രണ്ടു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ടാറ്റാ ഇലക്ട്രിക്ക് വാഹനം ഓടിക്കാം

രണ്ടു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ടാറ്റാ ഇലക്ട്രിക്ക് വാഹനം ഓടിക്കാം

മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ വാഹനം അനാവര്‍ണം ചെയ്യും

മുംബൈ : രണ്ട് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി വാഹനം വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ഒറ്റ ചാര്‍ജില്‍ 220-250 കിലോമീറ്റര്‍ ഈ വാഹനങ്ങള്‍ ഓടും.

ഇന്റേര്‍ണല്‍ കമ്പസ്റ്റിന്‍ എന്‍ജിന്‍ കാറുകളായ ടിഗോറിലും ടിയാഗോയിലും ഇലക്ട്രിക് പവര്‍ട്രെയിന്‍ ഘടിപ്പിച്ചിട്ടുണ്ട്. പുതു തലമുറ ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നിര്‍മ്മിക്കാന്‍ തുടങ്ങുകയാണ്. മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ഇത് അനാവര്‍ണം ചെയ്യും. 2020-ല്‍ ആദ്യ ഇവി ഇന്ത്യന്‍ നിരത്തില്‍ ഓടി തുടങ്ങും. അത് ടിഗോര്‍ ഇവിയോ അല്ലെങ്കില്‍ എക്സ്451 ഹാച്ച്ബാക്കോ ആകാം.

ടാറ്റ മോട്ടോര്‍സും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ ഇലക്ട്രിക് കാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. ‘സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ആയിരിക്കും ഇനി വൈദ്യുതി വാഹനങ്ങളുടെ പ്രധാന വിപണി. എന്നാല്‍, വ്യക്തികളെ ആകര്‍ഷിക്കാനും ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. ഫഌറ്റ് ആവശ്യങ്ങള്‍ക്കായി മാത്രം ഇവി നിര്‍മ്മിച്ചാല്‍, വ്യക്തികള്‍ ഇതില്‍ നിന്നും പിന്മാറും’ ടാറ്റ മോട്ടോര്‍സ് ഇലക്ട്രിക് മൊബിലിറ്റി യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 250 കാറുകള്‍ വിനിയോഗിച്ച കമ്പനി, 4,800 ടിഗോറുകളുടെ ഊര്‍ജ എഫിഷ്യന്‍സി സര്‍വീസസ് (ഇഎഎസ്എല്‍) രണ്ടാം ഘട്ടം നിര്‍വ്വഹിക്കുന്ന പ്രക്രിയയിലാണ്. ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവം, ഡ്രൈവിംഗ് പരിധി, ഉയര്‍ന്ന ചെലവുകള്‍ എന്നിവ ഇ.വി റോഡുകളെ ബാധിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പഠനത്തിലൂടെ തിരിച്ചറിഞ്ഞു. ബാറ്ററികളുടെ വില കുറയുന്നതിനാല്‍ ഫഌറ്റ് ആവശ്യങ്ങള്‍ക്കുള്ള ഇവികള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തില്‍ നല്ല വിപണി ആയിരിക്കും, എന്നാല്‍ വ്യക്തിഗത വാങ്ങലുകാരില്‍ എത്താന്‍ 4-5 വര്‍ഷമെങ്കിലും എടുക്കും. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഈ മേഖലയ്ക്ക് ആവശ്യമാണ്.

മൈക്രോ-മാര്‍ക്കറ്റ് സമീപനമാണ് കമ്പനി ലക്ഷ്യമിടുന്നത്. മലിനീകരണം, വില്‍പ്പന സാധ്യത, സര്‍ക്കാര്‍ പിന്തുണ, ജനസംഖ്യാ നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് 20-25 നഗരങ്ങള്‍ തെരഞ്ഞെടുത്തത്. വ്യവസായ ആവശ്യങ്ങള്‍ക്കായും മറ്റും ഒരു ഡസനോളം വൈദ്യുതി വാഹനങ്ങളുണ്ട് ടാറ്റയുടെ പക്കല്‍. ഇതില്‍ മൂന്ന് എണ്ണം നിര്‍മ്മാണത്തിലാണ്.

Categories: Auto