സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായ് വീട്ടിലെത്തും

സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായ് വീട്ടിലെത്തും

രാജ്യത്തെ 475 കേന്ദ്രങ്ങളില്‍ ഡോര്‍-ടു-ഡോര്‍ സര്‍വീസ് പാക്കേജ് സേവനം ലഭ്യമായിരിക്കും

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് കാറുകള്‍ ഇനി സ്വന്തം വീട്ടില്‍ സര്‍വീസ് ചെയ്യാം. ഡോര്‍ സ്‌റ്റെപ്പ് അഡ്വാന്‍ടേജ് എന്ന പേരില്‍ ഹ്യുണ്ടായ് ഇന്ത്യ ഡോര്‍-ടു-ഡോര്‍ സര്‍വീസ് പാക്കേജ് ആരംഭിച്ചു. രാജ്യത്തെ 475 കേന്ദ്രങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഉപയോക്താക്കളുടെ വീടുകളിലെത്തി സര്‍വീസ് ചെയ്യുന്നതിന് 500 ലധികം ഇരുചക്ര വാഹനങ്ങള്‍ ഉപയോഗപ്പെടുത്തും.

ചെറിയ റിപ്പയര്‍, ഡ്രൈ വാഷ്, കാര്‍ ഡീട്ടെയ്‌ലിംഗ് (അകവും പുറവും) തുടങ്ങിയ സര്‍വീസുകള്‍ ഉപയോക്താക്കളുടെ സ്ഥലത്തെത്തി ചെയ്തുകൊടുക്കുകയാണ് ‘ഡോര്‍ സ്‌റ്റെപ്പ് അഡ്വാന്‍ടേജ്’. ഓണ്‍ലൈനില്‍ സര്‍വീസ് ബുക്ക് ചെയ്യുന്നതിനും ഓണ്‍ലൈനില്‍ പണമടയ്ക്കുന്നതിനും ഉപയോക്താക്കള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ഇയോണ്‍, സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10, എലീറ്റ് ഐ20, ആക്റ്റിവ് ഐ20, എക്‌സെന്റ്, വെര്‍ണ, ഇലാന്‍ട്ര, ക്രെറ്റ, ടൂസോണ്‍ തുടങ്ങി ഹ്യുണ്ടായുടെ എല്ലാ മോഡലുകള്‍ക്കും പുതിയ സര്‍വീസ് പാക്കേജ് ലഭിക്കും.

ഹ്യുണ്ടായ് കെയറിംഗ് ബ്രാന്‍ഡാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് (നാഷണല്‍ സര്‍വീസ്) എസ് പുന്നൈവനം പറഞ്ഞു. ജെഡി പവര്‍ ഉപഭോക്തൃ സംതൃപ്തി സൂചികയില്‍ 2017, 2018 വര്‍ഷങ്ങളില്‍ ഹ്യുണ്ടായ് ആയിരുന്നു ഒന്നാം സ്ഥാനത്ത്.

ഡോര്‍സ്റ്റെപ്പ് സര്‍വീസ് ആരംഭിക്കുകയാണെന്ന് ടൊയോട്ട ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താവ് പറയുന്നയിടത്തേക്ക് സര്‍വീസ് വാന്‍ പറഞ്ഞുവിടുകയാണ് ടൊയോട്ട ചെയ്യുന്നത്. വീല്‍ ബാലന്‍സിംഗ് മുതലായ സര്‍വീസ് ലഭിക്കും. മാരുതി സുസുകിയും ഡോര്‍സ്‌റ്റെപ്പ് കാര്‍ സര്‍വീസ് ഓഫര്‍ ചെയ്യുന്നു. ഹ്യുണ്ടായ് ചെയ്യുന്നപോലെ ഇരുചക്ര വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. കൂടാതെ മാരുതി സുസുകി ‘നൈറ്റ് സര്‍വീസ്’ ആരംഭിച്ചിട്ടുണ്ട്. അരീന, നെക്‌സ കാറുകള്‍ രാപ്പകല്‍ ഭേദമില്ലാതെ സര്‍വീസ് ചെയ്തുതരും.

Comments

comments

Categories: Auto