എസ്പിആര്‍ ഗ്രൂപ്പ് ജാഗ്വാര്‍ ഗ്രൂപ്പുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

എസ്പിആര്‍ ഗ്രൂപ്പ് ജാഗ്വാര്‍ ഗ്രൂപ്പുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

പുതിയ കൂട്ടുകെട്ടിന്റെ ഭാഗമായി 1000 വൃക്ഷത്തൈകള്‍ എസ്പിആര്‍ ഗ്രൂപ്പും ജാഗ്വാര്‍ ഗ്രൂപ്പും എസ്പിആര്‍ സിറ്റിക്കുള്ളില്‍ നട്ടുപിടിപ്പിച്ചു.

ചെന്നൈ : റിയല്‍ എസ്റ്റേറ്റ് പ്രമുഖരായ എസ്പിആര്‍ ഗ്രൂപ്പ് സാനിറ്ററിവെയര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ഗ്രൂപ്പുമായി രണ്ട് ധാരണാപത്രം ഒപ്പുവെച്ചു. എസ്പിആര്‍ സിറ്റി പദ്ധതിയില്‍ ഒരു പ്രദര്‍ശന കേന്ദ്രം ആരംഭിക്കാനും ഉല്‍പ്പനങ്ങള്‍ സൂക്ഷിക്കാനും വേണ്ടിയാണ് ഇത്. എസ്പിആര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹിതേഷ് കവാദും ജാഗ്വാര്‍ ഗ്രൂപ്പ് ഡയറക്ടറും പ്രൊമോട്ടറുമായ രാജേഷ് മെഹ്‌റയും രേഖകള്‍ പരസ്പരം കൈമാറി.

‘ജാഗ്വാര്‍ ഒരു പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡ് ആണ്. ജാഗ്വാറുമായുള്ള കൂട്ടുകെട്ട് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണ്. എസ്പിആര്‍ സിറ്റി പ്രൊജക്റ്റ് ചെന്നൈയ്ക്ക് പുതിയൊരു മുഖം നല്‍കും.,’ ഹിതേഷ് കവാദ് പറഞ്ഞു. പേരമ്പൂരിലെ ബിന്നി മില്‍സിലെ 63 ഏക്കറോളം വരുന്ന സ്ഥലത്താണ് നഗരത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് പദ്ധതിയായ എസ്പിആര്‍ സിറ്റി വരുന്നത്. മൊത്തവ്യാപാര കേന്ദ്രവും ഇതില്‍ ഉള്‍പ്പെടും. 5000 കടകള്‍, 300 റീറ്റെയ്ല്‍ ഔട്ലെറ്റുകള്‍, വെയര്‍ഹൗസ്, ലോജിസ്റ്റിക്സ് എന്നിവയും ഉണ്ടാകും.

‘ഇത്രയും വലിയൊരു പദ്ധതിയുമായി പങ്കുചേരാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യ, മികച്ച സേവനങ്ങളുമാണ് ജാഗ്വാര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വിപണിയില്‍ ജാഗ്വാറിന്റെ സാന്നിദ്ധ്യം വളര്‍ത്താന്‍ ഈ കൂട്ടുകെട്ട് സഹായിക്കും.,’- രാജേഷ് മെഹ്‌റ പറഞ്ഞു. പുതിയ കൂട്ടുകെട്ടിന്റെ ഭാഗമായി 1000 വൃക്ഷത്തൈകള്‍ എസ്പിആര്‍ ഗ്രൂപ്പും ജാഗ്വാര്‍ ഗ്രൂപ്പും എസ്പിആര്‍ സിറ്റിക്കുള്ളില്‍ നട്ടുപിടിപ്പിച്ചു. അഞ്ച് ലക്ഷം ചതുരശ്ര അടിയുടെ ഗ്രീന്‍ സ്പേസ് എസ്പിആര്‍ സിറ്റിയില്‍ പ്രതീക്ഷിക്കാം.

Comments

comments

Categories: Business & Economy
Tags: Jaquar group