അക്രമാസക്ത വീഡിയോ ഗെയിം കുട്ടികളെ വഴിതെറ്റിക്കുന്നതിന് തെളിവില്ല

അക്രമാസക്ത വീഡിയോ ഗെയിം കുട്ടികളെ വഴിതെറ്റിക്കുന്നതിന് തെളിവില്ല

അക്രമാസക്തമായ വീഡിയോ ഗെയിം കളിക്കുന്ന കൗമാരക്കാരിലും യുവാക്കളിലും അവ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഈ ദുസ്സ്വാധീനം അവരെ കുറ്റകൃത്യത്തിലേക്ക് നയിക്കുമെന്നും വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിയാണെയെന്നതിന് കാര്യമായ തെളിവില്ലെന്നതാണു സത്യം. വീഡിയോ ഗെയിമുകള്‍ കാണുന്ന ചെറുപ്പക്കാരില്‍ അല്ലാത്ത സമപ്രായക്കാരെ അപേക്ഷിച്ച് തെറ്റായ പ്രവണതകള്‍ കാണുമെന്നത് അതിരു കടന്ന വിലയിരുത്തലാണെന്നു ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.

ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ, കോള്‍ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകള്‍ കുട്ടികളെ വഴിതെറ്റിക്കുമെന്ന ആശങ്ക മാതാപിതാക്കളിലും ഭരണകര്‍ത്താക്കളിലും വര്‍ഷങ്ങളായി വളരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുഎസിലെ സ്‌കൂളുകളില്‍ നടന്ന വെടിവെപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ ഭീതി. ഇക്കാര്യം തോക്ക് നിരോധനത്തിനെതിരേ നിലനില്‍ക്കുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പോലും ശരിവെച്ചുവെന്നതാണ് വിരോധാഭാസം. ഇത്തരം ഗെയിമുകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയുണ്ടായി, അവരുടെ സ്വഭഫാവരൂപീകരണത്തില്‍ ഗെയിമുകള്‍ വലിയ പങ്കു വഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഫ്‌ളോറിഡ, പാര്‍ക്കിങ്‌ലന്‍ഡിലെ മാര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവപ്പ് ഇതിനുദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന ഏറ്റവും പുതിയ പഠനം ഇതു ഖണ്ഡിക്കുന്നു. ഇകിന് ഉപോല്‍ബലകമായ തെളിവില്ലെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. കഴിഞ്ഞ മാസം അക്രമാസക്തമായ ഗെയിമുകള്‍ ദീര്‍ഘനേരം കളിച്ചു കൊണ്ടിരിക്കുന്ന കൗമാരക്കാര്‍ അത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് യാതൊരു തെളിവുമില്ല. അക്രമപരമായ വീഡിയോ ഗെയിമുകള്‍ യഥാര്‍ത്ഥ ലോകത്തിലും ഹിംസാത്മകമായ കാര്.ങ്ങള്‍ഡക്കു പ്രേരണയാകുമെന്ന ആശയത്തിനു വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കാലികപ്രസക്തമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം മേധാവി പ്രൊഫ. ആന്‍ഡ്രൂ പ്രൈബിസ്‌കി പറയുന്നത്.

Comments

comments

Categories: FK News

Related Articles