ത്രീകളില്‍ വെളുത്തവരെക്കാള്‍ എട്ടു ശതമാനം കൂടുതലായിരുന്നു കാന്‍സര്‍ മരണനിരക്ക്, എന്നാല്‍ 2015-16ല്‍ ആയപ്പോഴേക്കും ഇത് മൂന്നു ശതമാനം കുറവായി.

ശ്വാസകോശം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദത്തില്‍, കറുത്തവരും വെളുത്തവരും തമ്മിലുള്ള വ്യത്യാസങ്ങള്‍ കുറയുമ്പോള്‍ത്തന്നെ 2010 മുതല്‍ സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ഇത് സ്ഥിരത കൈവരിച്ചിരിക്കുന്നു. തല്‍ഫലമായി, കറുത്തവര്‍ഗ്ഗക്കാരിലെ അര്‍ബുദമരണനിരക്കു സാധ്യത വെള്ളക്കാരേക്കാള്‍ 1991ല്‍ 47% അധികരിച്ചിരുന്നത്, 2016 ല്‍ 19%വും സ്ത്രീകളില്‍ 13%വും ആയി ചുരുങ്ങിയിരുന്നു. 50 വയസില്‍ താഴെയുള്ള പുരുഷന്‍മാരിലും 70 വയസ്സിനു മുകളിലുള്ള സ്ത്രീകളിലുമാണ് പുരോഗതി ഉണ്ടായത്. ഇവര്‍ക്കിടയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം രണ്ടു വര്‍ണങ്ങളില്‍ പെട്ടവരിലും ഏറെക്കുറെ തത്തുല്യമാണെന്നു കാണാം.

ഇത്തരത്തില്‍ ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ അര്‍ബുദ രോഗികളുടെ വിടവ് കുറഞ്ഞിട്ടുണ്ടെങ്കിലും യുഎസില്‍ ഏറ്റവും കൂടുതല്‍ അര്‍ബുദ മരണനിരക്കും കുറഞ്ഞ അതിജീവനനിരക്കുമുള്ളത് അഫ്രോ അമേരിക്കക്കാരില്‍ത്തന്നെയാണെന്ന് സോഷ്യോ ഇക്കണോമിക് സ്റ്റാറ്റസ് വ്യക്തമാക്കുന്നു. വംശീയ അസമത്വം കുറയ്ക്കുന്നതിലുള്ള പുരോഗതി നിരീക്ഷിക്കുന്നതിനായി, അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി മുമ്മൂന്നു വര്‍ഷത്തിനിടയില്‍ പുതിയ വിവരങ്ങള്‍ പുറത്തുവിടുന്നു. കാന്‍സര്‍ രോഗബാധ, മരണനിരക്ക്, അതിജീവനം, സ്‌ക്രീനിംഗ്, അപകടസാധ്യത എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണു നല്‍കുന്നത്.

ഈ വര്‍ഷം ഏതാണ്ട് 202,260 പുതിയ കാന്‍സര്‍ രോഗികളും 73,030 അര്‍ബുദ മരണങ്ങളും അമേരിക്കയില്‍ കറുത്തവരുടെ ഇടയില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കറുത്തവര്‍ഗ്ഗക്കാരായ പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്നത് പ്രോസ്റ്റേറ്റ് കാന്‍സറാണ്, കറുത്ത വര്‍ഗക്കാരായ സ്ത്രീകളില്‍ സാധാരണകണ്ടുവരാറുള്ളത് സ്തനാര്‍ബുദവും. ശ്വാസകോശ കാന്‍സറും കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാന്‍സറുമാണ് രണ്ടു മൂന്നും സ്ഥാനത്തുള്ളത്.

2006-2015 കാലഘട്ടത്തില്‍ കറുത്തവര്‍ഗക്കാര്‍ക്കിടയിലെ കാന്‍സര്‍നിരക്ക് വെള്ളക്കാരേക്കാള്‍ അതിവേഗം കുറഞ്ഞു വന്നതായി കണ്ടിരുന്നു. ശ്വാസകോശ കാന്‍സര്‍ നിരക്കിലാണ് ഈ ഇടിവ് ശ്രദ്ധേയമായത്. കറുത്തവര്‍ഗക്കാരായ സ്ത്രീകളിലെ സ്തനാര്‍ബുദനിരക്കും വെളുത്തവരേക്കാള്‍ വളരെ കുറഞ്ഞു. ശ്വാസകോശ കാന്‍സര്‍ ആണ് അര്‍ബുദമരണകാരണങ്ങളില്‍ മുഖ്യം. പുരുഷന്മാരില്‍ 25%വും സ്ത്രീകളില്‍ 20% മരിക്കുന്നതിനു ആദ്യകാരണം ശ്വാസകോശ കാന്‍സറാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദ (18%)വും പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറു (15%)മാണ് രണ്ടാമത്തെ കാരണം. കുടല്‍ കാന്‍സര്‍ മൂന്നാമത്തെ മരണകാരണമാകുന്നു.

Comments

comments

Categories: Health
Tags: cancer