ആയുഷ്മാന്‍ ഭാരത് നവീകരണത്തിന്

ആയുഷ്മാന്‍ ഭാരത് നവീകരണത്തിന്

കേന്ദ്ര ആരോഗ്യപദ്ധതി, ആയുഷ്മാന്‍ ഭാരതിന്റെ ഉന്നമനത്തിനായി ആരോഗ്യസംരക്ഷണ ഫെഡറേഷനുമായി സഹകരിക്കുമെന്ന് എന്‍എച്ച്എ

പ്രധാനമന്ത്രിയുടെ ദേശീയാരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കാര്യക്ഷമമാക്കാന്‍ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി, ഉന്നതസമിതിയായ നാഷണല്‍ ഹെല്‍ത്ത് കെയര്‍ ഫെഡറേഷനുമായി കൈകോര്‍ക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളെ സഹകരിപ്പിക്കാനാണ് നീക്കം. ഇതിനാവശ്യമായ സാങ്കേതികസഹായവും മറ്റു വിവരങ്ങളും നല്‍കാന്‍  എന്‍എച്ച്എയിലെയും നാഷണല്‍ ഹെല്‍ത്ത് കെയര്‍ ഫെഡറേഷനിലെയും ഉദ്യോഗസ്ഥര്‍ ഡെല്‍ഹിയില്‍ നടത്തിയ യോഗത്തില്‍ തീരുമാനമായി. പദ്ധതിക്ക് സംപൂര്‍ണ പിന്തുണ നല്‍കുമെന്ന് നാഷണല്‍ ഹെല്‍ത്ത് കെയര്‍ അറിയിച്ചു.

ഗുണനിലവാരമുള്ളതും ചെലവു കുറഞ്ഞതുമായ ആരോഗ്യ സേവന പാക്കേജുകളുടെ വികസനം പദ്ധതിയുടെ പ്രധാന നേട്ടമാണ്. നിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സമ്പ്രദായങ്ങള്‍ പ്രദാനം ചെയ്യാനും എന്‍എച്ച്എ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ സഹകരണം ഉണ്ടാകുന്നത്. രാജ്യത്തെ ആരോഗ്യരംഗത്തെ ചെലവുകളും ചികില്‍സാപായ്‌ക്കെജ് നിരക്ക് പരിഷ്‌കരിക്കാനുള്ള അംഗീകൃതസമിതിയാണ് എന്‍എച്ച്എ. ആഗോളതലത്തിലുള്ള മികച്ച സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി ഒരു സുതാര്യ പ്രക്രിയ സ്ഥാപിക്കാന്‍ എന്‍എച്ച്എ പ്രതിജ്ഞാബദ്ധമാണ്. ചെലവിടല്‍ പ്രക്രിയക്കായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും സ്വകാര്യമേഖലയുടെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പിക്കുന്നതും അവരുടെ ചുമതലയാണ്.

പദ്ധതി രൂപകല്‍പ്പനയും നടപ്പാക്കലും മെച്ചപ്പെടുത്തുന്നതിനായി വ്യവസായത്തില്‍ നിന്ന് പരസ്പരം പഠിക്കുന്നതിനുള്ള പരിശീലനമാണ് ഈ സഹകരണം. നമ്മുടെ ശ്രദ്ധയില്‍ കഴിഞ്ഞ ഒരു ദശലക്ഷം ഗുണഭോക്താക്കളുടെ ക്ഷേമത്തോടെ, നാഷണല്‍ ഹെല്‍ത്ത് കെയറിന്റെ സജീവവും സുസ്ഥിരവുമായ സംഭാവനകള്‍ മെച്ചപ്പെടുത്തുന്നതിനാണ് എന്‍എച്ച്എ ആഗ്രഹിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനാണ് പ്രഥമപരിഗണനയെന്ന് ആയുഷ്മാന്‍ ഭാരത് സിഇഒ ഡോ. ഇന്ദു ഭൂഷന്‍ പറഞ്ഞു. ഇതില്‍ സഹകരിക്കുന്ന എല്ലാ അംഗങ്ങളും പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയും മതിയായ സംഭാവന നല്‍കുകയും ചെയ്യുന്നു. ആശുപത്രി ശൃംഖലയും വ്യാപിക്കലും ഗുണനിലവാരം മെച്ചപ്പെടുത്തലുമായി ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നു.

എന്‍എച്ച്എയ്ക്ക് മുഴുവന്‍ പിന്തുണയും ലഭ്യമാക്കുന്നതിന് ഇന്ത്യയിലുടനീളം ആരോഗ്യപരിരക്ഷയുടെയും സേവനത്തിന്റെയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് കെയര്‍ അതോറിറ്റി ശ്രമിച്ചു. ആവശ്യമായ സാങ്കേതിക വിദഗ്ദ്ധരെയും സഹായങ്ങളും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് നല്‍കും. പാക്കേജിന്റെ നിരക്ക് കാലിബ്രേറ്റ് ചെയ്യുന്നതും സാധാരണ ചികില്‍സാ പ്രോട്ടോക്കോളുകളുടെ വികസനവും ഉടന്‍ ആരംഭിക്കുന്നതും അര്‍ത്ഥപൂര്‍ണ്ണവും സുസ്ഥിരമായതുമായ സഹകരണത്തിന് വളരെ പ്രധാനമാണ്. ആയുഷ്മാന്‍ ഭാരതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടാന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വ്യവസായ നേതാക്കളുമടക്കം എല്ലാ പങ്കാളികളും സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്.

സ്വകാര്യ മേഖലയുടെ വിപുലമായ പങ്കാളിത്തത്തോടെ ശക്തമായ വിതരണശൃംഖല കെട്ടിപ്പടുക്കുകയെന്നത് ആയുഷ് മാന്‍ ഭാരത് പദ്ധതിയുടെ വിജയകരമായ നിര്‍വ്വഹണത്തിന് വളരെ അത്യാവശ്യമാണ്. ഈയൊരു ആശയം ഉള്‍ക്കൊണ്ടാണ് സഹകരണം ഉറപ്പിക്കുന്നത്. 2018 സെപ്റ്റംബര്‍ 23നാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്കു തുടക്കമിട്ടത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് പത്ത് കോടി ദരിദ്രകുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവരെ 10 ലക്ഷം ആളുകള്‍ പദ്ധിയുടെ ഗുണഭോക്താക്കളായി. പദ്ധതി പ്രകാരം 3000 കോടി രൂപയാണ് രാജ്യത്തിനു ലാഭം.

Categories: FK News