സുസുക്കി വീണ്ടും ഡിആര്‍ ബിഗ് ബൈക്ക് വിപണിയില്‍ എത്തിക്കുന്നു

സുസുക്കി വീണ്ടും ഡിആര്‍ ബിഗ് ബൈക്ക് വിപണിയില്‍ എത്തിക്കുന്നു

1988-ലാണ് സുസുക്കിയുടെ ഡിആര്‍ 750 എസ് വിപണിയില്‍ എത്തിയത്

ടോക്കിയോ: സുസുക്കിയുടെ ജനപ്രീതിയാര്‍ജ്ജിച്ച മോഡലായ ഡിആര്‍ ബിഗ് ട്രെയില്‍ ബൈക്ക് വീണ്ടും എത്താന്‍ പോകുന്നു. 2020-ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. വി സ്‌ട്രോം 1000 നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ എത്തുന്നത്.

1988-ലാണ് സുസുക്കിയുടെ ഡിആര്‍ 750 എസ് വിപണിയില്‍ എത്തിയത്. റേസിംഗിന് വേണ്ടി മാത്രമാണ് ഇത് നിര്‍മ്മിച്ചത്. സാഹസിക സഞ്ചാരികളുടെ ഇഷ്ട ബൈക്കായി പിന്നീട് ഇത് മാറി. വലിയ ഇന്ധന ടാങ്കും സാധങ്ങള്‍ വെക്കാന്‍ ആവശ്യത്തിന് ഇടവും ഈ ബൈക്കിന്റെ പ്രത്യേകതയാണ്. ഇന്നും ലോകമെമ്പാടും ധാരാളം ആരാധകര്‍ ഈ ബൈക്കിന് ഉണ്ട്.

ഡിആര്‍ ബിഗിന്റെ നിര്‍മാണം നടക്കുകയാണ്. കഥാന ബൈക്കും സുസുക്കി വീണ്ടും വിപണിയില്‍ എത്തിച്ചിരുന്നു. ജിഎസ്എക്സ് 1000 ആര്‍ അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മ്മാണം. വി സ്‌ട്രോം 1000 ന്റെ പുതു തലമുറ മോഡല്‍ ആയിരിക്കും ഡിആര്‍ ബിഗ്. 2014-ലാണ് വി സ്‌ട്രോം അവതരിപ്പിച്ചത്. 2017-ല്‍ ചെറിയ പരിഷ്‌ക്കാരങ്ങളോടെ വീണ്ടും എത്തി. 1997-ലെ സുസുക്കിയുടെ ടിഎല്‍ 1000ന്റെ എഞ്ചിനായിരുന്നു ഇതില്‍. ഫോര്‍ സ്‌ട്രോക്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് വി സ്ട്രോമിന് കരുത്തേകുന്നത്. 8,800 ആര്‍പിഎമ്മില്‍ 70 ബിഎച്ച്പി കരുത്തും 66എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ ഇതിനു കഴിയും. നിത്യോപയോഗത്തിനും ദീര്‍ഘദൂര സവാരിക്കും ഓഫ് റോഡിലും ഉപയോഗിക്കാം എന്നതാണ് വി സ്ട്രോമിന്റെ പ്രത്യേകത. വി സ്ട്രോമിന്റെ സഹോദര മോഡലായ വി സ്ട്രോം 1000ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്പനി വി സ്ട്രോം 650 നിര്‍മിച്ചിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്സ് ആണ് വി സ്ട്രോം 650യുടേത്.

Categories: Auto