ഐഒസി യുഎസില്‍ നിന്ന് 3 ദശലക്ഷം ടണ്‍ എണ്ണ വാങ്ങും

ഐഒസി യുഎസില്‍ നിന്ന് 3 ദശലക്ഷം ടണ്‍ എണ്ണ വാങ്ങും

യുഎസ് കമ്പനിയെയും വില നിലവാരത്തെയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

ന്യൂഡെല്‍ഹി: രാജ്യത്തെ മുന്‍നിര എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) യുഎസില്‍ നിന്ന് മൂന്നു ദശലക്ഷം ടണ്‍ എണ്ണ വാങ്ങാന്‍ കരാറൊപ്പിട്ടതായി ചെയര്‍മാന്‍ സഞ്ജീവ് സിംഗ് അറിയിച്ചു. വാര്‍ഷിക കരാറനുസരിച്ച് പ്രതിദിനം 60,000 ബാരല്‍ യുഎസ് ഓയിലാണ് ഐഒസിക്ക് ലഭിക്കുക. ഏപ്രില്‍ മാസം മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരികയെന്ന് വ്യക്തമാക്കിയ ഐഒസി ചെയര്‍മാന്‍ എണ്ണ വില്‍ക്കുന്ന യുഎസ് കമ്പനിയെയും വില നിലവാരത്തെയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐഒസി നേരത്തെും സ്‌പോട്ട് വിപണിയില്‍ നിന്നും യുഎസ് ഓയില്‍ വാങ്ങിയിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ആറു ദശലക്ഷം ബാരല്‍ യുഎസ് ഓയില്‍ വാങ്ങുന്നതിന് കഴിഞ്ഞ ഓഗസ്റ്റില്‍ ഐഒസി ഹ്രസ്വകാല കരാറുണ്ടാക്കിയിരുന്നു.

Categories: FK News, Slider
Tags: IOC