അന്ധതാനിവാരണത്തിന് ജീന്‍ തെറാപ്പി

അന്ധതാനിവാരണത്തിന് ജീന്‍ തെറാപ്പി

ബ്രിട്ടീഷ് വനിത ജാനറ്റ് ഓസ്‌ബോണ്‍ എണ്‍പതാം വയസില്‍ ചരിത്രവനിതയായിരിക്കുകയാണ്. പ്രായാധിക്യം കൊണ്ടുള്ള കോശനാശത്താലുള്ള അന്ധത (എഎംഡി) തടയാനുള്ള ജീന്‍ തെറാപ്പി വിജയകരമായി നടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ വ്യക്തിയാണിവര്‍. പാശ്ചാത്യരില്‍ അന്ധതയുടെ ഏറ്റവും സാധാരണരൂപമാണ് എഎംഡി.കൂടുതല്‍ കോശങ്ങള്‍ക്കു നാശം സംഭവിക്കുന്നതു തടയുന്നതിനായി ഓസ്‌ബോണിന്റെ കണ്ണിന്റെ പിന്‍ഭാഗത്തു സിന്തറ്റിക് കോശങ്ങള്‍ കുത്തിവെക്കുകയായിരുന്നു.

അന്ധതയുടെ അടിസ്ഥാന ജനിതകകാരണങ്ങളെ ലക്ഷ്യം വെക്കുന്ന ആദ്യ ചികിത്സാരീതിയാണിത്. ആറു ലത്ഷത്തോളം ബ്രിട്ടീഷുകാര്‍ എഎംഡി ബാധിതരാണെന്നും മാത്രമല്ല, അവരില്‍ ഭൂരിഭാഗവും കാഴ്ചവൈകല്യമുള്ളവരുമാണ്. കാഴ്ച മങ്ങി വന്നിരുന്നതിനാല്‍ ആളുകളുടെ മുഖം പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്ന് ജാനറ്റ് പറയുന്നു. ഇടതു കണ്ണിനായിരുന്നു കൂടുതല്‍ പ്രശ്‌നം. എന്നാല്‍ എഎംഡി ചികില്‍സയ്ക്കു ശേഷം അത് കൂടുതല്‍ പടരുന്നത് അവസാനിച്ചു. അത്ഭുതകരമായ അനുഭവമാണിതെന്ന് അവര്‍ പറയുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒഫ്താല്‍മോളജി പ്രൊഫസര്‍ റോബര്‍ട്ട് മക്ലാരന്റെ നേതൃത്വത്തിലാണ് ചികില്‍സ നടപ്പാക്കിയത്. കാഴ്ചാവൈകല്യമുള്ള രോഗികളുടെ കാഴ്ച സംരക്ഷിക്കുന്നതിനായി ജനിതകപരിശോധന നടത്തുന്നത്, ഒഫ്താല്‍മോളജിയില്‍ വളരെ ഗൗരവപൂര്‍വ്വമായ പ്രഹേളികയാണെന്ന അദ്ദേഹം പറഞ്ഞു. സിന്‍കോണയുടെ സഹായത്താല്‍ സ്ഥാപിച്ച ഗൈരോസ്‌കോപ് തെറാപ്യൂട്ടിക്‌സിലൂടെയുള്ള ജീന്‍ തെറാപ്പി ചികില്‍സയാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയത്. വെല്‍ക്കം ട്രസ്റ്റ് ആണ് സിന്‍കോണയുടെ പ്രധാന നിക്ഷേപകര്‍.

റെറ്റിനയുടെ ഭാഗമായ മക്യുലയാണ് നമ്മുപടെ കാഴ്ചകളെ നിയന്ത്രിക്കുന്നത്. വായന, വാഹനനിയന്ത്രണം, ആളെ തിരിച്ചറിയല്‍, നിറം എന്നിവ പൂര്‍ണ വിശദാംശങ്ങളോടെ റെറ്റിനയില്‍ പതിയാന്‍ കാണം മക്യുലയാണ്. എന്നാല്‍ പ്രായമാകുമ്പോള്‍ റെറ്റിനാകോശങ്ങള്‍ വീണ്ടും ഉണ്ടാകാത്തവിധം നശിക്കുന്നു. ഇത് എഎംഡിയുടെ സാധ്യത കൂട്ടുന്നു. ഇത്തരം രോഗികളിലേറെയും ഡ്രൈ എഎംഡി എന്നാണ് അറിയപ്പെടുന്നത്. ഇത്തരം രോഗികള്‍ കാലക്രമേണ പൂര്‍ണാന്ധതയിലെത്തുന്നു. അതേസമയം അതിവേഗം പടരുന്ന വെറ്റ് എഎംഡി പെട്ടെന്ന് അന്ധതയ്ക്കു കാരണമാകുമെങ്കിലും ആദ്യം തന്നെ കണ്ടു പിടിച്ചാല്‍ ചികില്‍സയിലൂടെ രോഗം ഭേദമാക്കാന്‍ പറ്റും.

Comments

comments

Categories: Health