ഇന്ത്യ ഒരു പ്രധാന വിപണിയാണെന്ന് ആംവേ

ഇന്ത്യ ഒരു പ്രധാന വിപണിയാണെന്ന് ആംവേ

2025-ല്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പന്നയാണ് ഇന്ത്യയില്‍ ആംവേ ലക്ഷ്യമിടുന്നത്

ന്യൂഡല്‍ഹി : ഇന്ത്യ തങ്ങളുടെ പ്രധാന വിപണി ആയിരിക്കുമെന്നും കമ്പനിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കു വഹിക്കുമെന്നും അമേരിക്ക ആസ്ഥാനമായ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ വ്യക്തമാക്കി. ആംവേയുടെ ലോകത്തെ അഞ്ച് പ്രധാന വിപണികളില്‍ ഒന്നായി ഇന്ത്യ മാറിയേക്കും. അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇരട്ട സംഖ്യാ വളര്‍ച്ചയാണ് കമ്പനി ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്.

‘ഇന്ത്യന്‍ വിപണിയുടെ വലിപ്പവും വ്യാപ്തിയും ഞങ്ങള്‍ക്ക് മികച്ച പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ആംവേ ചെയര്‍മാന്‍ ഡൗഗ്ലാസ് എല്‍ ഡിവോസ് പറഞ്ഞു. നിലവില്‍ ചൈന, യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌ലന്‍ഡ്, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍. 2025-ല്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പന്നയാണ് ഇന്ത്യയില്‍ ആംവേ ലക്ഷ്യമിടുന്നത്. 2017-18 കാലയളവില്‍ 1,800 കോടി രൂപയുടെ വില്‍പ്പനയാണ് സ്ഥാപനം നേടിയത്. 2018-19-ല്‍ ഇത് 2,000 കോടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഏഴ് ശതമാനം വളര്‍ച്ചാനിരക്കാണ് ലഭിച്ചത്. ഭാവിയില്‍ ഇത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം ഇതേ വളര്‍ച്ച കൈവരിക്കും. ഇന്ത്യയില്‍ നിന്ന് ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തായ്‌ലന്‍ഡ് മലേഷ്യ പോലുള്ള രാജ്യങ്ങള്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ഇന്തോനേഷ്യയും സൗത്ത് ഈസ്റ്റ് ഏഷ്യ മേഖലയും ഇങ്ങനത്തെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ താല്‍പര്യം കാണിക്കും.,’- ഡൗഗ്ലാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ആംവേ ഇന്ത്യ ഹെര്‍ബല്‍ സ്‌കിന്‍കെയര്‍ ഉത്പന്നങ്ങളിലേക്ക് കടന്നത്. ‘നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഞങ്ങള്‍ ഇന്ത്യയില്‍ ആദ്യം നിക്ഷേപം നടത്തിയിരുന്നു. ഒരു അന്താരാഷ്ട്ര സ്ഥാപനം ആയതിനാല്‍ കൂടുതല്‍ പദ്ധതികളും ഞങ്ങള്‍ നടത്തിയേക്കും.,’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസില്‍ ന്യൂട്രിലൈറ്റ് ബ്രാന്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച രീതിയില്‍ ഇന്ത്യയിലും അവര്‍ത്തിക്കാനാണ് ആംവെയുടെ ശ്രമം. ‘ഈ ആശയം ഇന്ത്യയിലും ചൈനയിലും പ്രവര്‍ത്തികമാക്കുമെന്ന്’ അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: amway