ഹോപ്‌സ്‌കോച്ചില്‍ നിക്ഷേപിക്കാനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ഹോപ്‌സ്‌കോച്ചില്‍ നിക്ഷേപിക്കാനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

കമ്പനിയുടെ ന്യൂനപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനുള്ള ചര്‍ച്ചയിലാണ് ഇ-കൊമേഴ്‌സ് ഭീമന്മാര്‍

ന്യൂഡെല്‍ഹി: കുട്ടികളുടെ വസ്ത്ര വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനിയായ ഹോപ്‌സ്‌കോച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആമസോണും ഫഌപ്കാര്‍ട്ടും ചര്‍ച്ച നടത്തുന്നു. ആറ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഹോപ്‌സ്‌കോച്ചിന്റെ ന്യൂനപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനാണ് ഇ-കൊമേഴ്‌സ് ഭീമന്മാരുടെ ശ്രമമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് 428 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ ഹോപ്‌സ്‌കോച്ച് ബാര്‍ക്ലെയ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറിനെ നിയമിച്ചിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള വിപലീകരണ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്. നിക്ഷേപ സമാഹരണത്തിന് സാധ്യതയുള്ള നിക്ഷേപകരുമായി ഹോപ്‌സ്‌കോച്ച് ചര്‍ച്ച നടത്തുന്നതായി കമ്പനി സ്ഥാപകന്‍ രാഹുല്‍ ആനന്ദ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ കുട്ടികളുടെ വസ്ത്ര വ്യാപാര മേഖലയുടെ മൊത്തം മൂല്യം 95,000 കോടി രൂപയാണ്. 20 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മേഖലയില്‍ രേഖപ്പെടുത്തുന്നത്. ബ്രാന്‍ഡഡ് അല്ലാത്ത യൂണിറ്റുകളാണ് ഇതില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്. 500 കോടി രൂപയാണ് ഹോപ്‌സ്‌കോച്ചിന്റെ വാര്‍ഷിക വരുമാനം. കമ്പനിയുടെ മിതമായ ചെലവിടല്‍ ശൈലിയും ചെലവിടലിലെ ജാഗ്രതയോടെയുള്ള സമീപനവുമാണ് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

ഓണ്‍ലൈന്‍ രംഗത്ത് ഫസ്റ്റ്‌ക്രൈ ആണ് ഹോപ്‌സ്‌കോച്ചിന്റെ മുഖ്യ എതിരാളി. ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളിലാണ് ഹോപ്‌സ്‌കോച്ച് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. കമ്പനിയുടെ ബിസിനസില്‍ പകുതിയോളം സംഭാവന ചെയ്യുന്നത് ചെറു നഗരങ്ങളും പട്ടണങ്ങളുമാണ്. പ്രധാന ഫാഷന്‍ ബ്രാന്‍ഡാണ് ഹോപ്‌സ്‌കോച്ച്. നാല് സ്വകാര്യ ലേബലുകളാണ് ഈ ബ്രാന്‍ഡിനുകീഴിലുള്ളത്.

കുട്ടികളുടെ വസ്ത്ര വ്യാപാര വിപണി കുറച്ച് ദുഷ്‌ക്കരമാണ്. പക്ഷെ, അപൂര്‍വ്വം ബ്രാന്‍ഡുകള്‍ക്ക് വളര്‍ച്ചാ യോജ്യമായ വിപണിയാണെന്നും വാസിര്‍ അഡൈ്വസേഴ്‌സ് മാനേജിംഗ് ഡയറക്റ്ററും റീട്ടെയ്ല്‍ വിഭാഗം വിദഗ്ധനുമായ ഹര്‍മീന്ദര്‍ സാഹ്നി പറഞ്ഞു. വിതരണ ശൃംഖലയുടെ അഭാവമാണ് കുട്ടികളുടെ വസ്ത്ര വ്യാപാര രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡുകള്‍ പണമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy