പ്രഥമശുശ്രൂഷ പരിശീലന പരിപാടി

പ്രഥമശുശ്രൂഷ പരിശീലന പരിപാടി

സദാസമയവും ഡോക്റ്ററുടെ സേവനം ലഭിക്കണമെന്നില്ല. നിങ്ങള്‍ക്കറിയുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടെങ്കില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യത്തെക്കുറിച്ച് എന്തറിയാം. റോഡപകടത്തില്‍ പരുക്കേറ്റ ഒരാളെ രക്ഷിക്കാന്‍ എന്താണു ചെയ്യേണ്ടത്. പലരും ഒരു നിമിഷത്തേക്കെങ്കിലും അസ്ത്രപ്രജ്ഞരാകുന്ന ചോദ്യങ്ങളാണിവ. ആദ്യത്തെ കേസില്‍ ആംബുലന്‍സ് വരുന്നുണ്ടെങ്കില്‍, ഒരുപക്ഷേ ഹൃദയ സംബന്ധമായ പള്‍മണറി പുനര്‍-ഉത്തേജനം (സിപിആര്‍) നല്‍കിയാല്‍ രോഗി രക്ഷപെടാന്‍ സാധ്യതയുണ്ട്. രണ്ടാമത്തേതില്‍ സുവര്‍ണമണിക്കൂര്‍ എന്നറിയപ്പെടുന്ന ആദ്യനിമിഷങ്ങള്‍ത്തന്നെ ഇരയെ സഹായിക്കുക വഴി അതിജീവനത്തിനുള്ള സാധ്യത വര്‍ദ്ധിക്കും.

സഫ്ദര്‍ജങ് ഹോസ്പിറ്റലിന്റെ പുതിയ എമര്‍ജന്‍സി ബ്ലോക്കിലാണ് പ്രത്യേക പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ഡോക്റ്റര്‍മാര്‍ പരിശീലിപ്പിക്കും. മരുന്നുകള്‍ ഉപയോഗിച്ച് സിപിആര്‍ നിര്‍വ്വഹിക്കേണ്ടത് എങ്ങനെയെന്ന് അനസ്‌തേഷ്യ വകുപ്പിന്റെ ഒരു സംഘം പഠിപ്പിക്കും. നൂറോളം ജീവനക്കാര്‍ക്ക് ഇതിനകം തന്നെ പരിശീലനം നല്‍കിയിട്ടുണ്ട്. ഹൃദയസ്തംഭനം സംഭവിച്ചവര്‍ക്ക് സിപിആര്‍ ലഭിക്കാത്ത ഓരോ മിനുറ്റിലും, അതിജീവന സാധ്യത 10% കുറയും. ഹൃദയാഘാതത്തെ അതിജീവിക്കാന്‍ സാധ്യതയുള്ള ഇരകളുടെ അതിജീവനസാധ്യത ഉയര്‍ത്താന് സിപിആര്‍ നല്‍കുന്നതിലൂടെ കഴിയും. എന്നാല്‍, ഒരു ശതമാനം പേര്‍ക്കും സിപിആര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഹൃദയത്തിന്റെ വൈദ്യുതചാലക സംവിധാനം പരാജയപ്പെടുമ്പോള്‍, അത് നിലയ്ക്കുന്നതിനു മുമ്പ് ക്രമം തെറ്റിയോ അതിവേഗമോ മിടിക്കുന്നു. ഇതല്ല ഹൃദയാഘാതം, ഇങ്ങനെ സംഭവിക്കുമ്പോള്‍ തലച്ചോറിലെ രക്തപ്രവാഹം നിലയ്ക്കുകയും വ്യക്തി ബോധരഹിതനാവുകയും ഒടുവില്‍ ശ്വസോച്ഛാസം ഇല്ലാതാകുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ആദ്യ 10 മിനുറ്റില്‍ ശുശ്രൂഷ നല്‍കിയാല്‍ മാറ്റിവെക്കാം. കാരണം, ഹൃദയം നിന്നു പോയാലും ശ്വസനം നിലച്ചാല്‍ പോലും ഈ സമയകത്തു മസ്തിഷ്‌കപ്രവര്‍ത്തനം നിലച്ചിട്ടുണ്ടാകില്ല. വൈദ്യശാസ്ത്രത്തില്‍ ഈ അവസ്ഥയെ ക്ലിനിക്കല്‍ മരണമായാണ് വിശേഷിപ്പിക്കുന്നത്. ആളുകള്‍ ആംബുലന്‍സിനു വേണ്ടി കാത്തുനില്‍ക്കാതെ ഈ 10 മിനുട്ടില്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഒരു ജീവന്‍ നഷ്ടമാകും.

ഇപ്പോള്‍ ആശുപത്രിക്ക് പുറത്തുവെച്ച് ഹൃദയസ്തംഭനം അനുഭവിക്കുന്ന 10ല്‍ 9 പേരും മരിക്കുന്നു. പക്ഷേ, ഈ നില മെച്ചപ്പെടുത്താന്‍ സിപിആറിനു ഴിയും. സ്‌കൂളുകളില്‍ നേരത്തെ തന്നെ സി.പി.ആര്‍ പരിശീലനം നല്‍കണം, കൂടാതെ റെസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷനും ഈ ജീവന്‍രക്ഷാ പരിശീലനത്തിനുവേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs
Tags: CPR, First aid