ജിയോ ഫീച്ചര്‍ ഫോണ്‍ വില്‍പ്പന 5 കോടിയില്‍

ജിയോ ഫീച്ചര്‍ ഫോണ്‍ വില്‍പ്പന 5 കോടിയില്‍

നിലവില്‍ 10 കോടിയോളം ഉപയോക്താക്കല്‍ ജിയോയ്ക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്

ന്യൂഡെല്‍ഹി: 2ജി ഉപയോക്താക്കളുടെ 4ജിയിലേക്കുള്ള മാറ്റത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്തത് ജിയോ ആണെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ജിയോ ഫീച്ചര്‍ ഫോണിന്റെ വില്‍പ്പനയിലൂടെ 5 കോടിയോളം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കാന്‍ ജിയോക്ക് ആയെന്നാണ് വിലയിരുത്തല്‍.
കയ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുകയും വോള്‍ട്ടി സംവിധാനത്തെ പിന്തുണക്കുകയും ചെയ്യുന്ന ജിയോ ലോകത്തിലെ തന്നെ മുന്‍നിര സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളില്‍ ഒന്നാണ്. 2017ലാണ് ഈ ഫോണ്‍ ജിയോ അവതരിപ്പിച്ചത്. ഇതുവരെ അഞ്ചു കോടിയോളം ജിയോ ഫോണുകള്‍ വിറ്റഴിക്കപ്പെട്ടെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ 10 കോടിയോളം ഉപയോക്താക്കല്‍ ജിയോയ്ക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതിവേഗത്തില്‍ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്ന ജിയോ ഈ വര്‍ഷം അവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് വിലയിരുത്തലുകളുണ്ട്.

ജിയോ ഫോണുകളിലൂടെ ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ജിയോയുടെ നീക്കത്തിന് ബദലായി മറ്റുകമ്പനികളും രംഗത്തെത്തിയിരുന്നു എങ്കിലും ആ പദ്ധതികള്‍ക്ക് മുന്നോട്ടു പോകാനായില്ല. വിവിധ മാനുഫാക്ചറിംഗ് കമ്പനികളുമായി ചേര്‍ന്ന് കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിക്കുന്നതിന് എയര്‍ടെല്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ തയാറായിരുന്നു.
വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കാനായതും പുതിയ ഉപയോക്താക്കള്‍ക്ക് സഹായകമായ മികച്ച ഫീച്ചറുകളും വിപുലമായ പ്രചാരണവുമാണ് ജിയോ ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പനയെ സഹായിച്ചത്.

Comments

comments

Categories: FK News