മെക്‌സിക്കോയുടെ കുപ്രസിദ്ധ തടവറ ഇനി സാംസ്‌കാരിക കേന്ദ്രം

മെക്‌സിക്കോയുടെ കുപ്രസിദ്ധ തടവറ ഇനി സാംസ്‌കാരിക കേന്ദ്രം

മെക്‌സിക്കോ സിറ്റി: ലോകത്തെ അവസാന തടവറ ദ്വീപും ചരിത്രമാകുന്നു. മെക്‌സിക്കോയുടെ ഭാഗമായ നാല് ദ്വീപുകളിലൊന്നായ മേരി ഐലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഫെഡറല്‍ പ്രിസനാണു മെക്‌സിക്കോ അടയ്ക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രെസ് മാന്വല്‍ ലോപ്പസ് ഒബ്രഡോര്‍ നടത്തി.

സാംസ്‌കാരിക-പാരിസ്ഥിതിക വിദ്യാഭ്യാസ കേന്ദ്രമാക്കുന്നതിനു വേണ്ടിയാണു തടവറ അടയ്ക്കുന്നത്. ഇവിടെ ഒരുകാലത്ത് പാര്‍പ്പിച്ചിരുന്ന തടവുകാരനായ ജോസ് റെവുല്‍റ്റാസ് സാഞ്ചെസിന്റെ പേരായിരിക്കും സാംസ്‌കാരിക കേന്ദ്രത്തിനു നല്‍കുകയെന്നും റിപ്പോര്‍ട്ട്. ഇപ്പോള്‍ ഏകദേശം 600-ാളം തടവുകാരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ 200 പേരെ വെറുതേ വിടും. ബാക്കിയുള്ളവരെ മറ്റ് തടവറകളിലേക്കു മാറ്റും. 1905 ലാണു മെക്‌സിക്കോയുടെ ഭാഗമായ നാല് ദ്വീപുകളിലൊന്നായ മേരി ഐലന്‍ഡില്‍ തടവറ സ്ഥാപിച്ചത്. ഈ തടവറകളില്‍ അരങ്ങേറിയിട്ടുള്ള പീഢനങ്ങള്‍ കുപ്രസിദ്ധമാണ്. ജോസ് റെവുല്‍റ്റാസ് സാഞ്ചെസിന്റെ പേരിലായിരിക്കും സാംസ്‌കാരിക കേന്ദ്രമാകുന്ന തടവറയ്ക്കു നല്‍കുന്ന പേര്. ഇദ്ദേഹം ഈ ജയിലില്‍ ശിക്ഷയനുഭവിച്ചു കഴിയുമ്പോള്‍ വോള്‍സ് ഓഫ് വാട്ടര്‍ (ജലത്തിന്റെ മതിലുകള്‍) എന്ന പേരില്‍ നോവല്‍ എഴുതിയിരുന്നു. രാഷ്ട്രീയ തടവുകാരനായിരുന്നു ജോസ് റെവുല്‍റ്റാസ്. ഈ തടവറ സ്ഥിതി ചെയ്യുന്ന ദ്വീപില്‍ ഒരു കാലത്ത് ശിക്ഷയ്ക്കു വിധിച്ചവരെയും രാജ്യം നാടുകടത്തുന്നവരെയുമായിരുന്നു പാര്‍പ്പിച്ചിരുന്നത്. 2013 വരെ ഈ തടവറയില്‍ ഏകദേശം 8,000-ത്തോളം പേരെ പാര്‍പ്പിച്ചിരുന്നു.

Categories: FK News
Tags: Mexican jail