പരിഷകരിച്ച സെഡോണ മിനിവാനുമായി കിയ എത്തുന്നു

പരിഷകരിച്ച സെഡോണ മിനിവാനുമായി കിയ എത്തുന്നു

2006 സെഡോണയ്ക്ക് ഹോണ്ട ഒഡീസിയെക്കാളും വലിപ്പമുണ്ടെങ്കിലും വില കുറവാണ്

ചിക്കാഗോ: ഫെബ്രുവരി 10, 2005-ല്‍ ചിക്കാഗോ ഓട്ടോ ഷോയിലാണ് സെഡോണ മിനിവാനിന്റെ രണ്ടാം തലമുറ മോഡലിനെ വടക്കന്‍ അമേരിക്കന്‍ വിപണിയില്‍ കിയ അവതരിപ്പിച്ചത്. 2006 സെഡോണ പുതിയ വലിയ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചത്. ഹ്യൂണ്ടായിയുടെ ആദ്യ അമേരിക്കന്‍ മിനിവാന്‍ എന്റൂറേജിന്റെ അടിസ്ഥാനം ഈ മോഡല്‍ ആയിരുന്നു. രണ്ടും ദക്ഷിണ കൊറിയയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്.

സിംഗിള്‍ എന്‍ജിന്‍ ആണ് 2006 സെഡോണയില്‍ ഒരുങ്ങിയത്. 3.8 ലിറ്റര്‍ വി-6 ഹ്യൂണ്ടായ് ലമ്പട എന്‍ജിനാണ് ഇതില്‍ തുടിക്കുന്നത്. ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഏകദേശം 182 കിലോ ആണ് ഇതിന്റെ ഭാരം. 2005 മോഡല്‍ സെഡോണയെക്കാളും കുറവാണിത്. 2006 സെഡോണയ്ക്ക് ഹോണ്ട ഒഡീസിയെക്കാളും വലിപ്പമുണ്ടെങ്കിലും വില കുറവാണ്.

2006 സെഡോണ ഇതേ ശ്രേണിയിലുള്ള മറ്റു മോഡലുകളുടെ പ്രധാന എതിരാളി ആയിരുന്നു. മോഡലിന്റെ പ്രാരംഭ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, അതോടൊപ്പം ഗുണവും കൂടുതല്‍ സവിശേഷതകളും ചേര്‍ത്തിട്ടുണ്ട്. 2002-ലാണ് ആദ്യ തലമുറ സെഡോണയെ വടക്കേ അമേരിക്കയില്‍ അവതരിപ്പിച്ചത്. 3.5-ലിറ്റര്‍ വി-6 എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചിരുന്നത്. 4 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പിന്നീട് ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ലഭിച്ചു. ആദ്യമായി ആണ് അന്ന് ഒരു മിനിവാനിന് ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്നത്.

അന്ന് വിപണിയില്‍ ഉള്ളതില്‍ ഏറ്റവും വില കുറഞ്ഞ മോഡലായിരുന്നു 2002 മോഡല്‍ സെഡോണ. എന്നാല്‍, മറ്റ് മിനിവാനിന് ഉള്ള പല സവിശേഷതകളും ഇതില്‍ ഇല്ലായിരുന്നു. സ്ലൈഡിംഗ് ഡോര്‍, പവര്‍ ലിഫ്റ്റ്ഗേറ്റ്, മടക്കി വെക്കാവുന്ന മൂന്നാം റോ സീറ്റ്, നാവിഗേഷന്‍ സംവിധാനം എന്നിവയൊന്നും മോഡലിന് ലഭിച്ചില്ല. അമേരിക്കയിലെ അഞ്ച് മിനിവാന്‍ മോഡലുകളില്‍ ഒന്നാണ് സെഡോണ. ഡോഡ്ജ് ഗ്രാന്‍ഡ് കാരവാന്‍, ക്രിസ്ലര്‍ പസിഫിക്ക, ഹോണ്ട ഒഡീസി, ടൊയോട്ട സീന്ന എന്നിവയാണ് മറ്റു നാല് മോഡലുകള്‍. നിലവില്‍ അമേരിക്കയില്‍ ക്രോസ്സോവറുകള്‍ക്കും എസ് യൂ വികള്‍ക്കുമാണ് കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത്. ഇത് മിനിവാന്‍ വിപണിയെ ബാധിച്ചേക്കും.

Comments

comments

Categories: Auto