വ്യേമയാന മേഖലയില്‍ ഇന്ത്യക്കാരെ പരിശീലിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒന്നിക്കുന്നു

വ്യേമയാന മേഖലയില്‍ ഇന്ത്യക്കാരെ പരിശീലിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒന്നിക്കുന്നു

ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് എയ്റോ ഇന്ത്യ ഷോ 2019 ബെംഗളൂരുവില്‍ നടക്കുന്നത്

സിംഗപ്പൂര്‍ : വ്യേമയാന മേഖലയില്‍ ഇന്ത്യന്‍ യുവാക്കളെ പരിശീലിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒന്നിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന എയ്റോ ഇന്ത്യ ഷോയില്‍ ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെക്കും. ബംഗളൂരുവിലും മറ്റു നഗരങ്ങളിലും ഇന്‍സ്റ്റിറ്റിയൂഷനുകള്‍ സ്ഥാപിക്കും. വ്യോമയാന മേഖലയില്‍ ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ ഇവിടെ പരിശീലിപ്പിക്കും.

പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനായി ഫെബ്രുവരി 22-ന് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ എയ്റോസ്പേസ് ആന്‍ഡ് ഏവിയേഷന്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും സിംഗപ്പൂര്‍ പോളിടെക്നിക്കും സിംഗപ്പൂരിലെ ഒരു സ്വകാര്യ സ്ഥാപനവും ധാരണാപത്രം ഒപ്പുവെക്കും.

ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് എയ്റോ ഇന്ത്യ ഷോ 2019 ബെംഗളൂരുവില്‍ നടക്കുന്നത്. അന്താരാഷ്ട്ര വ്യോമയാന മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഈ ഷോയിലൂടെ ലഭിക്കും. വരാന്‍ പോകുന്ന ‘സെന്റേഴ്സ് ഓഫ് എക്‌സലന്‍സ് ഇന്‍ അഡ്വാന്‍സ് സ്‌കില്ലിംഗ്’ സിംഗപ്പൂര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഉള്ള പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. എയ്റോസ്പേസ് ആന്‍ഡ് ഏവിയേഷന്‍, പുതിയ സാങ്കേതിക വിദ്യകള്‍, ഓട്ടോമോട്ടീവ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ ആയിരിക്കും പരിശീലനം നല്‍കുക. ‘സ്‌കില്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ പ്രധാന മേഖലകളാണ് ഇത്. വലിയ തൊഴില്‍ ശക്തിയും സാങ്കേതിക കഴിവും ഇതിനായി വേണമെന്ന്’ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ജാവെദ് അഷ്‌റഫ് പറഞ്ഞു.

‘നല്ല പ്രതിഫലദായകമായതും മികച്ച അവസരങ്ങളും നല്‍കുന്നതാണ് ഈ മേഖലകള്‍. വ്യോമയാന സേവനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. സംരക്ഷണം, അഴിച്ചുപണികള്‍, പല മേഖലകളില്‍ പരിശീലനം എന്നിവ സിംഗപ്പൂര്‍ നല്‍കുന്നു.,’ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. നൈപുണ്യ വികസന മേഖലയില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള പല സഹകരണങ്ങളില്‍ ഒന്നാണ് ഇത്.

സിംഗപ്പൂരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസസുമായി ചേര്‍ന്ന് മുംബൈയില്‍ ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍, സിംഗപ്പൂര്‍ കോപ്പറേഷന്‍ എന്റര്‍പ്രൈസ്, സിവില്‍ സര്‍വീസ് കോളേജ് തുടങ്ങിയ സ്ഥപനങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ പല പദ്ധതികളും വരുന്നുണ്ട്.

ന്യൂഡല്‍ഹിയിലും, ഉദയ്പൂരിലും, ഗുവാഹത്തിയിലുമായി അന്താരാഷ്ട്ര നിലവാരമുള്ള മൂന്ന് സ്‌കില്‍ സെന്ററുകള്‍ സിംഗപ്പൂര്‍ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പദ്ധതികള്‍ നടന്നുവരികയാണെന്നും അഷ്‌റഫ് വ്യക്തമാക്കി. സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കനായി മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ആസ്സാം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും സിംഗപ്പൂര്‍ ഐടിഇഇസ്, പോളിടെക്നിക്ക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Categories: FK News