ശിശുക്കളുടെ ‘തിര’നോട്ട സമയം ഇരട്ടിയായി

ശിശുക്കളുടെ ‘തിര’നോട്ട സമയം ഇരട്ടിയായി

മൊബീല്‍ ഫോണ്‍, ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍, ചാനല്‍ വിസ്‌ഫോടനം എന്നിവയുടെ കടന്നു വരവോടെ 1997 നു ശേഷം രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ ചെലവിടുന്ന സമയം ഇരട്ടിയിലേറെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ടിവിക്കു മുമ്പിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മിഷിഗണ്‍ സര്‍വകലാശാലയിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സപ്ലിമെന്റ് പാനല്‍ 1997ലും 2014ലും നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ് വിവരം ശേഖരിച്ചത്. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ 1997ല്‍ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ 1.32 മണിക്കൂറാണു ചെലവാക്കിയതെങ്കില്‍ 2014-ല്‍ അത് 3.05 മണിക്കൂറായി ഉയര്‍ന്നിട്ടുണ്ട്. ഇക്കൂട്ടര്‍ ടിവിക്കു മുമ്പില്‍ മാത്രം രണ്ടര മണിക്കൂര്‍ പ്രതിദിനം ചെലവഴിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. ജമ പീഡിയാട്രിക്‌സ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം.

മൂന്നു മുതല്‍ അഞ്ചു വയസു വരെയുള്ള കുട്ടികളുടെ കാര്യത്തില്‍ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ലെന്നാണു കണ്ടത്തല്‍. 1997-ല്‍ സ്‌ക്രീന്‍ സമയം ശരാശരി 2.47 ആയിരുന്നു. 2014-ല്‍ അത് കാര്യമായ മാറ്റമൊന്നുമുണ്ടാക്കിയില്ല, ഇവിടെയും ടെലിവിഷനു തന്നെയാണ് പ്രാമുഖ്യം. ഒരു മണിക്കൂറിലധികം ഇവര്‍ ടിവി കാണുന്നു. മൊബീല്‍ ഫോണ്‍ പോലെ കുട്ടികള്‍ക്കുള്ള ലഭ്യമായ ഇലക്ട്രോണിക് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടും അവര്‍ ടെലിവിഷനു മുമ്പിലാണ് കൂടുതല്‍ സമയം ചെലവഴിക്കാന്‍ താല്‍പര്യപ്പെടുന്നത്.

1997ലെ ഗവേഷണത്തില്‍ സ്‌ക്രീന്‍ ആയി പരിഗണിച്ചത് ടിവി , വീഡിയോ ഗെയിമുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയായിരുന്നെങ്കില്‍ 2014 ആയപ്പോഴേക്കും സെല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍, ഇലക്ട്രോണിക് ഡിവൈസുകള്‍, പഠന ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി. അഞ്ചു വര്‍ഷം കഴിഞ്ഞ്, ഉപകരണങ്ങളുടെ പട്ടിക വളരെ നീണ്ടിരിക്കുന്നു. കുട്ടികളുടെ സമയം ടെലിവിഷന്‍ അപഹരിക്കുന്നതില്‍ രക്ഷകര്‍ത്താക്കളുടെ അവഗണനയ്ക്കു പങ്കുണ്ടെന്ന് സീയാറ്റില്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ജനറല്‍ പീഡിയാട്രീഷ്യന്‍ ഡോ. വെന്‍ഡി സ്യൂ സ്വിന്‍സന്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News

Related Articles