ക്ഷയരോഗികളെ ചികിത്സിക്കാന്‍ നവീന ഉപകരണങ്ങള്‍

ക്ഷയരോഗികളെ ചികിത്സിക്കാന്‍ നവീന ഉപകരണങ്ങള്‍

രോഗലക്ഷണപ്രതിപാദന ശാസ്ത്രത്തില്‍ മെഷീന്‍ ലേണിംഗ്, പ്രിസിഷന്‍ മെഡിസിന്‍ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ക്ഷയരോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കും എന്നു ഗവേഷകര്‍ പറയുന്നു. മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒട്ടേറെ പരോക്ഷ സൂചനകള്‍ ലഭിക്കുന്നതിനാല്‍ ക്ഷയരോഗബാധിതരില്‍ കൂടുതല്‍ കൃത്യമായ രോഗനിര്‍ണയം നടത്തുന്നുണ്ട്. ക്ഷയകാരികളായ സൂക്ഷ്മജീവിസഞ്ചയം ശരീരത്തില്‍ പ്രവേശിച്ചിരിക്കെത്തന്നെ സജീവ രോഗലക്ഷണങ്ങളായ ചുമയും മറ്റും പുറമെ കാട്ടാത്ത അവസ്ഥയാണ് എല്‍ടിബിഐ.

വിവിധഘട്ട പരിശോധനകളിലൂടെയാണ് രോഗിയിലെ അണുബാധയിലേക്കും രോഗബാധയിലേക്കും കൂടുതല്‍ വിശദമായ വിവരങ്ങള്‍ ലഭ്യമാകുന്നത്. സൂക്ഷ്മ ചികിത്സാരീതിയിലൂടെ മുമ്പ് മറഞ്ഞിരിക്കുന്ന രോഗലക്ഷണങ്ങളും സൂചനകളും അപകട സാധ്യതകളും വെളിപ്പെടുന്നു. നവീന ഉപകരണങ്ങള്‍ അണുബാധയുടെ ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികളെ തിരിച്ചറിയാനും തെറാപ്പിയിലൂടെ സുഖപ്പെടുത്താനും സഹായിക്കുമെന്നു ഗവേഷകര്‍ പറയുന്നു. ഇതുകൂടാതെ, ചികില്‍സയുടെ പാര്‍ശ്വവശങ്ങള്‍ കുറയ്ക്കാനും ഉപകരണങ്ങള്‍ പ്രയജനപ്പെടും. തനിയെ ഭേദപ്പെടുന്ന അസുഖങ്ങള്‍, അര്‍ബുദം തുടങ്ങിയ മറ്റ് രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിലും ഇത് ഉപയോഗിക്കാം.

നിലവില്‍, സ്പര്‍ശന പരീക്ഷണത്തിലൂടെയോ പ്രത്യേക പരിശോധനകളിലൂടെയോ ആണ് എല്‍ടിബിഐ പരിശോധിച്ച് മനസിലാക്കുന്നത്. എന്നാല്‍ ഓര്‍മ്മശേഷി, രോഗപ്രതിരോധ പ്രതികരണം, വാക്‌സിനേഷന്‍ പ്രതികരണം, ക്ഷയരോഗരഹിത സൂക്ഷ്മജീവിസഞ്ചയ പരിശോധന എന്നിവ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയില്ല. ഈ പരിശോധനകള്‍ വഴി രോഗം കൃത്യമായി തിരിച്ചറിയാനുള്ള സാധ്യത അഞ്ച് ശതമാനത്തിലും താഴെയാണ്. ലോകമെമ്പാടുമുള്ള ഏതാണ്ട് രണ്ട് ബില്യണ്‍ വ്യക്തികളെ എല്‍ടിബിഐ ബാധിക്കുന്നു. ഇത്തരം രോഗാവസ്ഥയില്‍ ഏകദേശം 10 ശതമാനം സജീവ ക്ഷയരോഗത്തിലേക്കാണ് എത്തിച്ചേരുക. ഗുരുതരാവസ്ഥയിലേക്ക് എപ്പോള്‍ വേണമെങ്കിലും വഴുതിവീഴാനിടയുണ്ട്. ഇതിന്റെ കാരണം ഇതേവരെ ശരിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

Comments

comments

Categories: Health
Tags: Tuberculosis