കൃത്രിമ പാല്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു

കൃത്രിമ പാല്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു

പശു നമുക്ക് പാല്‍ തരുന്നുവെന്നാണ് പഠിച്ചിട്ടുള്ളത്, എന്നാല്‍ ലാബില്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ. കറന്നെടുക്കുന്ന പാലിനു ബദലായി സിന്തറ്റിക് പാല്‍ നിര്‍മിക്കുന്ന ഒരു കമ്പനിയാണ് പെര്‍ഫെക്റ്റ് ഡേ ഫുഡ്‌സ്. സാധാരണ പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യവും പ്രോട്ടീനുകളും ഇതിലുമടങ്ങിയിരിക്കുന്നു. പശുവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നു മാത്രം. പകരം, പശുവിന്‍ പാല്‍ കണ്ടെത്തിയ അതേ പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കാനായി ജനിതകമാറ്റം വരുത്തിയ യീസ്റ്റ് ഉപയോഗിച്ച് ഒരു ലാബില്‍ ക്ഷീരോല്‍പാദനം ഉണ്ടാക്കുകയാണു ചെയ്യുന്നത്.

കൃത്രിമ പാല്‍ പശുംപാലിനേക്കാള്‍ പരിസ്ഥിതി്, സൗഹാര്‍ദ്ദപരമാണെന്നാണ് സിലിക്കണ്‍ വാലി ആധാരമാക്കിയുള്ള പെര്‍ഫെക്റ്റ് ഡേ ഫുഡ്‌സ് പറയുന്നത്. കാരണം ഇത് പാലിലടങ്ങിയ പ്രത്യേക പഞ്ചസാരയായ ലാക്ടോസ്, ഹോര്‍മോണ്‍, ആന്റിബയോട്ടിക്, പാട, കൊഴുപ്പ് എന്നിവയില്‍ നിന്ന് മുക്തമാണ്.

ചില പാല്‍ ഉപഭോക്താക്കള്‍ കൃത്രിമ പാലിന്റ വരവില്‍ ആവേശഭരിതരാകുമ്പോള്‍, ക്ഷീരോല്‍പാദനമേഖല ഇതിനെ ആശങ്കയടെയാണ് കാണുന്നത്. പുതിയ ഉല്‍പ്പന്നം ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും, ക്ഷീരവ്യവസായത്തില്‍ നിന്ന് അവരെ പുറത്താക്കുകയുംചെയ്യുമെന്നാണ് ആശങ്ക.

യു.എസ്. ക്ഷീര വ്യവസായം കടുത്ത സമ്മര്‍ദത്തിലാണ്. 2014 മുതല്‍ വില്‍പ്പന ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇത് 2020 വരെ തുടരുമെന്ന് കരുതുന്നു. നിരവധി ഡെയറി ഫാമുകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. 970 ല് ഏതാണ്ട് 650,000 ഡയറി ഫാമുകളുണ്ടായിരുന്നെങ്കില്‍ 2017 അവസാനത്തോടെ് 40,219 എണ്ണമാണ് അതിജീവിക്കുന്നത്. ആല്‍മണ്ട് പാല്‍, സോയ പാല്‍, അരിപ്പാല്‍ തുടങ്ങിയവയെ ‘പാല്‍’ ഇനത്തില്‍ ഉള്‍പ്പെടുത്താന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍അനുവാദം നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടും കാനഡയും പോലുള്ള രാജ്യങ്ങളാണ് ക്ഷീരമേഖലയെ കൂടുതല്‍ സംരക്ഷിക്കുന്നത്. സസ്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കൃത്രിമ പാലുകള്‍ക്ക് പാല്‍ എന്ന പദം ഉപയോഗിക്കുന്നതിന് അവര്‍ അനുവദിക്കുന്നില്ല. പാനീയങ്ങളുടെ ഗണത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Health