ആറ് നോണ്‍-മെട്രോ വിമാനത്താവളങ്ങളുടെ ലേലത്തില്‍ ജിഎംആറും അദാനിയും

ആറ് നോണ്‍-മെട്രോ വിമാനത്താവളങ്ങളുടെ ലേലത്തില്‍ ജിഎംആറും അദാനിയും

ജയ്പൂര്‍, അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു, ഗുവാഹത്തി, തിരുവനന്തപുരം എന്നീ നോണ്‍-മെട്രോ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നത്

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റീസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥയിലുള്ള ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പോകുന്നു. ലേലത്തിന് പങ്കെടുക്കുന്നത്തിനായി പത്ത് സ്ഥാപനങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചു. ഈ ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ ജിഎംആര്‍ എയര്‍പോര്‍ട്ട്സും അദാനി എന്റര്‍പ്രൈസും ആറ് എയര്‍പോര്‍ട്ടുകളും പ്രവര്‍ത്തിപ്പിക്കാനുള്ള സമ്മതം അറിയിച്ചിട്ടുണ്ട്.

ഇറ്റലിയിലെ ഓട്ടോസ്ട്രേഡ്, യുകെയിലെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റേഴ്സ്, മൗറീഷ്യസിലെ ഐ ഇന്‍വെസ്റ്റ്മെന്റ്സ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിഐഎഎല്‍), കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി), നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്), പിഎന്‍സി ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ആന്‍ഡ് സന്ന എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളും ലേലത്തില്‍ പങ്കെടുക്കും.

ജയ്പൂര്‍, അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു, ഗുവാഹത്തി, തിരുവനന്തപുരം എന്നീ നോണ്‍-മെട്രോ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നത്. ലേലത്തില്‍ ആഭ്യന്തര യാത്രയില്‍ ഏറ്റവും ഉയര്‍ന്ന പര്‍-പാസ്സഞ്ചര്‍ ഫീ പറയുന്ന സ്ഥാപനത്തിന് ആയിരിക്കും വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാനും, പ്രവര്‍ത്തിപ്പിക്കാനും, വികസനം നടത്താനുമുള്ള അനുമതി ലഭിക്കുന്നത്. ഫെബ്രുവരി 28-ന് ലേലത്തിന്റെ വിജയികളെ പ്രഖ്യാപിക്കും.

ഗോവയിലെ മോപ്പ എയര്‍പോര്‍ട്ടും നവി മുംബൈ എയര്‍പോര്‍ട്ടിന്റെയും ലേലത്തില്‍ കുറച്ചു സ്ഥാപനങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍, ഇവിടെ നേരെ വിപരീതമാണ്. ടെന്‍ഡര്‍ തിയതി നീട്ടിയിരുന്നെങ്കില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുമായിരുന്നു.,’ പ്രൈവറ്റ് എയര്‍പോര്‍ട്ട് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍ സെക്രട്ടറി ജനറല്‍ സത്യന്‍ നായര്‍ പറഞ്ഞു.

ഡല്‍ഹി, ഹൈദരാബാദ് എയര്‍പോര്‍ട്ടുകള്‍ ജിഎംആര്‍ എയര്‍പോര്‍ട്ട്സ് ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍, അദാനി എന്റര്‍പ്രൈസ് എയര്‍പോര്‍ട്ട് മേഖലയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ബെംഗളൂരു എയര്‍പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്ന ഫെയര്‍ഫാക്സ് ഇന്ത്യയും മുംബൈ എയര്‍പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്ന ജിവികെ-യും ലേലത്തില്‍ പങ്കെടുക്കുന്നില്ല. ആറ് വിമാനത്താവളങ്ങളും എഎഐ-ക്ക് മികച്ച ലാഭം ആണ് നല്‍കികൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം 2.27 മുതല്‍ 9.17 മില്യണ്‍ യാത്രക്കാരെയാണ് ഈ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

വരുമാനം പങ്കിടല്‍ അടിസ്ഥാനത്തില്‍ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചിരുന്നു. നിലവില്‍ 50 വര്‍ഷത്തേക്ക് ആയിരിക്കും വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുക. മുമ്പ് 30 വര്‍ഷമായിരുന്നു. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരുവിന് ശേഷം രണ്ടാമത്തെ എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണം ആണ് നടക്കുന്നത്. കൊച്ചിന്‍, നാഗ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് മറ്റു എഎഐ സംയുക്ത സംരംഭങ്ങള്‍. 2030-ല്‍ വിമാനത്താവള വികസനവും നിര്‍മ്മാണങ്ങള്‍ക്കുമായി 45 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വേണ്ടിവരുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിഎപിഎ ഇന്ത്യ പറഞ്ഞു. 126 വിമാനത്താവളങ്ങളും സിവില്‍ എന്‍ക്ലേവുകളുമാണ് എഎഐ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിപ്പിക്കുന്നത്.

Categories: FK News
Tags: GMR Airport