രക്തപരിശോധനയ്ക്ക് നിര്‍മ്മിതബുദ്ധി

രക്തപരിശോധനയ്ക്ക് നിര്‍മ്മിതബുദ്ധി

രക്തസാംപിളുകള്‍ 30 മിനുറ്റിനകം കൃതകൃത്യതയോടെ പരിശോധിക്കാന്‍ റോബോട്ടിക്‌സ് സാങ്കേതികവിദ്യ അവതരിപ്പിച്ച് കോല്‍ക്കൊത്തയിലെ ലാബ്

നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രക്തപരിശോധന അടക്കമുള്ള സങ്കീര്‍ണ രംഗങ്ങളില്‍ അവതരിപ്പിച്ച് ഇന്ത്യയും കോല്‍ക്കൊത്തയിലെ സുരക്ഷ പാത്തോളജിക്കല്‍ ലബോറട്ടറിയാണ് റോബോട്ടിക്‌സ് സാങ്കേതികവിദ്യ രക്തപരിശോധനയ്ക്കായി അവതരിപ്പിച്ചത്. പരീക്ഷണം പരിപൂര്‍ണ വിജയമായി, ഒരു പിഴവും കണ്ടെത്താനാകാതെ വെറും 30 മിനുറ്റ് കൊണ്ട് രക്തപരിശോധനാഫലം പുറത്തുവിടാനായി. രാജ്യത്ത് മനുഷ്യരുടെ ഇടപെടലില്ലാതെ റെക്കോഡ് വേഗത്തില്‍ രക്തപരിശോധന നടത്തി ഫലം പുറത്തുവിടുന്ന ആദ്യസംഭവമാണിത്. ഒരു ലാബില്‍ പാത്തോളജിസ്റ്റ് രക്തസാംപിള്‍ എടുത്ത് ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിന് സ്ലൈഡുകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയ ഇനി ചരിത്രമാകും. ഒരു പക്ഷേ ഇനി മുതല്‍ ലാബുകളില്‍ പരിശോധനയ്ക്ക് കൃത്രിമ ഇന്റലിജന്‍സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് മെഷീനുകളാകും പ്രവര്‍ത്തിക്കുക. ഇത്തരം പരിശോധനകള്‍ക്കായി ലബോറട്ടറി ജീവനക്കാര്‍ എന്ന വിഭാഗം തന്നെ ഇനി ഉണ്ടായിരിക്കില്ല.

പ്രതിദിനം 9000 സാംപിളുകള്‍ കൈകാര്യം ചെയ്യുന്ന, 30000 പരീക്ഷണങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനക്ഷമമായ സുരക്ഷ സ്മാര്‍ട്ട് ലാബിന്റെ നില രോഗങ്ങള്‍ കണ്ടെത്തുന്നതില്‍ വേഗതയും കൃത്യതയുമുള്ള പ്രവര്‍ത്തനത്തിന് ഇതോടെ വഴിമാറുമെന്ന് പ്രതീക്ഷിക്കാം. ലാബുകളിലെ 67% തെറ്റായ രോഗലക്ഷണ റിപ്പോര്‍ട്ടുകള്‍ മനുഷ്യരാല്‍ ഉണ്ടായ പിഴവുകളുടെ ഫലമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ഈ സാങ്കേതികവിദ്യ കൃത്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനൊപ്പം സമയം ലാഭിക്കുന്നതിലും വലിയ പങ്ക് വഹിക്കുമെന്ന് ഡോ. സോംനാഥ് ചാറ്റര്‍ജി പറഞ്ഞു. ഒരു സാധാരണ ലബോറട്ടറിയില്‍ 30 മുതല്‍ 40 വരെ പതോളജിസ്റ്റോളും ലാബ് ടെക്‌നീഷ്യന്മാരും ജോലിചെയ്യുന്നതാണു പതിവ്. സാംപിളുകള്‍ ശേഖരിക്കുന്നതും അവ പരിശോധിക്കുന്നതുമെല്ലാം ഇവരായിരിക്കും. ഇങ്ങനെ, മനുഷ്യന്റെ അത്യധ്വാനം മൂലമുണ്ടാകാനിടയുള്ള ആയാസവും സാംപിളുകള്‍ക്കു സംഭവിക്കാവുന്ന മലിനീകരണവും പരിശോധനാഫലം പാടേ തെറ്റിക്കാനിടയുണ്ട്.

ഇവിടെയാണ് നിര്‍മ്മിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യ അനുഗ്രഹമാകുന്നത്. ആപ്റ്റിയോ ഓട്ടോമേഷന്‍ എന്നറിയപ്പെടുന്ന ലാബ് സംവിധാനം റോബോട്ടിക്ക് ട്രാക്കിനൊപ്പം മനുഷ്യസമാന ബുദ്ധിശക്തി എന്നിവ ഒരേപോലെ ഉപയോഗിച്ച് പരിശോധനാഫലങ്ങള്‍ പിഴവില്ലാതെ കൃതകൃത്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലാബില്‍ എത്തുന്ന സാംപിള്‍, റോബോട്ടിക് ട്രാക്ക് ആക്കി മാറ്റുന്നതോടെ അത് സാംപിളിന്റെ ബാര്‍ കോഡ് വായിക്കുന്നു, പരിശോധിക്കേണ്ട ആവശ്യകതയനുസരിച്ച് അതിനെ വേര്‍തിരിച്ചെടുക്കുന്നു, പരിശോധിക്കേണ്ട ഘടകങ്ങള്‍ പരിശോധിച്ച് ഡേറ്റ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് ഫലം അയയ്ക്കുന്നു. അരമണിക്കൂറിനുള്ളില്‍ ഇത് സാധിക്കും. അടിയന്തര സാഹചര്യത്തില്‍ ഈ ഫലം ഒരു മിനിറ്റിനുള്ളില്‍ ലഭ്യമാകും. ഒരു മാതൃകയില്‍ തന്നെ അസാധാരണ കോശങ്ങള്‍ കണ്ടുപിടിക്കാമെന്ന ഗുണം കൂടിയുണ്ട്.

ഇത്തരത്തിലുള്ള ലബോറട്ടറി രോഗപഠനത്തില്‍ മുന്‍പന്തിയിലാണ്, കാരണം സമയം ലാഭിക്കുകയും മനുഷ്യനിര്‍മ്മിത മലിനീകരണം പരിശോധിക്കുകയും ചെയ്യുന്നു. എന്നാല്‍ കാലിബ്രേഷന്‍, ഗുണനിലവാര നിയന്ത്രണം എന്നിവ ഓര്‍മ്മയില്‍ സൂക്ഷിക്കണമെന്ന് എന്‍ ആര്‍ എസ് മെഡിക്കല്‍ കോളേജിലെ ഹെമിറ്റോളജി വിഭാഗം ഹെഡ് ഡോക്ടര്‍ പ്രന്താര്‍ ചക്രവര്‍ത്തി പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ബയോടെക് യൂണിറ്റായ ക്ലുജെനിക്‌സ്, സുരക്ഷയുമായി സഹകരിക്കുന്നുണ്ട്. ഓങ്കോളജി, മുന്‍കരുതലുകള്‍ എന്നിവയിലാണ് പ്രധാനമായുംതങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചക്കുന്നതെന്ന് ക്ലുജെനിക്‌സിലെ ഡോ. ജയ്ദീപ് മുഖര്‍ജി ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News