നല്ല ഭക്ഷണം സുലഭം, വിലയാണ് പ്രശ്‌നം

നല്ല ഭക്ഷണം സുലഭം, വിലയാണ് പ്രശ്‌നം

ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ കിട്ടാനെന്താണു പ്രയാസമെന്ന് യുഎസ് പൗരന്മാരില്‍ ഒരു വിഭാഗം അല്‍ഭുതപ്പെടുന്നു

ബഹുഭൂരിപക്ഷം അമേരിക്കക്കാരും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ പലചരക്കു കടകളില്‍ മനസിനു പിടിക്കുന്ന പോഷകാഹാരങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അവര്‍ പറയുന്നു. മികച്ച ഭക്ഷ്യവസ്തുക്കള്‍ കിട്ടുന്നത് രാജ്യത്തെ 28 ശതമാനം ഉപഭോക്താക്കള്‍ക്കു മാത്രം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമാണെന്ന് അഭിപ്രായവും ഇവര്‍ക്കു മാത്രമേയുള്ളൂ, 11 ശതമാനം അത് അവരെ വളരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു തന്നെ പ്രഖ്യാപിക്കുന്നു. ആഗ്രഹവും ലഭ്യതയും തമ്മിലുള്ള വ്യത്യാസം തീര്‍ച്ചയായും ഉപഭോക്താവില്‍ നിരാശ ജനിപ്പിക്കുന്നു. അടുത്തകാലത്തായി കാണുന്ന പ്രവണതകള്‍ തികച്ചും ഉപഭോക്താക്കളുടെ ധര്‍മ്മസങ്കടാവസ്ഥ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഉല്‍പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഭക്ഷ്യ കമ്പനികള്‍ക്ക് കഴിയും.

18 വയസിനും 80 നും ഇടയ്ക്ക് പ്രായമുള്ള 1,017 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതില്‍ മേല്‍നോട്ടം വഹിക്കുന്ന കാര്യത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് അന്താരാഷ്ട്ര ഫുഡ് ഇന്‍ഫര്‍മേഷന്‍ കൗണ്‍സില്‍ (ഐഎഫ്‌ഐസി) പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി. ആരോഗ്യകരമായ ഭക്ഷണം എന്താണെന്നതിനെക്കുറിച്ച് ഇപ്പോഴും തിട്ടമില്ല, പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പലപ്പോഴും ഇതു സംബന്ധിച്ച് പ്രചരിക്കാറുള്ളത്. ഭക്ഷണപായ്ക്കറ്റിലെ ലേബല്‍ പായ്‌ക്കേജിംഗ് അവകാശപ്പെടുന്ന അത്ര ആരോഗ്യകരമായിരിക്കില്ല ഭക്ഷ്യഗുണനിലവാരം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാകും പലപ്പോഴും പായ്‌ക്കേജുകളില്‍ രേഖപ്പെടുത്തുക. ഉദാഹരണത്തിന്, ടിന്നുകളിലടച്ചു വരുന്ന ശിശു പോഷകാഹാരങ്ങള്‍ വിറ്റാമിന്‍ ഡിയുടെ ഏറ്റവും നല്ല ഉറവിടമാണെന്ന് പലപ്പോഴും കമ്പനികള്‍ അവകാശപ്പെടാറുണ്ട്. എന്നാലിതില്‍ പലപ്പോഴും കുട്ടികള്‍ക്കു ലഭിക്കേണ്ട അളവില്‍ പഞ്ചസാരയും നാരുകളും ഉണ്ടാകില്ല.

ഇപ്പോഴാണെങ്കില്‍ ആരോഗ്യജീവിതം നയിക്കാന്‍ ഡയറ്റ് സംരക്ഷിക്കുന്ന പ്രവണത കൂടി വരുകയാണ്. കൂടുതല്‍ പേരും കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും ഉപേക്ഷിച്ച്, കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. കീറ്റോ ഡയറ്റ് ഭക്ഷണങ്ങള്‍ മാത്രമാണ് ആരോഗ്യകരമായതെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. പായ്‌ക്കെജുകള്‍, പരസ്യങ്ങള്‍, വാര്‍ത്തകള്‍, മുതലയവ മൂലം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഉപഭോക്താക്കള്‍ പലപ്പോഴും ആരോഗ്യകരമായ ബദലെന്തെന്നു തിരിച്ചറിയാനാകാതെ കുഴങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. ഇത് അവരെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതില്‍ സ്വാധീനിച്ചേക്കാം. ആരോഗ്യഭക്ഷണത്തിനായി തിരയുന്ന പല ഉപഭോക്താക്കള്‍ക്കും ഇത് ഒരു പ്രശ്‌നമാകാം. പലപ്പോഴും ഉപഭോക്താക്കള്‍ വിശ്വസിക്കുന്നത് ഫാംഫ്രെഷ് ആയ, ജൈവ ആഹാരസാധനങ്ങളാണ് ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല ബദലെന്നാണ്. എന്നാല്‍ സീസണല്ലായെങ്കില്‍ ഇത്തരം പുത്തന്‍ ഫലങ്ങള്‍ ലഭിക്കുക പ്രായോഗികമല്ല. അതിനാല്‍ ആരോഗ്യം പ്രദാനം ചെയ്യുന്ന ആഹാരം കഴിക്കുന്നതിലെ തടസ്സങ്ങളുടെ നിര വലുതാണെന്നു മനസിലാക്കാം. ഗതാഗതം, പണം, സമയം, കാലാവസ്ഥ, ഭക്ഷ്യസംഭരണം, പോഷകഗുണമുള്ള ആഹാരം തുടങ്ങിയവയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുമിത്.

സാധനങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന ചുറ്റുവട്ടത്തുള്ള കടകളെ ആശ്രയിക്കുകയെന്നതാണ് പരമ്പരാഗതമായി കിട്ടാറുള്ള ഉപദേശം. സംഭരിച്ചു വെച്ച് ചീത്തയാകാത്ത പുകിയ ഭക്ഷ്യവസ്തുക്കള്‍ തന്നെ കിട്ടുമെന്നതാണ് ഇതിന്റെ ഗുണം. ഇതിനപ്പുറമുള്ള ചില ബദലുകളും നിര്‍ദേശിക്കപ്പെടുന്നു. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ കുറച്ച് മാത്രം ഉപയോഗിക്കുകയെന്നതാണ് അതിലൊന്ന്. വീട്ടില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നകൂട്ടുകള്‍ തന്നെ തെരഞ്ഞെടുക്കുകയാണ് മറ്റൊരു മാര്‍ഗം. പായ്ക്ക്ഡ് ഭക്ഷണത്തിനു പകരം സാധനങ്ങള്‍ വാങ്ങി പാകം ചെയ്തു കഴിക്കുക. ഓരോ കാലാവസ്ഥയിലും സുലഭമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുപയോഗിക്കുക. മനം കവരുന്ന പായ്ക്കറ്റുകള്‍ കണ്ട് അതില്‍ മയങ്ങി വീഴാതിരിക്കുക. ഡയറ്റിഷ്യനോ ഡോക്റ്ററോ നിര്‍ദേശിക്കുന്ന ആഹാരക്രമം പിന്തുടരുകയും നിങ്ങളുടെ വീട്ടില്‍ ശേഖരിക്കുന്ന ഭക്ഷണങ്ങളുമായി അത് പൊരുത്തപ്പെടുത്തുകയും ചെയ്യുക.

Comments

comments

Categories: Health