അതിശയമാകാന്‍ മ്യൂസ്, ആദ്യ ലുക്ക് ഏപ്രിലില്‍

അതിശയമാകാന്‍ മ്യൂസ്, ആദ്യ ലുക്ക് ഏപ്രിലില്‍

യുഎഇയിലെ ആദ്യ ഡ്രൈവറില്ലാ വാഹനം ഓട്ടോ ഷാന്‍ഗായി 2019ല്‍ വാഹനം അവതരിപ്പിക്കും

ദുബായ്: യുഎഇയിലെ ആദ്യ ഡ്രൈവറില്ലാ വാഹനം വരുന്ന ഏപ്രിലില്‍ ഓട്ടോ ഷാന്‍ഗായി മേളയില്‍ അവതരിപ്പിക്കും. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൈ- പെര്‍ഫോമന്‍സ് ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഡബ്ല്യൂ മോട്ടോഴ്‌സാണ് ഈ ഡ്രൈവറില്ലാ വാഹനം പുറത്തിറക്കുന്നത്.

മ്യൂസ് എന്ന പേരിലുള്ള ലെവല്‍ 4(ഹൈ ഓട്ടോമേഷന്‍), ലെവല്‍ 5 (ഫുള്‍ ഓട്ടോമേഷന്‍) തലത്തിലുള്ള ഈ വാഹനത്തിന്റെ ആദ്യ രൂപമാണ് ഡബ്ല്യൂ മോട്ടോഴ്‌സും സഹോദര സ്ഥാപനമായ ഐക്കോണിക് മോട്ടോഴ്‌സും ചേര്‍ന്ന് അവതരിപ്പിക്കുന്നത്. 2020ലെ ദുബായ് എക്‌സ്‌പോയോട് അനുബന്ധിച്ച് മ്യൂസ് നിരത്തുകളിലിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ ഡ്രൈവറില്ലാ വാഹനമാകാനാണ് മ്യൂസ് ഒരുങ്ങുന്നത്.

പൂര്‍ണ്ണമായും ദുബായില്‍ നിര്‍മ്മിക്കുന്ന മ്യൂസിന്റെ ആദ്യഘട്ട നിര്‍മ്മാണം 2019 അവസാനപാദത്തോടെ പൂര്‍ത്തിയാകും. അത്യാധുനിക യുഐ കണ്ടുപിടിത്തങ്ങള്‍, ക്ലൗഡ് കംപ്യൂട്ടിംഗ് കണക്ടിവിറ്റി, മറ്റനേകം ആധുനിക സംവിധാനങ്ങള്‍ എന്നിവ മ്യൂസില്‍ സജ്ജീകരിച്ചിരിക്കുന്നു.

Comments

comments

Categories: Arabia
Tags: Muse