ചൈനയിലെ സാമ്പത്തിക പ്രതിസന്ധി; കാര്‍ നിര്‍മ്മാതാക്കള്‍ ആശങ്കയില്‍

ചൈനയിലെ സാമ്പത്തിക പ്രതിസന്ധി; കാര്‍ നിര്‍മ്മാതാക്കള്‍ ആശങ്കയില്‍

ചൈനയുടെ പാസഞ്ചര്‍ കാര്‍ വിപണി വന്‍ നഷ്ടമാണ് നേരിട്ടത്

ഹോങ്കോങ്: 2018 വര്‍ഷം വാഹന നിര്‍മ്മാതാക്കള്‍ക്ക് നഷ്ടങ്ങള്‍ സമ്മാനിച്ച കാലം ആയിരുന്നു. എന്നാല്‍, 2019ന്റെ കാര്യത്തിലും മാറ്റമൊന്നുമില്ല. ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ചൈനയുടെ സാമ്പത്തിക നില വഷളാവുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്ക ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചുങ്കം ചുമത്താനുള്ള നീക്കത്തിലാണ്. ഇത് ലോകത്തെ പ്രധാന ബ്രാന്‍ഡുകളെ ബാധിക്കും.

ചൈനയുടെ പാസഞ്ചര്‍ കാര്‍ വിപണി വന്‍ നഷ്ടമാണ് നേരിട്ടത്. ചൈനയുടെ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ 18 ശതമാനം ഇടിവാണ് ഉണ്ടായത്. ജനറല്‍ മോട്ടോര്‍സ്, വോക്സ്വാഗണ്‍ പോലുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് ഇതൊരു അശുഭ സൂചനയാണ്. കഴിഞ്ഞ വര്‍ഷം ചൈനയുടെ വാഹന വിപണി വില്‍പ്പനയിലും നഷ്ടമാണ് നേരിട്ടത്. ഏഴാം മാസവും ഇത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് വാര്‍ഷിക കാര്‍ വില്‍പനയില്‍ ഇടിവുണ്ടാവുന്നത്.

കടബാധ്യത ഉയര്‍ന്നതിനാല്‍ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക രാഷ്ട്രമായ ചൈനയില്‍ സര്‍ക്കാര്‍ വായ്പ കൊടുക്കല്‍ നിയന്ത്രിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തില്‍ ഉണ്ടായ പ്രശ്നങ്ങളും വാഹന മേഖലയിലെ ചൈനീസ് സബ്‌സിഡി നീക്കിയത് രംഗം കൂടുതല്‍ വഷളാക്കി. ഇത് കാരണം ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 2017മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ തങ്ങളുടെ വില്‍പ്പനയില്‍ 10 ശതമാനം ഇടിവുണ്ടായെന്ന് ജിഎം മോട്ടോര്‍സ് പറഞ്ഞു. ഡിട്രോയിറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ചൈനയില്‍ ഈ വര്‍ഷം 20 പുതിയ മോഡലുകള്‍ പുറത്തിറക്കും. വൈദ്യുതി വാഹനങ്ങളില്‍ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. 2018-ല്‍ ഫോര്‍ഡിന്റെ വില്‍പ്പന മൂന്നില്‍ ഒന്നായി ഇടിഞ്ഞിരുന്നു. അതേസമയം, ജര്‍മ്മനിയിലെ വോക്‌സ്വാഗണ്‍ ഗ്രൂപ്പ് 2018-ല്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നേടിയത്. എന്നാല്‍, ജനുവരിയില്‍ വില്‍പ്പന മൂന്ന് ശതമാനം ഇടിഞ്ഞു.

അമേരിക്കയുടെ പുതിയ താരിഫ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളെ നേരിട്ട് ബാധിക്കും. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളും ഭാഗങ്ങളും യുഎസ് നാഷണല്‍ സെക്യൂരിറ്റിക്ക് ഭീഷണിയാകുമോ എന്നതിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറി.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കെതിരെ തീരുമാനം എടുക്കാന്‍ ട്രംപിന് 90 ദിവസം സമയമുണ്ട്. വാഹന ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ഏര്‍പ്പെടുത്താന്‍ അദ്ദേഹം തീരുമാനിക്കും. ഇത് യൂറോപ്പിലെയും മറ്റു സ്ഥലങ്ങളിലെയും കമ്പനികളെ സാരമായി ബാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. ഇത് അമേരിക്കയിലേക്കുള്ള ജര്‍മ്മന്‍ വാഹന കയറ്റുമതി 50 ശതമാനമായി കുറയുമെന്നും മ്യൂണിക്കെ ആസ്ഥാനമായ ഇഫോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്ക് റിസര്‍ച്ച് പറഞ്ഞു.

Comments

comments

Categories: Auto