ലാഭകണക്കുകളുമായി അഡ്‌നോക്; ആഗോള തലത്തില്‍ വളരാന്‍ പദ്ധതി

ലാഭകണക്കുകളുമായി അഡ്‌നോക്; ആഗോള തലത്തില്‍ വളരാന്‍ പദ്ധതി

അന്താരാഷ്ട്ര തലത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലും രണ്ട് സര്‍വീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ദുബായ്: 2018-ല്‍ തങ്ങളുടെ മൊത്തം ലാഭം 18 ശതമാനം ഉയര്‍ന്ന് എഇഡി 2.128 ബില്യണില്‍ (570 മില്യണ്‍ ഡോളര്‍) എത്തിയെന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് സ്റ്റേഷന്‍ ഓപ്പറേറ്ററായ അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷന്‍ അറിയിച്ചു.

2017 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച ആകെ പണം 45 ശതമാനം ഉയര്‍ന്ന് എഇഡി 4.914 ബില്യണ്‍ ആയെന്ന് കമ്പനി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാദേശികമായി അന്താരാഷ്ട്രമായുള്ള വികസന പദ്ധതികള്‍ കമ്പനി തയ്യാറാക്കുകയാണ്. യുഎഇ-യിലെ ഏഴ് എമിറേറ്റുകളിലും സേവനം നല്‍കുന്ന ആദ്യ ഇന്ധന വ്യാപാരികളാണ് അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷന്‍. നിലവില്‍ 376 ഫ്യുവല്‍ സ്റ്റേഷനുകള്‍, 250 അഡ്‌നോക്ക് ഒയാസിസ് കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, 13 ജിയ്ന്റ് എക്സ്പ്രസ് അഡ്‌നോക്കിന്റെ കീഴിലുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലും രണ്ട് സര്‍വീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഞങ്ങള്‍ നല്‍കുന്ന മികച്ച സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് 2018-ലെ ഈ നേട്ടമെന്ന് അഡ്‌നോക്കിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷന്റെ ആക്റ്റിംഗ് സിഇഒ ആയ സയ്ദ് മുബാരക്ക് അല്‍ റഷ്ദി പറഞ്ഞു. 2019-ല്‍ കൂടുതല്‍ വിപുലീകരണ പരിപാടികള്‍ നടത്തുമെന്ന് അഡ്‌നോക്ക് പറഞ്ഞു. കണ്‍വീനിയന്‍സ് സ്റ്റോറുകളില്‍ നിന്നും മെച്ചപ്പെട്ട വരുമാനം ലഭിക്കുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ സ്റ്റോറുകളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Adnoc

Related Articles