വെജിറ്റേറിയന്‍ മാസം ഉടന്‍ ഇന്ത്യക്കാര്‍ക്ക് രുചിക്കാം

വെജിറ്റേറിയന്‍ മാസം ഉടന്‍ ഇന്ത്യക്കാര്‍ക്ക് രുചിക്കാം

ബയോടെക്‌നോളജി സാങ്കേതിക വിദ്യ ഉപയോഗിച്ച് മൃഗങ്ങളുടെ ജീവകോശങ്ങള്‍ ലബോറട്ടറികളില്‍ ‘കൃഷി’ ചെയ്‌തെടുത്താണ് ഇത്തരം മാസം നിര്‍മിക്കുന്നത്

ന്യൂഡെല്‍ഹി: കോശങ്ങളുടെ ക്രമീകരണത്തിലൂടെ നിര്‍മിച്ചെടുക്കുന്ന ‘വെജിറ്റേറിയന്‍ മാംസം’ ഉടന്‍ ഇന്ത്യക്കാര്‍ക്ക് രുചിക്കാനായേക്കും. ഒരു സെല്ലുലാര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്ക്( ഐസിടി) അനുമതി നല്‍കിയിരിക്കുയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സസ്യങ്ങളിലും കോശങ്ങളിലും അധിഷ്ഠിതമായ മാംസത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടന ഗുഡ് ഫുഡ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഐസിടി പദ്ധതി നടപ്പാക്കുക.
ഇരു സ്ഥാപനങ്ങളും ഉടന്‍ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിടും. ആദ്യ ഘട്ടമെന്ന നിലയില്‍ 2020ഓടെ മുംബൈയില്‍ ലാബ് ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനു പിന്നാലെ 2021ഓടെ ഐസിടിയുടെ ജല്‍ന കാംപസില്‍ വിപുലമായ ഗവേഷണ സംവിധാനം ഒരുക്കിയെടുക്കും. സെല്ലുലാര്‍ അഗ്രിക്കള്‍ച്ചറിനു വേണ്ടി മാത്രമായുള്ള ലോകത്തിലെ ആദ്യ ഗവേഷണ കേന്ദ്രമായിരിക്കും ഇത്. ‘ഈ മേഖലയുമായി ബന്ധപ്പെട്ട നവീനാശയങ്ങളെ പ്രോല്‍സാഹിപ്പിക്കും. ഞങ്ങളുടെ ഗവേഷണങ്ങളെ പ്രയോജനപ്പെടുത്തി പുതിയ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയിലെ ബിസിനസ് സമൂഹത്തെ അനുവദിക്കും’ ഐസിടി മുംബൈയിലെ ഗവേഷണ, കണ്‍സള്‍ട്ടന്‍സ് വിഭാഗങ്ങളുടെ ഡീന്‍ ഡോ. രേഖ സിംഘാള്‍ പറഞ്ഞു.

ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ജീവകാരുണ്യ സംരംഭങ്ങള്‍, കോര്‍പ്പറേറ്റുകളുടെ സാമൂഹ്യസേവനസംരംഭങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഐസിടിയും ഗുഡ് ഫുഡ് ഇന്‍സ്റ്റിറ്റ്യൂട്ടും ഫണ്ട് സമാഹരിക്കും.

ബയോടെക്‌നോളജി സാങ്കേതിക വിദ്യ ഉപയോഗിച്ച് മൃഗങ്ങളുടെ ജീവകോശങ്ങള്‍ ലബോറട്ടറികളില്‍ ‘കൃഷി’ ചെയ്‌തെടുത്താണ് ഇത്തരം മാസം നിര്‍മിക്കുന്നത്. മൃഗങ്ങളെ വളര്‍ത്താതെയോ കശാപ്പ് ചെയ്യാതെയോ മാസം ഉല്‍പ്പാദിപ്പിക്കാം. യഥാര്‍ത്ഥ മാംസത്തില്‍ നിന്ന് രുചിയിലോ പ്രൊട്ടീന്‍ അളവിലോ ഒരു വ്യത്യാസവും ഇത്തരം മാംസത്തിനില്ല. ഇ കോളി, ആന്റിബയോടിക്‌സ്, മാലിന്യം എന്നിവയൊഴിച്ച് 100 ശതമാനവും യഥാര്‍ത്ഥ മാംസമാണിതെന്ന് ഗുഡ് ഫുഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യന്‍ വിഭാഗം എംഡി വരുണ്‍ ദേശ്പാണ്ഡെ പറയുന്നു.

Categories: FK News

Related Articles